ലവ് ബൈറ്റ് – 5 10

 

ഞങ്ങൾ മൂന്നുപേരും കുനിഞ്ഞ് കടയ്ക്കുള്ളിലേക്ക് കയറി

 

എന്റെ പൊന്നോ… ഇതെന്ത് പറ്റി? യുദ്ധം കഴിഞ്ഞ ഒരു പോർക്കളം പോലെ കിടക്കുകയാണ് എന്റെ കട! മണിക്കൂറുകൾ കഷ്ടപ്പെട്ട് അടുക്കിവെച്ച പുതിയ ഡ്രസ്സുകൾ മുഴുവൻ വലിച്ചുവാരി നിലത്തിട്ടിരിക്കുന്നു. വസ്ത്രങ്ങൾ വെച്ചിരുന്ന കാർട്ടൺ ബോക്സുകൾ പലതും കീറിപ്പറിഞ്ഞ നിലയിലാണ്. റാക്കുകളിൽ അടുക്കിയിരുന്ന വിലകൂടിയ ഷർട്ടുകളും പാന്റുകളുമൊക്കെ ചവിട്ടി മെതിക്കപ്പെട്ടതുപോലെ തറയിൽ ചിതറിക്കിടക്കുന്നു.

 

മുൻവശത്തെ ഡിസ്പ്ലേ ഗ്ലാസ്സ് ആരോ അടിച്ചു തകർത്തിട്ടുണ്ട്. ചില്ല് കഷ്ണങ്ങൾ തറയിലാകെ ചിതറിക്കിടക്കുകയാണ്.

 

അതിനിടയിൽ വസ്ത്രങ്ങൾ ധരിപ്പിച്ചു നിർത്തിയിരുന്ന രണ്ട് വലിയ ഡമ്മികൾ (mannequins) തലയറ്റ നിലയിൽ താഴെ വീണുകിടക്കുന്നു. പെട്ടെന്ന് നോക്കിയപ്പോൾ നിലത്ത് മനുഷ്യർ വീണുകിടക്കുകയാണെന്ന് കരുതി എന്റെ കിളി ശരിക്കും പോയിപ്പോയിരുന്നു.

 

കാഷ് കൗണ്ടറിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. കാഷ് ഡ്രോയർ വലിച്ചു പുറത്തിട്ടിട്ടുണ്ട്. അതിലെ ചില രേഖകളും ബില്ലുകളും കാറ്റിന് പറന്ന് തറയിൽ പലയിടത്തായി കിടക്കുന്നു. പൈസ വല്ലതും പോയിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല…..

 

ആരായാലും ഒരു ആവശ്യവുമില്ലാതെ ചെയ്തതുപോലെയാണ് കട മുഴുവൻ കടമുഴുവൻ തലകീഴായി മറിച്ചിട്ടിരിക്കുന്നത്….

 

ഗിരിയേട്ടനാണെങ്കിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഓരോന്നും സൂക്ഷിച്ചു നോക്കി മുന്നോട്ട് നടക്കുകയാണ്. പെട്ടെന്ന് പുള്ളി നിന്നു. എന്നിട്ട് കൈയുയർത്തി ഞങ്ങളോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു.

 

“അഭി… ദേ ഇവിടെ നോക്കിയേ…”

 

ഗിരിയേട്ടൻ തറയിലേക്ക് വിരൽ ചൂണ്ടി.

 

ഞാനും അജുവും അങ്ങോട്ട് നോക്കി. വെളുത്ത ടൈൽസ് വിരിച്ച തറയിൽ, ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾക്കിടയിലായി… അതാ ചോരത്തുള്ളികൾ!

 

ഒന്നോ രണ്ടോ തുള്ളിയല്ല, ആരോ പരിക്കേറ്റ് നടന്നുപോയതുപോലെ കൃത്യമായ അകലത്തിൽ കുറേ ചോരത്തുള്ളികൾ അവിടെ വീണുകിടക്കുന്നുണ്ട്. അത് അല്പം ഉണങ്ങിത്തുടങ്ങിയിരുന്നു.

