:- ഹഹ , എന്ത് വിഷമം ഡാ, ഞാൻ പറയാം ..നിക്കാഹിനു മുന്നേ തന്നെ അവൻ വിളി തുടങ്ങിയിരുന്നെടാ, അത്യാവശ്യം വിദ്യാഭ്യാസവും ഫോർവേഡ് ആയി ചിന്തിക്കുന്ന രീതിയിലും ഉള്ള സംസാരം കേട്ടപ്പോൾ ഞാൻ വിശ്വസിച്ചു .. സത്യം പറഞ്ഞാൽ ആ വീട്ടിൽ എനിക്ക് അങ്ങിനെ ഒരു ബുദ്ധിമുട്ടൂന്നും തോന്നിയിട്ടില്ല , എല്ലാവരും ഫോർവേഡ് ആയിരുന്നു .. നിക്കാഹൊക്കെ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ അവന്റെ സ്വപ്നങ്ങളെ കുറിച്ച് പറയാൻ തുടങ്ങി .. പല പല ഐഡിയകൾ , കല്യാണം കഴുഞ്ഞു നമുക്ക് സെറ്റ് ആക്കാം എന്ന് ഞാൻ പറയും , സ്വന്തമായി ഒരു ഓഫീസിൽ തുടങ്ങാൻ ഉള്ള
ഐഡിയ ശെരിക്കും അവനാണ് തന്നത് .. എന്തൊക്കെ ചെയ്യണം , ആരെയൊക്കെ കാണണം എല്ലാം അവൻ പറഞ്ഞു തന്നതാ ..കല്യാണത്തിന് 101 പവനും ഒരു കാറും തരാനായിരുന്നു വീട്ടിൽ നിന്നുള്ള പ്ലാൻ. അവരുടെ വീട്ടിൽ നിന്നും ഒന്നും ചോദിച്ചിട്ടും ഇല്ല .. ഒരു ചർച്ചയിൽ ഞാൻ ഇരുന്നു പറഞ്ഞു .. നിങ്ങള്ക്ക് നിർബന്ധമാണേൽ ഒരു 40 പവൻ തന്നോ എന്ന് . ബാക്കി ഒന്നും എനിക്ക് വേണ്ട, നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട് ,എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കിക്കോളാം എന്നും ഞാൻ പറഞ്ഞു ..
ആദ്യമൊക്കെ വീട്ടിൽ എല്ലാരും എതിർത്തു , എന്നാൽ ഞാൻ വിട്ടുകൊടുത്തില്ല. 40 പവനിൽ കൂടുതൽ ഒരു തരി സ്വർണം ഇട്ടു ഞാൻ ഇറങ്ങില്ലെന്നു കട്ടായം പറഞ്ഞപ്പോൾ ബാക്കി 60 പാവനും കാറിന്റെയും പൈസ അവർ എന്റെ അക്കൗണ്ടിൽ FD ഇട്ടു തന്നു ..
കുഴപ്പമില്ലല്ലോ , ആവശ്യമുണ്ടേൽ എടുക്കാം ഇല്ലേൽ അവിടെ കിടക്കട്ടെ എന്ന് ഞാനും വെച്ച് ..കല്യാണം കഴിഞ്ഞു ഒരു മാസമൊക്കെ കഴിഞ്ഞപ്പോളാണ് കിട്ടിയതുകൊണ്ട് അവൻ ഓക്കേ അല്ല എന്ന് എനിക്ക് മനസിലായതെടാ .. കുറച്ചു കഴിഞ്ഞപ്പോൾ അവൻ വീട്ടിൽ പൈസ ചോദിക്കാൻ എന്നെ നിർബന്ധിക്കാൻ തുടങ്ങി .. സ്വന്തമായി ബിസിനസ് തുടങ്ങാനാണെന്നു പറഞ്ഞപ്പോൾ അക്കൗണ്ടിൽ നിന്നും കുറച്ചെടുത്ത് വീട്ടിൽ നിന്നും അയച്ചു തന്നതാണെന്നു പറഞ്ഞു കൊടുത്ത് ..
:- എന്നിട്ട് ?
:- എന്നിട്ടെന്താവാൻ , അവൻ വീണ്ടും വീണ്ടും ചോദിക്കാൻ തുടങ്ങി .. കൊടുത്ത പൈസ എന്തിനാണ് ഉപയോഗിച്ചതെന്ന് അവൻ പറയില്ല , എന്തേലും ചോദിച്ചാൽ എനിക്ക് അവകാശപ്പെട്ടതാണെന്ന് മാത്രം
പറയും .. എന്റെ അക്കൗണ്ടിൽ പൈസ ഉണ്ടെന്നു മനസിലാക്കിയ അന്ന് തന്നെ ഞാൻ ആ പണം മുഴുവൻ ഉമ്മയുടെ അക്കൗണ്ടിലേക്കു മാറ്റാൻ റിക്വസ്റ്റ് കൊടുത്ത് , എന്നിട്ടു അതെന്റെ പൈസ അല്ലെന്നു പറഞ്ഞു .. പിന്നെ പിന്നെ അവന്റെ സ്വഭാവം മാറി തുടങ്ങി .. ഞാൻ ആരാ ആള് .. അവസാനം അവൻ ഒന്ന് പറഞ്ഞാൽ ഞാൻ തിരിച്ച് രണ്ടെണ്ണം പറയാൻ തുടങ്ങി .. ഒരു വിധം സഹിച്ച് ഒരു കൊല്ലത്തോളം എത്തി .. പൈസയുടെ കാര്യം പറഞ്ഞു പറഞ്ഞു ഒരു ദിവസം അവനെന്നെ അടിക്കാൻ ശ്രെമിച്ചു ..
:- എന്നിട്ട് ?
:- മുഖത്തേക്ക് ഓങ്ങിയ കൈ ഞാൻ തല വെട്ടിച്ചപ്പോൾ എന്റെ രണ്ടു ചുണ്ടിലുമാണ് കൊണ്ടത് .. മേല് വേദനിച്ചാൽ ഞാൻ സഹിക്കില്ലെന്ന് അവന് അറിയില്ലായിരുന്നു .. രണ്ടു കവിളത്തും ഓരോന്നു പൊട്ടിച്ച ശേഷം ഫോണും ബാഗും എടുത്ത് ഞാൻ ഇറങ്ങി ..
അവന്റെ വീട്ടുകാർക്ക് പൊട്ടിയ ചുണ്ടിൽ നിന്നും ചോര വരുന്നത് കാണിച്ചു കൊടുത്തപ്പോൾ അവർ എന്താ സംഭവിച്ചേ എന്ന് ചോദിച്ചു , മോനോട് ചോദിച്ചാൽ മതി , കുറച്ച് എരുവും പുളിയും കൂട്ടി പറഞ്ഞുതരും , അത് വിശ്വസിക്കുന്നതാവും നിങ്ങള്ക്ക് നല്ലതെന്നു പറഞ്ഞു ..
പിന്നെ എനിക്ക് കിട്ടിയതിനുള്ളത് ഞാൻ തിരിച്ചു കൊടുത്തിട്ടുണ്ടെന്നും ബാക്കി സ്റ്റേഷനിൽ നിന്നും വിളിക്കുമ്പോ പറഞ്ഞോളൂ എന്ന് പറഞ്ഞു ഞാൻ ഇറങ്ങി .. നേരെ സ്റ്റേഷനിൽ ചെന്ന് കാണിക്കാൻ ഉള്ളത് കാണിച്ച് പറയാൻ ഉള്ളതെല്ലാം പറഞ്ഞു പരാതി നൽകി , വീട്ടിലേക്ക് .. അവിടെ ചെന്നും കാര്യങ്ങൾ
പറഞ്ഞു .. ബാക്കിയുള്ളതെല്ലാം അവർ തന്നെ ചെയ്തു .. എന്നെ ആരും ഒന്നിനും നിർബന്ധിച്ചില്ല ..കിട്ടിയ പൈസയിൽനിന്നും കുറച്ച് ചോദിച്ചു വാങ്ങി അവൻ പറഞ്ഞ അതെ ഐഡിയ വെച്ച് ഞാൻ പരിപാടി സെറ്റ് ആക്കി .. ഒരു വര്ഷം കൊണ്ട് അത്യാവശ്യം പണി കിട്ടാൻ തുടങ്ങി .. ഇപ്പൊ സെറ്റ് . ഉപ്പാനോട് വാങ്ങിയ പൈസ തിരിച്ചു കൊടുത്തു , ധാ സ്വന്തമായി ഒരു ഇന്നോവ ക്രിസ്റ്റ വാങ്ങി ..
