“ആഹ്… എന്റെ അമ്മേ…” ഞാൻ വേദന കൊണ്ട് പുളഞ്ഞുപോയി.
“നാളെയാടാ നിന്റെ കല്യാണം എന്നുള്ള വല്ല ബോധവുമുണ്ടോ നിനക്ക്? കല്യാണച്ചെക്കൻ പാതിരാത്രിക്ക് ചോരയും കടയും എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്നു! എന്ത് പ്രശ്നമുണ്ടെങ്കിലും അത് നാളെ… ഇപ്പോ മിണ്ടാതെ പോയി കിടന്നുറങ്ങാൻ നോക്കെടാ…” എന്ന് പറഞ്ഞ് അവൾ എന്നെ അകത്തേക്ക് ആട്ടിപ്പായിച്ചു.
ഞാൻ തിരിഞ്ഞു നടക്കുമ്പോൾ, ഗിരിയേട്ടനോട് നാളെ നേരത്തെ വരണമെന്ന് അവൾ പതുക്കെ പറയുന്നതും ഞാൻ കേട്ടു.
ഞാൻ വേഗം റൂമിലേക്ക് പോയി ബെഡിലേക്ക് വീണു. കണ്ണടച്ചതും ഇന്നത്തെ സംഭവങ്ങളൊക്കെ എന്റെ മനസ്സിലൂടെ ഒന്നുകൂടി കടന്നുപോയി. കടയിലെ ചോര… ആ സ്ട്രീറ്റ് ലൈറ്റിന് താഴെ കണ്ട ഭയപ്പെടുത്തുന്ന രൂപം… എല്ലാം കൂടി എന്റെ ഉറക്കം കെടുത്താൻ നോക്കിയെങ്കിലും, എന്റെ മനസ്സ് അതിനൊന്നും നിന്നു കൊടുത്തില്ല.
നാളത്തെ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ ആ പേടിയെ മുഴുവൻ കാറ്റിൽ പറത്തി. എന്റെ കാത്തിരിപ്പിന് വിരാമമാവാൻ പോവുകയാണ്. കല്ല്യാണസാരിയുടുത്ത്, അണിഞ്ഞൊരുങ്ങി, നാണത്താൽ മുഖം കുനിച്ച് നിൽക്കുന്ന എന്റെ മന്ദാരം… അവളുടെ ആ കഴുത്തിൽ ഞാൻ മിന്ന് ചാർത്തുന്ന ആ മനോഹരമായ നിമിഷം മനസ്സിലേക്ക് ഓടിയെത്തി. ആ സ്വപ്നത്തിന്റെ മധുരത്തിൽ, എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. ആ ചിരിയോടെ തന്നെ അറിയാതെ എപ്പോഴോ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു….
തുടരും………(1000+ ലൈക്ക് ഉണ്ടെങ്കിൽ മാത്രം…)
പറ്റുമെങ്കിൽ കമന്റ് ഒക്കെ ഇട്ട് സപ്പോർട്ട് ചെയ്യുക…..പിന്നേ തെറ്റൊക്കെ ഉണ്ടാവാം ക്ഷമിക്കുക
അപ്പൊ ഒക്കെ ബൈ….
😴