 

 

ആ ചോരത്തുള്ളികളിലേക്ക് തന്നെ കുറച്ചു നേരം നോക്കിനിന്ന ശേഷം ഞാൻ വേഗം കാഷ് കൗണ്ടറിന് താഴെയുള്ള സിസിടിവി ഡിവിആർ ഓൺ ചെയ്തു.

 

മോണിറ്ററിൽ പഴയ റെക്കോർഡിങ് പ്ലേബാക്ക് എടുത്തു നോക്കി.

 

സമയം കൃത്യം പതിനൊന്നര കഴിഞ്ഞിട്ടുണ്ടാവും. വീഡിയോയിൽ അടഞ്ഞുകിടക്കുന്ന ഷട്ടർ പെട്ടെന്ന് മുകളിലേക്ക് ഉയർന്നു വരുന്നത് കണ്ടു! ആരെങ്കിലും പിടിച്ചുയർത്തുന്നതാണോ അതോ തനിയെ ഉയരുന്നതാണോ എന്ന് വ്യക്തമല്ല. അതിനു തൊട്ടുപിന്നാലെ ഇരുട്ടിൽ നിന്നും എന്തോ ഒന്ന് അകത്തേക്ക് കയറുന്നത് വീഡിയോയിൽ പതിഞ്ഞു… പക്ഷേ അതെന്താണെന്ന് വ്യക്തമാകുന്നതിന് മുൻപ് തന്നെ മോണിറ്ററിലെ സ്ക്രീൻ പ്ലിങ് എന്ന് പറഞ്ഞ് ഓഫായി! ‘നോ സിഗ്നൽ’ എന്ന് സ്ക്രീനിൽ തെളിഞ്ഞു.

 

“മൈര്…” ഞാൻ ദേഷ്യത്തോടെ ടേബിളിൽ ഒരടി അടിച്ചുപോയി….. ആ സമയം തന്നെ സിഗ്നൽ പോയത് യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ എനിക്ക് തോന്നിയില്ല.

 

കൂടുതൽ നേരം ഇനി അവിടെ അങ്ങനെ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി. എന്ത് ചെയ്യണമെന്നറിയാത്ത ഒരു പകപ്പ് അവിടെയുള്ള ബാക്കി രണ്ടുപേരുടെ മുഖത്തുമുണ്ടായിരുന്നു.

 

“അജു… നീയിനി ഇവിടെ നിൽക്കണ്ട, വേഗം വീട്ടിലേക്ക് പോവാൻ നോക്ക്. ബാക്കി നാളെ രാവിലെ വന്നിട്ട് തീരുമാനിക്കാം,”

 

ഞാൻ അവനോട് പറഞ്ഞു. ഷട്ടർ ഞങ്ങൾ ആവുന്നത്ര വലിച്ചുതാഴ്ത്തിയിട്ട് അവിടെ നിന്നും ഇറങ്ങി.

 

അജു അവന്റെ വണ്ടിയിൽ പോയതിനു പിന്നാലെ ഞാനും ഗിരിയേട്ടനും ബൈക്കിൽ തിരിച്ചു കയറി.

 

ഫോൺ നോക്കിയപ്പോൾ തുരു തുരാ മിസ്സ്ഡ് കാൾസ് ഉണ്ട്… അതുകൊണ്ട് തന്നെ ചേച്ചിക്ക് ഞാൻ ഗിരിയേട്ടന്റെ ഒപ്പമുണ്ട് എന്ന് പറഞ്ഞ് ഒരു മെസ്സേജ് അങ് ഇട്ടു…. ഇനി കിട്ടുകയാണെങ്കിൽ തന്നെ അത് അവൻ വാങ്ങിക്കോളും…

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *