:- ഹമ് .. ഞാൻ ഒന്ന് മൂളി ..
:- എല്ലാം സെറ്റ് ആടാ , ഞാൻ ഒഴികെ .. അവൾ വീണ്ടും പുറത്തേക്കു നോക്കി കുറച്ചുനേരം ഇരുന്നു .. നിനക്കറിയാമോ .. നേപ്പാളിൽ പോകാൻ ഞാൻ മൂന്നു തവണ ടിക്കറ്റ് ബുക്ക് ചെയ്തതാ ..
:- ആണോ , എന്നിട്ട് ?
:- മൂന്നു തവണയും ക്യാൻസൽ ചെയ്തു ..
:- അതെന്തേ ?
:- അങ്ങിനെ ചോദിച്ചാൽ , കൂടെ ഒരാളില്ലാതെ പോവാൻ മനസ്സ് വന്നില്ല ..പിന്നെ ചെറിയ പേടിയും ..
:- ഹഹ , അതെന്താ നേപ്പാൾ ? നിനക്ക് വല്ല ദുബായിയോ സിംഗപ്പൂരോ നോക്കിക്കൂടെ ..
:- എല്ലാം ഉണ്ട് , എല്ലായിടത്തും പോണം .. പക്ഷെ ആദ്യം നേപ്പാൾ .. നേപ്പാളിൽ പോയി ഹിമാലയം ഒന്ന് കൺകുളിർക്കെ കാണണം .. എന്റെ സ്വപ്നമാണത് ..
:- കൊള്ളാലോ .. എന്തിനാ വൈകിക്കുന്നെ പൊക്കൂടെ ?
:- പോകുമെടാ …
:- ഹമ് ..
:- പിന്നെ , ഒരുമിച്ചു
ജീവിക്കണം എന്ന് പറഞ്ഞു വാക്കുതന്നത് ആരാ ?
:- ആ നാറി നമ്മുടെ അടുത്ത് തന്നെ ഉള്ളതാ .. ഒരു 20 km കാണും , പ്ലസ് റ്റു പ്രണയം , അവന്റെ ആഗ്രഹ പ്രകാരമാണ് ഞാൻ ചെന്നൈയിൽ പോയത് ..
:- ഓഹോ .. എന്നിട്ട് ?
:- എന്നിട്ടെന്ത് , അവനും എന്നെ കെട്ടിയ അവന്റെ അതെ സ്വഭാവം അല്ലേടാ .. ഭാഗ്യത്തിന് അവനെക്കൊണ്ട് ഞാൻ എന്റെ ശരീരത്തിൽ തൊടാൻ സമ്മതിച്ചിട്ടില്ല ..
:- ഓഹ് ..
:- ഹമ് … അതങ്ങിനെ ഒരു പ്രണയം , പിന്നെ ചുമ്മാ ഒരു വർഷത്തെ ദാമ്പത്യം ..ഇപ്പൊ ബാക് ട്ടു ബാക്ക് ..ഇപ്പൊ അല്ല.. കുറച്ചായിട്ട് ..പക്ഷെ , ഇപ്പോൾ ഈ നിമിഷം കഴിഞ്ഞു പോകാതിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു ..
:- എനിക്കും ടീ .. മൊത്തത്തിൽ വേറെ ഒരു വൈബ് ..
അവളെന്നെ നോക്കി ചിരിച്ചു …
:- അല്ല സാറേ , സാറിനു പ്രണയം ഒന്നും ഇല്ലായിരുന്നോ ?
:- എന്നെ കണ്ടിട്ടെന്തു തോന്നുന്നു ? ഞാൻ തിരിച്ചടിച്ചു ..
:- കണ്ടിട്ട് ഒരു കള്ള കണ്ണനാണെന്ന് എനിക്കെന്നോ തോന്നിയിട്ടുണ്ട് ..
:- ആണോ ?
:- പറ പറ .. അവൾ കാലു മടക്കി എന്നെ നോക്കി സീറ്റിലേക്കിരുന്നു ..
:- കുറെ ഉണ്ടായിരുന്നെടീ .. പക്ഷെ ആരോടും തുറന്നു പറഞ്ഞില്ല ..
:- അതെന്തെ ?
:- അങ്ങിനെ ചോദിച്ചാൽ , പേടി , അന്നത്തെ സാഹചര്യം ..
:- മ് , മനസിലായി ..
:- പക്ഷെ കോളേജിൽ പഠിക്കുമോൾ ഒരു സംഭവമുണ്ടായി ..
:- എന്താടാ ? പറയ്
:- എന്നും ബസ്സ്റ്റാൻഡിൽ ചെന്ന് വായിൽ നോക്കി നിക്കൽ ഞങ്ങളുടെ പതിവായിരുന്നെ ..അന്ന് അവിടെ കണ്ടഇഷ്ട്ടപെട്ട ഒരു കൊച്ചുണ്ടായിരുന്നു .. എന്നും എല്ലാവരെയും കാണുന്നതിനോടൊപ്പം അവളെയും കാണും . കൂട്ടുകാർക്കു സംശയം തോന്നി , ഒരു ദിവസം എന്നെ പൊക്കിയെടുത്ത് അവളുടെ മുന്നിൽ കൊണ്ട് ചെന്ന് ഇഷ്ടമാണെന്നു പറയാൻ പറഞ്ഞു ..ഞാൻ ആകെ ഇല്ലാണ്ടായി പോയി , അവൾ ആണേൽ നിന്ന് തിരിയുന്നു..
ബാക്കിലെ ഷോപ്പിൽ നിന്നും രണ്ടു ചേട്ടന്മാർ ഇറങ്ങിയത് കണ്ട പാടെ എന്നെ വിട്ട് അവന്മാർ സ്കൂട്ട് , പിന്നെ അവളോട് ഒരു സോറിയും പറഞ്ഞു ഞാനും സ്കൂട് ആയി . ഒരാഴ്ച സ്റ്റാൻഡിൽ പോയില്ല ..പിന്നെ ചെന്ന ദിവസം അവന്മാർ എന്റെ നമ്പർ എഴുതി അവളുടെ മുന്നിലേക്കിട്ടു .. പിന്നെ എന്നെയും കൂട്ടി നേരെ കോളേജിലേക്ക് പോയി ..
:- ആഹാ , എന്നിട്ട് ?
:- എന്നിട്ടെന്താവാൻ , ഒരു ഞായറാഴ്ച , ഞാൻ വീട്ടിൽനിന്നും ഹോസ്റ്റലിലേക്ക് പോകും വഴി ഒരു കാൾ . ലാൻഡ്ഫോൺ നമ്പർ ആയിരുന്നു ..ഞാൻ കാൾ എടുത്തു .. അവൾ പേര് പറഞ്ഞു ..
:- എന്തായിരുന്നു അവളുടെ പേര്
:- ശരണ്യ ..
:- എന്നിട്ട് ?
:- ഞാൻ ആരാ മനസിലായില്ലല്ലോ ചോദിച്ചു .. അപ്പൊ അന്ന് നമ്പർ എനിക്കു തന്നെ അല്ലെ തന്നെ എന്ന് ചോതിച്ചവൾ , സത്യം
പറഞ്ഞാൽ വേറെ ഒരു കോമഡി കൂടെ ഉണ്ട്
:- എന്താ …
:- അന്ന് ഞാൻ അവിടെയുള്ള വേറെ ഒരുത്തിയേയും നോക്കിയിരുന്നു , ജസ്റ്റ് ആകർഷണം മാത്രം , ചുമ്മാ നോക്കി നിൽക്കൽ .. ഇവളെയും അങ്ങിനെ തന്നെ , പറയാൻ വേണ്ടി ഒരു ഇഷ്ട്ടം അന്ന് തോന്നിയിട്ടില്ലായിരുന്നെ ..
:- മനസിലായി , എന്നിട്ട് ?
:- എടീ അവന്മാർ രണ്ടുപേർക്കും നമ്പർ ഇട്ടു കൊടുത്തിരുന്നു .. അപ്പൊ സ്വാഭാവികമായി വിളിക്കുന്നതാരാണെന്ന് മനസിലാവില്ലല്ലോ , പിന്നെ രണ്ടു പേരുടെയും പേരും എനിക്കറിയില്ല …
