മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 5 1അടിപൊളി  

വാർത്തയുടെ താഴെയായി, മൂന്ന് വ്യത്യസ്ത സമയങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.

ഷെറിനെ കശുവണ്ടി തോട്ടത്തിൽ വെച്ച്

കൊലപ്പെടുത്തിയ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ടായിരുന്നു.

തന്റെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയത് ഷാൻ അല്ലെന്നും, ആ കോടികളുടെ സ്വത്തിന് വേണ്ടി സ്വന്തം ഉപ്പയുടെ സഹോദരൻ ആണ് എന്നും തിരിച്ചറിഞ്ഞ നിമിഷം ഫാബിയ ഒരുപാട് കരഞ്ഞു.

അന്ന്ഞാ രാത്രി ഞാൻ വീട്ടിൽ വൈകി ആണ് എത്തിയത് ഞാനും അഭിയും അജുവും ഒരുപാട് സംസാരിച്ചു വൈകി പോയിരുന്നു

ഫുഡും കഴിച്ചാണ് പിരിഞ്ഞത്

ഞാൻ നേരെ റൂമിലേക്കു പോയി,അവിടെ ഇപ്പോഴും നേരിയൊരു മൗനം തളംകെട്ടി നിന്നിരുന്നു.

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഫാബിയ.

ആ മുഖത്ത് മുൻപുണ്ടായിരുന്ന ഭയമോ അകൽച്ചയോ അല്ല, മറിച്ച് എന്തൊക്കെയോ പറയാൻ മടിക്കുന്ന വല്ലാത്തൊരു സങ്കോചവും നാണവും നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

അവളുടെ ഈ മൗനവും അകലവും എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

ഒരു പുതിയ തുടക്കം ഞങ്ങൾക്ക് ആവശ്യമായിരുന്നു.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

“ഫാബി …” എന്റെ വിളി കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

“നമുക്കൊരു യാത്ര പോയാലോ?” ഞാൻ വളരെ മൃദുവായി ചോദിച്ചു. ”

ഈ ബഹളങ്ങളിൽ നിന്നൊക്കെ മാറി, വളരെ ശാന്തമായ ഒരിടത്തേക്ക്… നമ്മൾ മാത്രം.”

അവൾ എന്റെ മുഖത്തേക് നോക്കി ഒന്ന് മടിച്ചു നിന്നു.

“മൂന്നാറിലെ കോടമഞ്ഞിലേക്ക്…” ഞാൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അവളുടെ വലിയ കണ്ണുകളിൽ ഒരു തിളക്കം വരുന്നത് ഞാൻ കണ്ടു. ഒന്നും മിണ്ടാതെ അവൾ പതുക്കെ തലകുലുക്കി സമ്മതം മൂളി. അവളുടെ കവിളുകളിൽ നേരിയൊരു ചുവപ്പ് പടർന്നിരുന്നു.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. കാറിൽ ശ്രേയ ഗോശാലിന്റെ ശബ്ദം നിറഞ്ഞു

“ആ, ആ, ആ

Mm—mm—hm—m mm—mm—hm—hm—m

Mm—mm—hm—m mm—mm—hm—hm—m

മൂവന്തി ചായും തീരം തേടി ദൂരെ

മണലോരം പാദം തൊട്ടു മെല്ലെ നീയും

അതിലേതോ മൗനം തേടുന്ന പോലെ

തിര മെല്ലെ പുൽകീ നിൻ വിരലിൽ

അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്

അന്നേതോ വിങ്ങൽ വേരോടീ

ആ, ആ, ആ”

കോതമംഗലം പിന്നിട്ടതോടെ കാറ്റിന് നല്ല തണുപ്പ് തോന്നിത്തുടങ്ങി.

ചുരം കയറുന്തോറും ഇരുവശത്തും പച്ചപ്പണിഞ്ഞ വിശാലമായ തേയിലത്തോട്ടങ്ങൾ ഞങ്ങളെ വരവേറ്റു.

പാതി താഴ്ത്തിവെച്ച ജനൽച്ചില്ലിലൂടെ പുറത്തെ കാറ്റേറ്റിരിക്കുന്ന ഫാബിയയെ ഞാൻ ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടെ നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവൾ വിരലുകൾ കൊണ്ട് ഒതുക്കിവെക്കുന്നുണ്ടായിരുന്നു.

പ്രകൃതിയുടെ ആ സൗന്ദര്യം ആസ്വദിക്കുന്ന അവളുടെ മുഖത്ത് പുതിയൊരു ചിരി വിടർന്നിരുന്നു.

ഞാൻ നോക്കുന്നത് കണ്ടതും അവൾ എന്നെ നോക്കി വളരെ മനോഹരമായി

ഒന്ന് പുഞ്ചിരിച്ചു.

മാസങ്ങളായി ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മഞ്ഞുമല പതുക്കെ ഉരുകിത്തുടങ്ങുന്നത് ഞാൻ ആ ചിരിയിൽ അറിഞ്ഞു.

ഉച്ചയോടെ ഞങ്ങൾ മൂന്നാറിലെ ആ റിസോർട്ടിൽ എത്തിച്ചേർന്നു.

വലിയൊരു മലഞ്ചെരുവിൽ, തേയിലത്തോട്ടങ്ങൾക്ക് നടുവിലായി പണിത മനോഹരമായ ഒരു കോട്ടേജ്. മുറിയുടെ വലിയ ഗ്ലാസ് വാതിൽ തുറക്കുന്നത് വിശാലമായ ഒരു ബാൽക്കണിയിലേക്കാണ്. അവിടെ നിന്നാൽ താഴെ പച്ചപ്പ് നിറഞ്ഞ താഴ്‍വര കാണാം.

വൈകുന്നേരമായതോടെ കോട്ടേജിന് ചുറ്റും കോടമഞ്ഞ് ഇറങ്ങിത്തുടങ്ങി.

അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നു. ഫ്രഷ് ആയി വന്ന ഫാബിയ ബാൽക്കണിയിൽ ആ മഞ്ഞിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

ലാവെൻഡർ നിറത്തിലുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം.

ആ തണുപ്പിൽ അവൾ കൈകൾ കൂട്ടിത്തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ റൂമിൽ നിന്നും ഒരു കമ്പിളി ഷാൾ എടുത്ത് പതുക്കെ അവളുടെ പിന്നിലൂടെ ചെന്ന് ആ തോളിലേക്ക് പുതപ്പിച്ചു.

എന്റെ ആ സ്പർശനത്തിൽ അവൾ ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി. ഞാൻ വളരെ സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *