:- ഹേയ് , ഒന്നല്ല.ചുമ്മാ നോക്കി നിന്നതാണ് ..
:- ഉം .. സമയം ?
:- ഒൻപതരയാകുന്നു
:- അയ്യോ , അത്രക്കൊക്കെ ആയോ ?
:-
ആ ..
:- എവിടെയെത്തിയെടാ ?
ഞാൻ അപ്ലിക്കേഷൻ തുറന്നു ട്രെയിനിന്റെ മൂവ്മെന്റ് നോക്കി ..
:- ഗോവ എത്തുന്നു .. രണ്ടു സ്റ്റേഷൻ കൂടെ ഉണ്ട് ..
:- ഉം
:- ഇത്രയും നേരമായിട്ടും ചായയും കൊണ്ട് ആരും വന്നില്ലേ ?
:- പിന്നില്ല , കുറെ മുന്നേ ആരോ വാതിലിൽ മുട്ടിയിരുന്നു .. ഞാൻ ഒന്നും പറയാനോ ഇളകാനോ പോയില്ല ..
:- നന്നായി ..
:- ചായ കിട്ടില്ലേ ?
:- കിട്ടുമായിരിക്കും .. വാ ബ്രഷ് ചെയ്ത് വരാം ..
ഞങ്ങൾ ബ്രഷും എടുത്ത് പുറത്തേക്കിറങ്ങി ..അവളുടെ കയ്യിൽ ഒരു ബോട്ടിൽ വെള്ളവും ഉണ്ടായിരുന്നു .. നന്നായി ബ്രഷ് ചെയ്ത് രണ്ടുപേരും ബാത്റൂമിലേക്കു കയറി …. പരിപാടിയെല്ലാം തീർത്തശേഷം പുറത്തിറങ്ങി .. പിന്നെ കൂപ്പയിലേക്കുനടന്നു ..
അപ്പോളേക്കും ട്രെയിൻ മഡ്ഗാവ് സ്റ്റേറ്റിനിലേക്കു കയറാൻ തുടങ്ങിയിരുന്നു ..
:- വെയ്റ്റ് .. ഞാൻ ഒരു സാധനം വാങ്ങി വരാം ..
:- എന്താ ?
:- അതൊക്കെയുണ്ട് .. ഈ ട്രെയിനിൽ കിട്ടുന്ന ഊള ഉപ്പ്മാ കഴിക്കാൻ കൊള്ളത്തില്ലടീ , ഞാൻ വേറെ ഒരു സാധനം വാങ്ങി വരാം .. നീ ഡോർ അടച്ചോ .
:- ആ
ഞാൻ പുറത്തേക്കിറങ്ങി .. സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ പുറത്തേക്കിറങ്ങി ..
ഡോറിൽ മുട്ടി ഞാനാണെന്ന് പറഞ്ഞപ്പോൾ വാതിൽ ഒരു ഭാഗത്തേക്ക് നീങ്ങി .. ഞാൻ രണ്ടുകയ്യിലും സാധനകളുമായി ഉള്ളിലേക്ക് കയറി ..കയ്യിലുള്ളത് ടേബിളിൽ വെച്ചു .
:- ഇതെന്താടാ ?
:- ഇതാണ്
ഗോവൻ സ്പെഷ്യൽ വടാപാവ് ..
:- ഓ . ഞാൻ കേട്ടിട്ടുണ്ട് …
:- ഒരു മിനുട്ട് ,
ഞാൻ വീണ്ടും പുറത്തേക്കിറങ്ങി .. ശേഷം പുരത്തിനിന്നും രണ്ടു കോഫിയും വാങ്ങി ഉള്ളിലേക്ക് കയറി ,അപ്പോളേക്കും അവൾ ബെഡ്ഷീറ്റ് മടക്കി മുകളിൽ വച്ചിരുന്നു , ഞാൻ കോഫിയും ടേബിളിൽ വെച്ച ശേഷം ഒരു പ്ലേറ്റ് വടാപാവ് എടുത്ത് സീറ്റിൽ ഇരുന്നു .. അവൾ കാര്യമായിട്ടെന്തോ ഫോണിൽ നോക്കുകയായിരുന്നു ..
