ആദിത്യ പതുക്കെ ട്രെയിനിൽ വെച്ചുണ്ടായ ആ ചിക്കൻ കറി സംഭവവും, ഇഡ്ഡലി ഫ്യൂഷനും, ഒടുവിൽ അവൾ നന്ദി പോലും പറയാതെ അഡ്മിറ്റ് കാർഡും വാങ്ങി നടന്ന കാര്യവും സ്മിതയോട് വിവരിച്ചു.
സ്മിത ഇത് കേട്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കഫറ്റീരിയയിലാകെ മുഴങ്ങി.
സ്മിത: (ചിരിച്ചുകൊണ്ട്) “സീരിയസ്‌ലി ആദി? MITബോംബെയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ, നിന്റെ ഒരു ഫ്രഷർ കുട്ടിയുടെ മുഖത്തേക്ക് ചിക്കൻ കറി തെറിപ്പിച്ചു എന്നോ? എന്നിട്ട് നീ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു! എടാ, ഇത് കേട്ടാൽ കാമ്പസ് മൊത്തം ചിരിക്കും.”
ആദിത്യ: “അതുകൊണ്ടാണല്ലോ നിന്നോട് പറഞ്ഞത്. അവൾക്ക് എന്നെ ഒരു സാധാരണകാരനാണ് എന്നെ അറിയൂ. ഞാൻ ഇവിടുത്തെ ഈ കമ്മിറ്റിയുടെ ഒക്കെ ആളാണെന്ന് അവൾ നാളെ അറിയണം. എനിക്കൊന്ന് അവളുടെ ആ ‘റിസർവ്ഡ്’ ഭാവം മാറിക്കാണണം.”
സ്മിത: “ഓക്കേ ഡൺ! നാളെ ഓറിയന്റേഷന് ശിവാനി സുബ്രഹ്മണ്യൻ ഒരു ഷോക്ക് പ്രതീക്ഷിച്ചാൽ മതി. ഞാൻ അത് ഏറ്റു.”
ആദിത്യ ഒന്ന് ചിരിച്ചു. നാളെ ഓറിയന്റേഷൻ ഹാളിൽ വെച്ച് ആ പഴയ ഇഡ്ഡലി-ചിക്കൻ കറി കഥയുടെ ബാക്കി തുടങ്ങാൻ പോവുകയാണ്. പക്ഷേ ശിവാനി അപ്പോഴും ഹോസ്റ്റലിൽ ഇരുന്ന് നീരജിന്റെ വഴക്ക് ഓർത്ത് വിഷമിക്കുകയായിരുന്നു, നാളെ അവളെ കാത്തിരിക്കുന്ന വലിയ സർപ്രൈസിനെക്കുറിച്ച് അറിയാതെ.
ഇതിനിടയിൽ ട്രെയിൻ വിഷയം ചൂടപ്പം പോലെ പോലെ പരന്നു…
സ്മിതയുമായുള്ള പ്ലാനിംഗിന് ശേഷം ആദിത്യ വീണ്ടും തിരക്കുകളിലേക്ക് മുഴുകി. കാമ്പസിലെ എല്ലാവർക്കും അവൻ “ആദി” മാത്രമാണ്. ജനപ്രിയനായ സെക്രെട്ടറി, എല്ലാവരെയും സഹായിക്കുന്ന വോളന്റിയർ. അവന്റെ അച്ഛൻ ഒരു മൾട്ടി-മില്യണയർ ആണെന്നോ, അവന്റെ ഹോസ്റ്റൽ മുറിയിൽ ഇരുന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ സ്റ്റാർട്ടപ്പ് വളരുന്നതെന്നോ ആർക്കും അറിയില്ല. ആ രഹസ്യം അവൻ അത്രമേൽ സൂക്ഷിച്ചുവെച്ചിരുന്നു…
ഓറിയന്റേഷൻ ഹാളിന് പുറത്ത് ഫ്രഷേഴ്സിന്റെ നീണ്ട നിര രൂപപ്പെട്ടു തുടങ്ങിയിരുന്നു. ആ തിരക്കിനിടയിലാണ് സെക്യൂരിറ്റി ഗാർഡ് കുന്ദൻ സിംഗ് ഓടിക്കിതച്ചു വന്നത്.
