ക്യാമ്പസ്‌ സ്റ്റോറീസ് 20അടിപൊളി  

​ശിവാനി: “എടാ… ഇന്ന് സ്റ്റേഷനിൽ വെച്ച് വലിയൊരു അബദ്ധം പറ്റി. എന്റെ അഡ്മിറ്റ് കാർഡ് ട്രെയിനിൽ മറന്നുപോയി. ശരിക്കും പേടിച്ചുപോയി ഞാൻ.”

​അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ നീരജിന്റെ ശബ്ദം ആകെ മാറി.

​നീരജ്: (അലറിക്കൊണ്ട്) “എന്ത്? അഡ്മിറ്റ് കാർഡ് മറന്നെന്നോ? നീ എന്തൊരു ഉത്തരവാദിത്തമില്ലാത്ത പെൺകുട്ടിയാണ് ശിവാനി? നിനക്ക് എങ്ങനെ ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കാൻ തോന്നി? അച്ഛൻ അത്രയും കഷ്ടപ്പെട്ട് നിന്നെ അവിടെ എത്തിച്ചിട്ട്, ആദ്യത്തെ ദിവസം തന്നെ നീ എല്ലാം കുളമാക്കിയോ?”

​ശിവാനി: “നീരജ്… ഒന്ന് കേൾക്ക്… എനിക്ക് അത് തിരിച്ചു കിട്ടി. കൂടെ ഉണ്ടായിരുന്ന ആ ആൾ…”

​നീരജ്: “ആര്? ആ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവനോ? അവൻ നിന്റെ പിന്നാലെ വന്നോ? നോക്ക് ശിവാനി, ഞാൻ പറഞ്ഞില്ലേ അവനൊക്കെ വല്ല ഫ്രോഡും ആയിരിക്കും എന്ന്. നീ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ പോയല്ലോ! നിന്റെ ഈ അശ്രദ്ധ കാരണമാണ് മറ്റുള്ളവർക്ക് നിന്റെ മേൽ ഇത്രയും സ്പേസ് കിട്ടുന്നത്. നിനക്ക് ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലേ?”

​ശിവാനി തകർന്നുപോയി. താൻ അനുഭവിച്ച പേടി നീരജ് മനസ്സിലാക്കുമെന്നും ആശ്വസിപ്പിക്കുമെന്നുമാണ് അവൾ കരുതിയത്. പക്ഷേ അവനിൽ നിന്ന് കിട്ടിയത് കഠിനമായ ശാസന മാത്രമായിരുന്നു.

​ശിവാനി: “നീ എന്തിനാ എന്നോട് ഇങ്ങനെ ചൂടാകുന്നത്? എനിക്ക് അബദ്ധം പറ്റിയതാ. പക്ഷേ അത് തിരിച്ചു കിട്ടിയല്ലോ.”

​നീരജ്: “തിരിച്ചു കിട്ടിയത് ഭാഗ്യം. പക്ഷേ നീ ഇനി അവനുമായിട്ട് ഒരു ബന്ധവും വെക്കരുത്. അവൻ നിന്റെ അഡ്മിറ്റ് കാർഡ് തന്നത് വല്ല ലക്ഷ്യവും വെച്ചായിരിക്കും. ഐഐടിയിൽ പോയിട്ട് നീ ഇങ്ങനെ മണ്ടത്തരങ്ങൾ കാണിക്കാനാണെങ്കിൽ അവിടെ നിൽക്കണ്ട, തിരിച്ചു പോന്നോ!”

​നീരജ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ശിവാനി ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ട്രെയിനിൽ വെച്ച് ആ അപരിചിതനായ ആദിത്യ കാണിച്ച ആ ഒരു കരുതൽ പോലും, വർഷങ്ങളായി കൂടെയുള്ള നീരജിന് കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തുപോയി.

________________

MITബോംബെ കാമ്പസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമാണ് ആദിത്യ നാരായണൻ. വെറുമൊരു ഇൻഡസ്ട്രിയലിസ്റ്റിന്റെ മകൻ എന്നതിലുപരി, 2 ണ്ട് ഇയർ cse സ്റ്റുഡന്റ്….കാമ്പസിലെ സെക്രട്ടറി ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്മിറ്റി എന്ന നിലയിൽ എല്ലാവർക്കും പ്രിയങ്കരൻ. ഏത് വോളന്ററി ആക്ടിവിറ്റിയുണ്ടെങ്കിലും ആദിത്യ മുന്നിലുണ്ടാകും. പ്രൊഫസർമാർക്ക് പോലും ആദിത്യയുടെ മാനേജ്‌മെന്റ് സ്കില്ലിലും ഇൻ്റലിജൻസിലും വലിയ വിശ്വാസമാണ്.

​ഓറിയന്റേഷൻ പ്രോഗ്രാമിന്റെ തലേദിവസം രാത്രി. MITമെയിൻ ബിൽഡിങ്ങിന് മുന്നിലുള്ള കഫറ്റീരിയയിൽ ആദിത്യ തന്റെ സുഹൃത്തും കമ്മിറ്റി മെമ്പറുമായ സ്മിതയോട് സംസാരിക്കുകയായിരുന്നു.

​ആദിത്യ: “ഹേയ്, സ്മിതാ…”

​സ്മിത: “ഹാ ആദി, പറ. നാളത്തെ പ്രോഗ്രാമിന്റെ ലാസ്റ്റ് മിനിറ്റ് ചെക്കിങ്ങിലാണോ നീ?”

​ആദിത്യ: “അതല്ല… നാളെ പുതിയ ബാച്ച് ഫ്രഷേഴ്സ് വരുമല്ലോ. നീ ആരെയെങ്കിലും ‘റാഗ്’ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഐ മീൻ, വെറുതെ ഒന്ന് ഇൻട്രോ എടുക്കാൻ?”

​സ്മിത: “വെൽ… സാധാരണ നമ്മൾ ചെയ്യാറുള്ളതാണല്ലോ. ഒരു ചെറിയ ഐസ് ബ്രേക്കിംഗ് സെഷൻ. എന്തേ, നിനക്ക് ആരെങ്കിലും സ്പെഷ്യലായിട്ടുണ്ടോ?”

​ആദിത്യ: (ഒരു കള്ളച്ചിരിയോടെ) “ഉണ്ട്. എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം.”

​സ്മിത: “പ്രൊസീഡ്… ആദിത്യ നാരായണൻ ഒരു സഹായം ചോദിക്കുമ്പോൾ അത് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.”

​ആദിത്യ: “നാളെ മീറ്റിംഗിനിടയിൽ, ശിവാനി സുബ്രഹ്മണ്യൻ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടാകും. പാലക്കാട് നിന്നാണ്. അവളെ ഒന്ന് സ്റ്റേജിലേക്ക് വിളിപ്പിക്കണം. എന്നിട്ട്… അവളെക്കൊണ്ട് എന്നെ വിളിപ്പിക്കണം.”

​സ്മിത: “ശിവാനി? നീ അവളെ എവിടെ പരിചയപ്പെട്ടു? എന്താ ഉണ്ടായത്?”

Leave a Reply

Your email address will not be published. Required fields are marked *