:- ഷംന ബണ്ണും ചാറും കഴിക്കുന്നില്ലേ ?
അവളെന്നെ ഒന്ന് നോക്കി .. ശേഷം ഒന്ന് ചിരിച്ചു , തോളിൽ ഒന്ന് തട്ടി ..
:- അപ്പൊ ഇതാണാ സാധനം ല്ലേ , ബണ്ണും ചാറും ..
:- അതെ , ഞാൻ തലയാട്ടി …
ഫോൺ സീറ്റിൽ വച്ച ശേഷം അവളും ഒരു പ്ളേറ്റ് എടുത്തു .. മെല്ലെ കഴിക്കാൻ തുടങ്ങി ..
കഴിച്ചുകഴിഞ്ഞ ശേഷം കോഫിയും കുടിച്ച് വേസ്റ്റും ഫോണും എടുത്ത് പുറത്തേക്കിറങ്ങി .. കഴുകി കഴിഞ്ഞ അവൾ ഫോണെടുത്ത് ഉപ്പയെ വിളിച്ചു , കുറച്ചു സമയം സംസാരിച്ച ശേഷം ഞങ്ങൾ അകത്തേക്ക് കയറി ..അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനും കഴിഞ്ഞു സ്പീഡ് എടുക്കാൻ തുടങ്ങിയിരുന്നു ..
രണ്ടുപേരും ഫോൺ എടുത്ത് തോണ്ടൽ തുടങ്ങി ..
:- ടാ ഇക്കയുടെ മെസ്സേജ് ഉണ്ട് ,
:- എന്താ
:- നിനക്ക് വഴിയറിയാം , എന്നെ അവിടെ ഡ്രോപ്പ് ചെയ്യില്ലേ എന്ന് ?
:- ആ, അങ്ങിനെ ചെയ്യലോ .. അതിനടുത്തു തന്നെ ആണ് ഹോട്ടലും
..
:- ആണോ ?
:- ആ .. നമുക്ക് ടാക്സിയെടുത്ത് പോകാം .
:- ഇനി എത്ര സമയം എടുക്കും ഡാ , അവൾ ചോദിച്ചു ..
:- ഇനിയും 12 മണിക്കൂറിനടുത്ത് ഓട്ടം ഉണ്ട് . മൂന്നാമത്തെ സ്റ്റേഷൻ മുംബൈ ആണ് .
:- ആണോ , ബോർ അടിക്കുന്നുണ്ടോടീ ?
:- ആഹാ .. നല്ല ചോദ്യം ..
:- എന്തെ ?
:- നീ അല്ലെ എന്റെ കൂടെ , പിന്നെ എങ്ങിനെ ബോറടിക്കനാടാ പോത്തേ ..
:- ഹമ് ..
ഞങ്ങൾ വീണ്ടും ഫോണിലെ സ്ക്രീനിലേക്ക് നോക്കി ഇരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനെ വിളിച്ച് കാര്യങ്ങൾ ആന്വഷിച്ചു .. പിന്നെ റസിയയെയും വിളിച്ചു ..
:- ഉപ്പ രാവിലെ പോകുന്നുണ്ടെന്നു പറഞ്ഞല്ലോ .. അവൾ പറഞ്ഞു ..
:- ആ , എന്നോടും പറഞ്ഞിരുന്നു ..
പിന്നെ അവളും ഓഫ്‍ഫീസിലേക്കു വിളിച്ച് അന്ന് ചെയ്യേണ്ടകാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു ..
:- ടാ , കുളിച്ചാലോ ?
:- കുളിക്കണോ ?
:- ആടാ , മേലൊന്നാകെ ഒട്ടുന്നു , നിനക്ക് ഉണ്ടാവാൻ സാധ്യത ഇല്ല ..
:- ഇല്ല ..
:- ഉണ്ടാവില്ല . എനിക്കറിയാലോ ..
