ലവ് ബൈറ്റ് – 5 10

ലവ് ബൈറ്റ് 5

Love Bite Part 5 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

 

യാതൊന്നും സംഭവിക്കാത്തതുപോലെ, ഗൗരവത്തിൽ ഡോക്ടർ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് അനുവാണ് മുന്നിൽ നടക്കുന്നത്. അവൾക്ക് പിന്നിലായി നടക്കുമ്പോഴും, ആ മെഡിക്കൽ സ്റ്റുഡന്റസ് എന്തുകൊണ്ടാണ് അവളെ അത്രയും ഭയപ്പെട്ടതെന്നും, എന്നെ നോക്കിയ ആ ഒറ്റ നോട്ടവും എന്റെ മനസ്സിൽ കിടന്ന് വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു….

 

***********

 

ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് അനുവിനോട് യാത്ര പറഞ്ഞ് ഞങ്ങൾ കാറിലേക്ക് കയറി.

 

കാർ സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോഴും കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു.

 

ചേച്ചിയും ഏട്ടത്തിയും പുറകിലെ സീറ്റിൽ ഒരക്ഷരം മിണ്ടാതെ ഇരിപ്പുണ്ട്. കാന്റീനിൽ കണ്ട അനുവിന്റെ ആ കാളി രൂപം അവരുടെയും കിളി പറത്തിയിട്ടുണ്ടാവണം.

 

ഞാൻ മെല്ലെ കാർ മുന്നോട്ടെടുത്തു. ഡ്രൈവ് ചെയ്യുമ്പോഴും എന്റെ മനസ്സിൽ ആ കാന്റീനിലെ സീൻ തന്നെയായിരുന്നു. ഒപ്പം എന്റെ തങ്കക്കുടത്തിന്റെ ആ രൗദ്രഭാവവും.

 

ആ മാനേജറോട് അവൾ ചെയ്തത് ഇത്തിരി കടന്നുപോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. അത്രയും പ്രായമുള്ള ഒരാളെ അത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു.

 

സത്യം പറഞ്ഞാൽ ആ ഫുഡ്‌ പഴകിയതൊന്നുമല്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാനും ഏട്ടത്തിയും ആർത്തിയോടെ കഴിച്ചതല്ലേ? നല്ല ചൂടും സ്വാദും ഉള്ള ഫ്രഷ് ബിരിയാണി തന്നെയായിരുന്നു അത്. ആ ഒരൊറ്റ ചോറുമണി വായിൽ വെച്ചപ്പോഴേക്കും അവൾക്കെങ്ങനെ അത് പഴകിയതാണെന്ന് തോന്നി? അവൾ വെറുതെ ഒരു കാരണം ഉണ്ടാക്കിയതാണെന്നെനിക്ക് തോന്നി. അവൾ ചെയ്തത് തെറ്റാണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്.

 

പക്ഷേ… മറുവശത്തുകൂടെ ചിന്തിച്ചപ്പോൾ എന്റെ മനസ്സ് അറിയാതെ അവളെ ന്യായീകരിക്കാൻ തുടങ്ങി.

 

അവളൊരു ഡോക്ടറല്ലേ…

 

ഈ വലിയ ഹോസ്പിറ്റലിൽ എത്രത്തോളം ടെൻഷൻ അവൾക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടാകും? രാവിലെ മുതൽ നിർത്താതെയുള്ള ഡ്യൂട്ടി, രോഗികളുടെ തിരക്ക്, ചിലപ്പോൾ വല്ല സീരിയസ് കേസും അറ്റൻഡ് ചെയ്ത് ആകെ സ്ട്രെസ്സ് അടിച്ച് മൂഡ് ഓഫ് ആയിട്ടാകും അവൾ കാന്റീനിലേക്ക് വന്നത്. ആ ഒരു ദേഷ്യത്തിലും വിശപ്പിലും മുന്നിൽ കിട്ടിയ ഭക്ഷണത്തോട് അവൾ വെറുതെ ചൂടായതാകും. അല്ലാതെ മനപ്പൂർവ്വം ആ പാവം മനുഷ്യനെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതാവില്ല. അവളുടെ മൂഡ് ഒട്ടും ശരിയല്ലായിരുന്നു, അത്രമാത്രം!

 

പിന്നെ ഞാൻ തൊട്ടപ്പോൾ എന്റെ കൈ തട്ടി മാറ്റി എന്നെ നോക്കിയ ആ തീ പാറുന്ന നോട്ടം… അതും ആ ദേഷ്യത്തിന്റെ ഫ്ലോയിൽ അവളറിയാതെ നോക്കിയതാകും. അത്രയും ടെൻഷനിൽ നിൽക്കുമ്പോൾ ആരെങ്കിലും ഇടപെട്ടാൽ ആർക്കായാലും പെട്ടെന്ന് ദേഷ്യം വരും. അല്ലാതെ അവൾക്ക് എന്നോട് ദേഷ്യം ഉണ്ടായിട്ടാവില്ലല്ലോ.

 

എന്റെ കൈ വിട്ടതും അവൾ പഴയപോലെ ശാന്തയായല്ലോ.

 

ഇങ്ങനെ ഓരോന്ന് ചിന്തിച്ച്, അവൾ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞിട്ടും എന്റെ മനസ്സ് അവൾക്ക് വേണ്ടി ഇങ്ങനെ ഒഴിവുകഴിവുകൾ കണ്ടുപിടിച്ചുകൊണ്ടേയിരുന്നു.

 

പ്രണയം മനുഷ്യനെ ശരിക്കും അന്ധനാക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്ക് തന്നെ തോന്നിപ്പോയി!

 

 

എന്തായാലും ആ കാന്റീൻ സീനും അവളുടെ ആ ഭീകരരൂപവുമൊക്കെ ഞാൻ തൽക്കാലത്തേക്ക് മനസ്സിൽ നിന്നൊന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു.

 

വെറുതെ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ലല്ലോ.

 

പോകുന്ന വഴിക്ക് ഞാൻ വണ്ടി ഒരു നല്ല ഹോട്ടലിന്റെ മുന്നിൽ നിർത്തി. ഹോസ്പിറ്റലിൽ വെച്ച് എന്റെ ചേച്ചിയുടെ കഞ്ഞികുടി മൊത്തമായി മുടങ്ങിയതല്ലേ. ആ വിശപ്പും വെച്ച് അവൾ വീട്ടിൽ ചെന്നാൽ പിന്നെ എന്നെ പച്ചയ്ക്ക് തിന്നുമെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ വേഗം പുറത്തിറങ്ങി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിക്കൻ ബിരിയാണി പാഴ്സൽ വാങ്ങി.

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *