ക്യാമ്പസ്‌ സ്റ്റോറീസ് 20അടിപൊളി  

​രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു തുടങ്ങുകയായിരുന്നു. പെട്ടെന്നാണ്, ഒരു വലിയ ശബ്ദത്തോടെ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ഇട്ടത്. പാളത്തിൽ എന്തോ തടഞ്ഞതുപോലെ ഒരു കഠിനമായ കുലുക്കം!

​”ഠിം!”

​ആദിത്യയുടെ കയ്യിലിരുന്ന ചിക്കൻ കറിയുടെ പാത്രം വഴുതി നേരെ ശിവാനിയുടെ സ്റ്റീൽ പാത്രത്തിലേക്ക് മലക്കം മറിഞ്ഞു. അവളുടെ വെളുത്ത ഇഡ്ഡലികൾക്കും മഞ്ഞ സാമ്പാറിനും മുകളിലൂടെ എറണാകുളം ചിക്കൻ കറി ഒരു പ്രളയം പോലെ ഒഴുകി. അവളുടെ ഇളം നിറത്തിലുള്ള ചുരിദാറിലും കുറച്ച് തെറിച്ചു.

​ഒരു നിമിഷം നിശബ്ദത. പിന്നെ പൊട്ടിത്തെറി!

​ശിവാനി: (ചാടി എഴുന്നേറ്റ്) “ഹേയ്! താൻ ഇത് എന്ത് കാണിക്കുവാ? നോക്കി ഇരുന്നു കൂടെ?”

​ആദിത്യ: (പതറിപ്പോയി) “അത്… അത് ഞാൻ മനപ്പൂർവ്വം ചെയ്തതല്ലല്ലോ. ട്രെയിൻ പെട്ടെന്ന് കുലുങ്ങിയതല്ലേ.”

​ശിവാനി: “എന്റെ ഇഡ്ഡലി! ഞാൻ എത്ര കൊതിയോടെ കഴിക്കാൻ ഇരുന്നതാ. ഈ ചിക്കൻ കറി ഇതിൽ വീണാൽ ഇനി എനിക്ക് ഇത് കഴിക്കാൻ പറ്റുമോ? ഞാൻ പ്യുവർ വെജിറ്റേറിയനാ!”

​അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യക്ക് ചിരി വന്നെങ്കിലും സാഹചര്യം മോശമാണെന്ന് അവന് മനസ്സിലായി.

​ആദിത്യ: “സോറി… പക്ഷേ താൻ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു? ചിക്കൻ കറി വീണാൽ ടേസ്റ്റ് കൂടുമെന്നേ ഉള്ളൂ. ഇതിപ്പോ ഒരു ‘ഫ്യൂഷൻ’ വിഭവമായി മാറിയില്ലേ? ഇഡ്ഡലി-സാമ്പാർ-ചിക്കൻ! ഒരു പുതിയ cuisine!”

​ശിവാനി: “തമാശ കളിക്കല്ലേ! ഇത് എന്റെ വിശ്വാസത്തിന്റെ കാര്യമാണ്. ഈ രാത്രിയിൽ ഞാൻ ഇനി എന്ത് കഴിക്കും? തന്റെ ഈ സ്മാർട്ട് ടോക്ക് ഒന്നും എന്റെ വിശപ്പിന് പരിഹാരമാകില്ല.”

​ആദിത്യ: “ഓക്കേ, സമ്മതിച്ചു. എന്റെ തെറ്റാണ്. പക്ഷേ തന്റെ ആ ‘നീരജ്’ വിളിച്ചപ്പോൾ താൻ ഇത്രയും ദേഷ്യപ്പെട്ടില്ലല്ലോ? എന്നോട് മാത്രം എന്തിനാ ഇത്ര ചൂടാകുന്നത്? ഒരു ചിക്കൻ കറിയല്ലേ വീണത്, ആറ്റം ബോംബൊന്നുമല്ലല്ലോ.”

​ശിവാനി: “താൻ എന്റെ പേഴ്സണൽ കാര്യത്തിൽ ഇടപെടണ്ട!

ഈ പെണ്ണ്….

