ചെമ്പൂവ് – 2
[ lastrace ]
[ Previous Part ] [ www.kambi.pw ]
:- മോളെ ..
:- ഓ
:- എന്താ കിടന്നാലോചിക്കുന്നേ .
:- ഹേ , ഒന്നുമില്ലടാ … ഞാൻ ചുമ്മാ ..
:- എന്താടോ ?
:- അത് വിട് , എവിടെയെത്തി ? ട്രെയിൻ ഒന്ന് സ്ലോ ആയല്ലോ ..
:- കല്ലായി എത്തിക്കാണും ..
:- അതെവിടെയാടാ ?
:- അടുത്തത് കോഴിക്കോടാ .. ഒരു അഞ്ചുമിനിട്ടിനകം എത്തും
:- സമയം എന്തായാടാ ..
:- 12 :40
:- നീ ഒരു ബോട്ടിൽ തണുത്ത പെപ്സി വാങ്ങി താ ..
:- പെപ്സിയോ , ഇപ്പോളോ ?
:- ആടാ ,പ്ളീസ് …
:- ഹമ് , നിന്നൊടല്ലേ ഞാൻ ആ പണ്ടാരം കുടിക്കുന്നത് നിർത്താൻ പറഞ്ഞെ ?
:- ഇത്തവണ കൂടി , പ്ളീസ് ..
:- ഹ്മ്മ്
ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലേക്കു കയറി ..
:- നീ ഡോർ ലോക്ക് ആക്കിയേക്ക് , ഞാൻ പോയി വരാം , വേറെ എന്തേലും വേണോ ?
:- ഉം ..നല്ല പൊരിക്കടി എന്തേലും കിട്ടിയാൽ വാങ്ങിക്കോ ..
:- ഇപ്പോളോ ?
:- അതിനെന്താ ?
:- ഒന്നുല്ല ..ഞാൻ ഷോൾഡർ ഇളക്കി പറഞ്ഞു .
അവൾ മടിയിൽനിന്നും എഴുനേറ്റ് സീറ്റിൽ ഇരുന്നു . ഞാൻ എണീറ്റ് ഡ്രസ്സ് റെഡിയാക്കി പുറത്തേക്കിറങ്ങി . അവൾ ഡോർ അകത്തുനിന്നും ലോക്ക് ചെയ്തു ..
പ്ലാറ്റ്ഫോമിലേക്കിറങ്ങി ആദ്യം കണ്ട കടയിൽനിന്നും തന്നെ ഒരു പെപ്സിയും ഒരു ബ്ലാക്ക് കോഫിയും ,കഴിക്കാൻ
മൂന്നു പൊരിച്ച പത്തിരിയും വാങ്ങി ..
:- ഇതാർക്കാ ?
:- അവൾ കോഫി നോക്കി ചോദിച്ചു ..
:- എനിക്കാ ..
:- ഇപ്പോളോ , ഈ നേരത്തോ ?
:- അത് ശെരി , ഇപ്പോൾ ഈ നേരത്ത നിനക്കു പെപ്സി കുടിക്കാമെങ്കിൽ എനിക്ക് കോഫിയും കുടിക്കാം
:- നീ കുടിച്ചോടാ ..
ഞാൻ ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തിരുന്നു .. പെപ്സിയുടെ ബോട്ടിൽ തുറന്ന് അവൾ എനിക്ക് ചിയേർസ് തന്നു ..
:- വൗ , നല്ല തണുത്ത പത്തിരി .. ഇപ്പോൾ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു ..
:- അതെ ,വാ വാ , നല്ല തമാശ .. ഞാൻ ഒന്നു ചിരിച്ചു കാണിച്ചു .. ഒന്ന് പോയെടീ ..
അവൾ രണ്ടു കടി കടിച്ചു പത്തിരി എനിക്ക് നീട്ടി ..
:- ടാ , തണുത്തതാണേലും കൊള്ളാം .. ടേസ്റ്റ് ഉണ്ട് ..