കുന്ദൻ: “സാബ്, യെ ദേഖിയേ… ഗേറ്റ് കെ പാസ് ഫിർസെ വോ ലഡ്കിനെ കുച്ച് ഗിരാ ദിയാ. മെയ്നെ ദേഖാ തോ ആപ്കെ പാസ് ലേ ആയ…”
(സാബ്, ഇത് നോക്കൂ… ഗേറ്റ് കടന്നുപോയപ്പോൾ ആ പെൺകുട്ടി വീണ്ടും എന്തോ താഴെയിട്ടു. കണ്ടപ്പോൾ നേരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നതാണ്…)
കുന്ദൻ നീട്ടിയ ആ പേപ്പർ ഷീറ്റ് കണ്ടതും ആദിത്യയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവൻ അത് വാങ്ങി പതുക്കെ വിടർത്തി നോക്കി. അവന്റെ കണ്ണുകളിൽ വിശ്വസിക്കാനാവാത്ത ഒരു ഭാവം മിന്നിമറഞ്ഞു. അടുത്ത നിമിഷം, അത് ഒരു വല്ലാത്ത പുഞ്ചിരിയായി മാറി.
ആദിത്യ: (മനസ്സിൽ) “ശിവാനി… നിന്റെ ഈ മറവി ഉണ്ടല്ലോ, അത് ഇന്ന് നിന്നെ എവിടെ എത്തിക്കുമെന്ന് നിനക്ക് ഒരു നിശ്ചയവുമില്ല.”
അവൻ ആ പേപ്പർ മടക്കി തന്റെ കോട്ടിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു. ആ പേപ്പറിൽ എന്താണെന്ന് കുന്ദനോ കണ്ടുനിന്ന സുഹൃത്തുക്കൾക്കോ മനസ്സിലായില്ല. പക്ഷേ, ആദിത്യയുടെ ആ വന്യമായ ചിരിയിൽ നിന്ന് ഒരുകാര്യം വ്യക്തമായിരുന്നു—അതൊരു നിസ്സാര പേപ്പറല്ല.
അവൻ സ്മിതയെ നോക്കി കണ്ണുചിമ്മി. ഹാളിലേക്ക് കയറാൻ നിൽക്കുന്ന നൂറുകണക്കിന് കുട്ടികൾക്കിടയിൽ പരിഭ്രമിച്ചു നിൽക്കുന്ന ശിവാനിയെ അവൻ ദൂരെ നിന്ന് കണ്ടു.
ആദിത്യ: “My dear girl, today I’m going to make sure you never forget me—or this day.”
MITബോംബെയുടെ വിസ്തൃതമായ കൺവോക്കേഷൻ ഹാൾ. എസി-യുടെ തണുപ്പിലും പുതിയ കുട്ടികളുടെ മുഖത്ത് പരിഭ്രമത്തിന്റെ വിയർപ്പുതുള്ളികൾ കാണാമായിരുന്നു. ഫോർമൽ മീറ്റിംഗുകൾക്ക് ശേഷം അന്തരീക്ഷം പതുക്കെ മാറി. മ്യൂസിക് സിസ്റ്റത്തിൽ നിന്ന് പാട്ടുകൾ ഉയർന്നു. അത് ‘ഐസ് ബ്രേക്കിംഗ്’ സെഷന്റെ തുടക്കമായിരുന്നു.
സ്റ്റേജിന് പിന്നിൽ ആദിത്യ തന്റെ ഫോണിലെ സമയം നോക്കി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ ഒരു വേട്ടക്കാരന്റെ തിളക്കം.