​ആദിത്യ: (ഒന്ന് ചിരിച്ചുകൊണ്ട്) ” ഇതാ… എന്റെ കയ്യിൽ തൊടാത്ത കുറച്ച് ഫ്രൂട്ട്‌സും ബിസ്ക്കറ്റും ഉണ്ട്. തൽക്കാലം ഇത് കഴിച്ച് അഡ്ജസ്റ്റ് ചെയ്യ്. മുംബൈയിൽ എത്തുമ്പോൾ ഞാൻ ഇതിന് പകരമായി ഒരു ഗംഭീര വെജ് ട്രീറ്റ് തരാം. പ്രോമിസ്.”

​ശിവാനി ദേഷ്യത്തോടെ അവനെ നോക്കി. പക്ഷേ ആദിത്യയുടെ ആ നിസ്സാരമായ മട്ടിലുള്ള സംസാരവും കയ്യിലുള്ള ബിസ്ക്കറ്റ് പാക്കറ്റും കണ്ടപ്പോൾ അവൾക്ക് ചിരി വന്നെങ്കിലും അത് കടിച്ചുപിടിച്ചു….

​ശിവാനി: “തന്റെ ട്രീറ്റ് ഒന്നും എനിക്ക് വേണ്ട. പക്ഷേ അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ ഈ ലാപ്ടോപ്പിൽ നോക്കാതെ കയ്യിലുള്ള പാത്രത്തിൽ നോക്കിയാൽ മതി.”

​അവൾ ടിഷ്യൂ എടുത്ത് ഡ്രസ്സ് തുടയ്ക്കാൻ തുടങ്ങി. ആദിത്യ പതുക്കെ സീറ്റിലേക്ക് ചാരിയിരുന്നു. അവളുടെ ആ ദേഷ്യത്തിന് പിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന് അവന് തോന്നി….

​ആദിത്യ: (മനസ്സിൽ) ഇവൾ അത്ര പാവമൊന്നുമല്ല.ചെല്ലുന്നിടം പൂരപ്പറമ്പ് നടക്കുമെന്ന് ഉറപ്പായി!

ആദിത്യയുടെ തമാശ കലർന്ന മറുപടികൾക്കിടയിലും ശിവാനിയുടെ മുഖത്തെ ആധി മാറുന്നുണ്ടായിരുന്നില്ല. അവളുടെ ചുരിദാറിന്റെ ഷോൾഡറിലും ഫ്രണ്ടിലും നന്നായി ചിക്കൻ കറി പറ്റിയിരുന്നു. ഒരു വെജിറ്റേറിയൻ എന്ന നിലയിൽ ആ മണം പോലും അവളെ അസ്വസ്ഥയാക്കി.

​ശിവാനി: (സ്വരം താഴ്ത്തി, അല്പം ബുദ്ധിമുട്ടോടെ) “എനിക്ക്… എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറണം. ഈ മണം അടിച്ചിട്ട് എനിക്ക് വയ്യ.”

​ആദിത്യ പെട്ടെന്ന് ഗൗരവത്തിലായി. അവൾ അനുഭവിക്കുന്ന അസ്വസ്ഥത അവന് മനസ്സിലായി. അവൻ ഉടനെ എഴുന്നേറ്റു.

​ആദിത്യ: “ഓ സോറി, ഞാൻ ശ്രദ്ധിച്ചില്ല. താൻ ധൈര്യമായി ഡ്രസ്സ് മാറിക്കോ. ഞാൻ പുറത്ത് നിൽക്കാം. വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തോളൂ.”

​തന്റെ ലാപ്ടോപ്പും ഫോണുമെടുത്ത് അവൻ കൂപ്പയ്ക്ക് പുറത്തിറങ്ങി. വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ ഇടനാഴിയിലെ ജനലിലൂടെ പുറത്തെ കറുത്ത ഇരുട്ടിലേക്ക് നോക്കി നിന്നു. സ്റ്റാർട്ടപ്പിന്റെ കോടിക്കണക്കിന് രൂപയുടെ ടെൻഷനിടയിൽ, ഈ ചെറിയ പിണക്കവും ഇഡ്ഡലിയിലെ ചിക്കൻ കറിയും അവന് എവിടെയോ ഒരു ആശ്വാസം നൽകി.

Leave a Reply

Your email address will not be published. Required fields are marked *