ക്യാമ്പസ്‌ സ്റ്റോറീസ് 20അടിപൊളി  

ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ പിന്നിട്ട് നീളൻ കൂവലോടെ ഭാരതപ്പുഴയുടെ പാലം കടക്കുകയാണ്. കൂപ്പയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശിവാനിയുടെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ ‘Neeraj’ എന്ന പേര് തെളിഞ്ഞു..

​അതുവരെ പുസ്തകത്തിൽ നോക്കിയിരുന്ന ശിവാനിയുടെ മുഖത്ത് നേരിയൊരു പിരിമുറുക്കം വന്നു. അവൾ ഫോൺ അറ്റൻഡ് ചെയ്ത് പതുക്കെ സംസാരിച്ചു തുടങ്ങി.

“ആ നീരജ്… പറ.”

​വീഡിയോ കോളിൽ അപ്പുറം നീരജിന്റെ മുഖം തെളിഞ്ഞു. അവൻ പാലക്കാട്ടെ ഒരു പ്രമുഖ കോച്ചിംഗ് സെന്ററിൽ ശിവാനിയുടെ കൂടെ പഠിച്ചവനായിരുന്നു. MITമോഹവുമായി നടന്നവനാണെങ്കിലും റാങ്ക് പട്ടികയിൽ അവൻ പിന്നിലായിപ്പോയി.

​നീരജ്: (അല്പം ഗൗരവത്തിൽ) “നീ ട്രെയിൻ കയറിയോ? ഞാൻ വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞത്?”

​”അത്… സ്റ്റേഷനിൽ തിരക്കായിരുന്നു. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല.”

​നീരജിന്റെ കണ്ണുകൾ വീഡിയോ കോളിലൂടെ അവളുടെ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു. അവന്റെ സ്വരത്തിൽ ഒരുതരം ഉടമസ്ഥാവകാശം മുഴച്ചുനിന്നു…

​നീരജ്: “കൂപ്പയിൽ വേറെ ആരെങ്കിലുമുണ്ടോ? ഐ മീൻ… ആൺകുട്ടികൾ വല്ലവരും?”

​ശിവാനി ഒന്ന് മടിച്ചു. തന്റെ തൊട്ടടുത്ത് ഇരിക്കുന്ന ആദിത്യയെ അവൾ ഒന്ന് നോക്കി. ആദിത്യ ഇപ്പോഴും ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നതായി അഭിനയിക്കുകയാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ ഇവരുടെ സംഭാഷണത്തിലായിരുന്നു…

“ഉണ്ട്… ഒരാളുണ്ട്. നീ എന്തിനാ ഇപ്പോൾ അതൊക്കെ ചോദിക്കുന്നത്?”

​നീരജ്: (മുഖം കടുപ്പിച്ചു) “ശിവാനി, മുംബൈ നീ വിചാരിക്കുന്ന പോലെയല്ല. അവിടെയുള്ള ടൈപ്പുകളെ എനിക്കറിയാം. നീ അവിടെ പോയി പഠിച്ചാൽ മതി, അനാവശ്യ കൂട്ടുകെട്ടുകൾ ഒന്നും വേണ്ട. ഐഐടിയിൽ പോയാൽ നീ എന്നെ മറക്കുമോ എന്നൊരു പേടി എനിക്കുണ്ട്.”

അപ്പൊ പേര് ശിവാനി…

അവളുടെ ബാഗിലെ നെയിം കാർഡ ഞാൻ നോക്കി…

ശിവാനി സുബ്രഹ്മണ്യൻ….

​അവൾ ഒന്ന് ദീർഘശ്വാസം വിട്ടു. നീരജിന്റെ ഈ അമിതമായ പൊസസീവ് സ്വഭാവം അവൾക്ക് ശീലമാണെങ്കിലും, ഒരു അപരിചിതന്റെ മുന്നിൽ വെച്ച് ഇത് കേൾക്കുന്നത് അവളെ അസ്വസ്ഥയാക്കി…

​”നീരജ്, ഞാൻ പഠിക്കാനാണ് പോകുന്നത്. നീയും എൻട്രൻസ് എഴുതിയതല്ലേ? നിനക്കറിയാമല്ലോ MITലൈഫ് എത്ര ബിസിയാണെന്ന്. വെറുതെ സംശയിക്കരുത്.”

