മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 5
[ Shan1994 ]
[ Previous Part ] [ www.kambi.pw ]
“അപ്പൊ ഓർമയുണ്ടല്ലോ….?”
ആ വാക്കുകൾ എന്റെ കാതുകളിൽ അശനിപാതം പോലെ മുഴങ്ങി.
എന്റെ ശരീരത്തിലൂടെ ഒരു കൊടും തണുപ്പ് അരിച്ചു കയറി. ഞാൻ അവിശ്വസനീയതയോടെ അവളെ നോക്കി. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ ആ മുഖത്തുണ്ടായിരുന്ന നാണവും പേടിയും ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു.
ആ വലിയ കണ്ണുകളിൽ ഇപ്പോൾ എരിഞ്ഞടങ്ങാത്ത പകയും വെറുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
”ഫാ… ഫാബിയ…” എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
എന്റെ കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.
വീണ്ടും ഞാൻ ആ ഇരുട്ടറയിലേക്കും ഭ്രാന്തിലേക്കും വഴുതി വീഴുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.
”അതെ, ഫാബിയ ഷെറിന്റെ സ്വന്തം അനിയത്തി,” അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു, എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഷെറിന് ഒരു അനിയത്തി ഉള്ള കാര്യം അവൾ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ!
എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം ഫാബിയ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു തുടങ്ങി:
”അതെ, നീ ചതിച്ചു കൊന്നവളുടെ അതേ ചോര തന്നെയാ ഞാൻ. വലിയുപ്പ നിന്നോട് പറഞ്ഞ ആ അനാഥത്വത്തിന്റെ കഥയുണ്ടല്ലോ… അത് അങ്ങനെ വെറുതെ ഉണ്ടായതല്ല. ആദ്യം എനിക്ക് എന്റെ ഉപ്പയെ നഷ്ടപ്പെട്ടു… പിന്നെ നീ കാരണം ഷെറിനെയും. ഒടുവിൽ എന്റെ ഉമ്മയും എന്നെ വിട്ടുപോയി. അതോടെ ഞാൻ ഈ ലോകത്ത് തീർത്തും ഒറ്റയ്ക്കായി!”
ഫാബിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, പക്ഷെ അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞിരുന്നില്ല.
”ആ രാത്രി… നീ അവളെ ചതിച്ച ആ രാത്രി…” ഫാബിയയുടെ ശ്വാസഗതി വേഗത്തിലായി. “അവൾക്കു ജീവിക്കാൻ കൊതിയുണ്ടായിരുന്നു , നീയാണ് അവളെ ആ കയറിലേക്ക് തള്ളിവിട്ടത്.”
”ഇല്ല ഫാബിയ… ഞാൻ മനപ്പൂർവ്വം… എനിക്കൊരു അബദ്ധം…”
ഞാൻ എങ്ങനെയൊക്കെയോ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
”മിണ്ടരുത് നായെ!” അവൾ ശബ്ദമുയർത്തി.
“അഞ്ച് വർഷം നീ ആ ആശുപത്രിയിൽ ഭ്രാന്തനെപ്പോലെ കിടന്നത് നിന്റെ പാപത്തിന്റെ ഫലമാണ്. പക്ഷെ അത് പോരാ… നീ ഇത്ര വേഗം സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കാണാൻ എനിക്ക് വയ്യ . ഈ കല്യാണം വലിയുപ്പ കൊണ്ടുവന്ന ഒരു സാധാരണ ആലോചനയാണെന്ന് നീ കരുതിയോ? അല്ല, അവളുടെ മരണത്തിന് പകരം ചോദിക്കാൻ, നിന്നെ തേടിപ്പിടിച്ച് നിന്റെ ഈ പുതിയ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ തന്നെ നെയ്തെടുത്ത വലയായിരുന്നു ഇത്!”
അവൾ പതുക്കെ നടന്ന് വാതിലിന്റെ കുറ്റി ഒന്നുകൂടി ഭദ്രമായി ഇട്ടു.
എന്നിട്ട് എന്നെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.
”നിന്റെ കൂട്ടുകാരായ അബിക്കും അജുവിനും, നിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാൻ പാവം പിടിച്ച, അനാഥയായ ഒരു പെൺകുട്ടിയാണ്. പുറത്ത് അവർക്ക് മുന്നിൽ ഞാൻ നിന്റെ സ്നേഹമുള്ള ഭാര്യയായിരിക്കും. പക്ഷെ ഈ നാല് ചുവരുകൾക്കുള്ളിൽ… നിന്റെ കാലനായിരിക്കും ഞാൻ! എന്റെ ഇത്ത അനുഭവിച്ച ഓരോ തുള്ളി കണ്ണീരിനും ഞാൻ നിന്നോട് പകരം ചോദിക്കും.”
അവൾ എന്റെ അടുത്തേക്ക് വന്നു, എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
“ഇനി നിന്റെ ഓരോ ദിവസവും നരകമായിരിക്കും . നിന്റെ ഈ പുതിയ ബിസിനസ്സും, സന്തോഷവും, എല്ലാം ഞാൻ ഇല്ലാതാക്കും. നിന്നെ ഞാൻ വീണ്ടും ആ ഇരുട്ടറയിലേക്ക് തന്നെ അയക്കും… പൂർണ്ണമായും ഭ്രാന്തനായിട്ട്!
അത് എന്റെ ഇത്താക് വേണ്ടി ഞാൻ എടുക്കുന്ന ശബദ്ധം ആണ്”
അവളുടെ ആ വാക്കുകൾ കേട്ട് ഞാൻ അവിടെത്തന്നെ തറഞ്ഞുപോയി. ഇത്രയും നാളത്തെ എന്റെ ചികിത്സകൾ, സ്വപ്നങ്ങൾ, പുതിയ ജീവിതം… എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീഴുകയായിരുന്നു.
എന്നെ അഞ്ച് വർഷത്തെ നരകത്തിൽ നിന്നും പുറത്തുകൊണ്ടുവന്ന ആ നീലവെളിച്ചം ഒരു അനുഗ്രഹമായിരുന്നില്ല, മറിച്ച് അതിലും വലിയൊരു നരകത്തിലേക്കും എന്റെ അന്ത്യത്തിലേക്കുമുള്ള വഴികാട്ടിയായിരുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു.
