ശിവാനി തന്റെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് വിങ്ങിക്കരയുകയായിരുന്നു. അവളുടെ കണ്ണുനീരിൽ തലയിണ ആകെ നനഞ്ഞു. MITബോംബെ എന്ന വലിയ സ്വപ്നത്തിലേക്ക് അവൾ നടന്നുകയറിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. എന്നാൽ ആദ്യ ദിവസം തന്നെ ഇത്രയും വലിയൊരു അപമാനം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.
മുറിയിലെ നിശബ്ദത അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. തന്റെ സങ്കടങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ ആരുണ്ട്? പുതിയ കൂട്ടുകാരെല്ലാം അവളെ ‘മറവിക്കാരി’ എന്ന രീതിയിലാണ് ഇപ്പോൾ നോക്കുന്നത്. പോരാത്തതിന് റാങ്ക് എട്ടിന്റെ ഭാരവും.
അവൾ പതുക്കെ തന്റെ ഫോൺ എടുത്തു. നീരജിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. അവനെ ഒന്ന് വിളിച്ചാലോ? പക്ഷേ വേണ്ട എന്ന് അവൾ ഉടനെ തീരുമാനിച്ചു.
ശിവാനി: (സ്വയം മന്ത്രിച്ചു) “നീരജിനെ വിളിച്ചാൽ അവൻ എന്നെ ആശ്വസിപ്പിക്കില്ല. പകരം ‘ഞാൻ പറഞ്ഞില്ലേ നീ മണ്ടിയാണെന്ന്’ എന്ന് പറഞ്ഞ് വീണ്ടും കുറ്റപ്പെടുത്തുകയേ ഉള്ളൂ. എന്റെ അഡ്മിറ്റ് കാർഡ് വീണ്ടും കളഞ്ഞുപോയത് അറിഞ്ഞാൽ അവൻ എന്നെ ഫോണിലൂടെ കൊന്നുകളയും.”
അവൾക്ക് നീരജിനോടുള്ള പേടിയും ആദിത്യയോടുള്ള വെറുപ്പും ഒരുപോലെ കൂടി വന്നു. ആദിത്യ നാരായണൻ… ആ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ കനൽ കത്തുന്നുണ്ടായിരുന്നു.
ശിവാനി: “അവൻ എന്തിനാ എന്നെ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്തിയത്? സഹായിക്കാൻ വന്നതാണെങ്കിൽ മാന്യമായി തന്നുകൂടെ? എല്ലാവരും നോക്കി നിൽക്കെ എന്നെ ഒരു കള്ളിയെപ്പോലെ ചോദ്യം ചെയ്തത് എന്തിനാ? ജീവിതത്തിൽ ഇത്രയും വലിയൊരു തലവേദനയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.”
അവൾ ആദിത്യയെ അത്രമേൽ വെറുക്കാൻ തുടങ്ങിയിരുന്നു.
പക്ഷേ, വിധി ക്കു മറ്റു ചില പ്ലാനുണ്ടായിരുന്നു…