​നീരജ്: “എനിക്ക് അഡ്മിഷൻ കിട്ടാത്തതിന്റെ വിഷമം നിനക്കറിയില്ല. നീ അവിടെ എത്തുമ്പോൾ എന്നെക്കാൾ സ്മാർട്ട് ആയവരെ കാണും. പക്ഷേ ഓർക്കണം, നിനക്ക് വേണ്ടി ഞാൻ എത്രമാത്രം വെയിറ്റ് ചെയ്യുന്നുണ്ടെന്ന്.”

​ആദിത്യ ഇതൊക്കെ കേട്ട് ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ‘MITഅസ്പിരന്റ്’ ആണ് പോലും….

ഈ മൈൻഡ് സെറ്റ് വെച്ച് ഇവൻ എങ്ങനെയാണ് ഇവിടെ സർവൈവ് ചെയ്യാൻ പോകുന്നത്​….

അവൾ ഫോൺ കട്ട് ചെയ്തു. അവളുടെ മുഖത്ത് ഒരുതരം മടുപ്പ് പടർന്നിരുന്നു. അവൾ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി.

​ആദിത്യ: (പതുക്കെ, അവളുടെ മുഖത്തേക്ക് നോക്കാതെ) “ചില ബന്ധങ്ങൾ അൽഗോരിതം പോലെയാണ്. കൃത്യമായ ഇൻപുട്ട് കൊടുത്താലും ഔട്ട്പുട്ട് എപ്പോഴും എറർ കാണിച്ചുകൊണ്ടേയിരിക്കും.”

അവൾ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി. ആദിത്യ തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, ഒരു ഭാവമാറ്റവുമില്ലാതെ.

​”എന്താ പറഞ്ഞത്?”

​ആദിത്യ: “ഒന്നുമില്ല… വെറുതെ ഒരു കോഡ് റിവ്യൂ ചെയ്തപ്പോൾ പറഞ്ഞതാ. മുംബൈ എത്തുമ്പോൾ ഇതൊക്കെ മാറി കിട്ടും. അവിടെ ആരും ആരുടെയും നിഴലല്ല.”

​അവളുടെ ഉള്ളിലെ ആശങ്കകൾ ആ അപരിചിതൻ തിരിച്ചറിഞ്ഞോ എന്ന് ആ പെൺകുട്ടി സംശയിച്ചു. നീരജിന്റെ വിളിയോടെ തുടങ്ങിയ ആ അസ്വസ്ഥത ആദിത്യയുടെ ഒരൊറ്റ വാക്കിൽ എവിടെയോ മാഞ്ഞുപോയി.

രാത്രി പത്തരയായി. ട്രെയിൻ ഷൊർണൂർ വിട്ട് വടക്കൻ മലബാറിന്റെ ഇരുട്ടിലൂടെ കുതിച്ചു പായുകയാണ്. കൂപ്പയിലെ വെളിച്ചത്തിൽ രണ്ടുപേരും ഭക്ഷണപ്പൊതികൾ തുറന്നു.

​ആദിത്യയുടെ മുന്നിൽ എറണാകുളത്തെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ സ്പെഷ്യൽ മലബാർ ചിക്കൻ കറിയും പൊറോട്ടയുമായിരുന്നു. അതിന്റെ എരിവുള്ള മണം കൂപ്പയിലാകെ പടർന്നു. നേരെ വിപരീതമായി, ശിവാനി തന്റെ ബാഗിൽ നിന്ന് സ്റ്റീൽ പാത്രം പുറത്തെടുത്തു. അമ്മ ജാനകി കൊടുത്തുവിട്ട മൃദുവായ പാലക്കാടൻ ഇഡ്ഡലിയും കട്ടിക്കായം ചേർത്ത സാമ്പാറും.

Leave a Reply

Your email address will not be published. Required fields are marked *