ഞാൻ വാങ്ങി നല്ലൊരു കടി കടിച്ചു .. ശെരിയാണ് കൊള്ളാം ..
കഴിയാനായപ്പോൾ ലാസ്‌റ് വന്ന ഒരു കഷ്ണം അവൾ തിരിച്ചു വാങ്ങി കഴിച്ചു …
:- അതിലിനിയും ഉണ്ട് ഭൂതമേ ,
:- കഴിക്കാൻ ഇനിയും സമയമുണ്ടല്ലോ ?
ട്രെയിൻ ഒന്ന് ഇളകി ..
:- അപ്പൊ കോയിക്കോടിനോടു വിട .. എനിക്കൊത്തിരി ഇഷ്ട്ടമാ കോഴിക്കോട് .. ഇതുവരെ വരാൻ പറ്റിയിട്ടില്ല .. ഒരു രണ്ടു ദിവസത്തിന് വന്ന് ഇവിടത്തെ ഫുഡ് മൊത്തം ഒന്ന് ടേസ്റ്റ് ചെയ്ത് പോണം .
:- അതിനെന്താ ..
നിനക്ക് എപ്പോ വേണേലും വരാമല്ലോ
:- അതെന്താടാ
:- അല്ല , അതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും എല്ലാമുണ്ടല്ലോ .
:- അതെന്താടാ അങ്ങനൊരു ടോക്ക് ?
:- അല്ലടീ .. വീട്ടിലെ കാര്യമാ ഞാൻ ഉദ്ദേശിച്ചേ , ഇപ്പൊ എന്റെ കാര്യം നോക്ക് , പിന്നെ നിന്റെ കാര്യം നോക്ക് അപ്പൊ മനസിലാവും .
:- അതൊന്നുമല്ലടാ , നീ എന്താ പറയുന്നേ .. വീട്ടിൽ കുറച്ചു പൈസ ഉണ്ടേൽ ബാക്കി കാര്യങ്ങൾ എല്ലാം സെറ്റ് ആണെന്നോ .. ഉള്ളതുകൊണ്ട് ജീവിക്കാൻ പടിക്കണമെടാ .. എന്നെ തന്നെ നോക്ക് ? ഞാൻ കല്യാണത്തിനുമുന്നെ എങ്ങനായിരുന്നു ,ഇപ്പൊ എങ്ങിനായാണ് ? ഒതുങ്ങണം തോന്നിയാൽ ഒതുങ്ങണം , പറക്കണം തോന്നിയാൽ പറക്കണം ..അതാണ് എന്റെ സ്റ്റാൻഡ് .
ഞാനും ഓർത്തു , കല്യാണത്തിന് മുന്നേ ശരിക്കും അവളൊരു തുമ്പിയായിരുന്നു .. പറന്നു പറന്നു നടന്ന അവളെ ഒരു ദിവസം പിടിച്ച് കെട്ടിയിട്ടു .. പിന്നെ ഒരു വർഷം ..അവസാനം ആ കെട്ട് അവൾ തന്നെ പൊട്ടിച്ച് തിരിച്ചു പോന്നു .. പക്ഷെ ആ കഴിഞ്ഞ കാലത്തിലേക്ക് അവൾ തിരിച്ചു പോയിട്ടില്ല .. സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുന്നു ..
:- ടാ
:- ഓ :- എന്താ ആലോചിക്കുന്നേ ,
:- ഒന്നുമില്ലെടീ , നീ പറഞ്ഞതുതന്നെയാ ശെരി ..
:- എന്ത് ?
:- കുന്തം , അത് വിട് .. നീ എന്നിട്ടെന്താ ഇത് വരെ കോഴിക്കോട് പോകാഞ്ഞേ ?
:- സത്യം പറഞ്ഞാൽ കല്യാണത്തിന് മുന്നേ ഉള്ള
