ചെമ്പൂവ് – 2 4അടിപൊളി  

:- അതെന്താടാ ?

:- ഞാൻ അവളെ കാണാൻ പോയില്ലെടീ ..

:- പിന്നെ ?

:- ഞാൻ വീണ്ടും ആലോചിച്ചപ്പോൾ അങ്ങേരു പറഞ്ഞത് കാര്യമാണെന്ന് തോന്നി , എനിക്കാണേൽ ഒരു ജോലിയും കൂലിയും ഇല്ല , ചുമ്മാ തെണ്ടി നടക്കുന്നു .. ഞാൻ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അവളുടെ കുടുംബത്തിന്റെ മൊത്തം ശാപം എന്റെ തലയിൽ കാലാകാലം ഇരിക്കും എന്നെനിക്കു തോന്നി ..പിന്നെ അവൾ ഇനി അങ്ങേരു പറഞ്ഞത് തന്നെ പറയാനാവുമോ എന്നും ഞാൻ ചിന്തിച്ചു .. പക്ഷെ അങ്ങിനെ നൊരു സാധ്യത ഞാൻ കണ്ടില്ല, കാരണം അവൾക്കു ഞാൻ അത്രയ്ക്ക് ആശ കൊടുത്തിരുന്നു , ഒരുപാട് വാഗ്ദാനങ്ങളും .. അവളൊരു പാവമായിരുന്നെടീ ..

:- ഉം , മനസിലായി .. ഇപ്പൊ അവളുടെ ശാപം മാത്രമേ തലയ്ക്കു മുകളിൽ ഉള്ളു ല്ലേ ..

:- അതെ ..

:- പിന്നെ അവൾ വിളിച്ചില്ലെടാ ?

:- അന്ന് മുഴുവൻ വിളിച്ചു , അടുത്ത ദിവസവും .. പിന്നെ വിളി കണ്ടില്ല .. ഞാൻ എന്റെ നമ്പർ തന്നെ അങ്ങ് മാറ്റി ..

:- ഹമ് ..

:- ചെയ്തതിന്റെ കുറ്റബോധം മനസ്സിൽ കിടന്നു

തേട്ടുംബോളും അവൾ അന്ന് എന്ത് പറയാനാണ് വിളിച്ചിട്ടുണ്ടാകുക എന്നതോർക്കുമ്പോൾ ശെരിക്കും നല്ല കുറ്റബോധം തോന്നുമെടീ ..

:- നീ പിന്നെ അവളെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചില്ലെടാ ?

:- ഇല്ല .. ഞാൻ തലയാട്ടി ..

:- നീ ചെയ്തത് വലിയ ഒരു തെറ്റ് തന്നാടാ .. മോഹിപ്പിച്ചു ചതിച്ചു .. പക്ഷെ അവളുടെ ഫാമിലിയുടെ ഭാഗത്തുനിന്നും നോക്കുമ്പോൾ നീ ചെയ്തത് ശെരിയാ .. പക്ഷെ അതിനു അവരുടെ ഫാമിലിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് അറിയണം .. അവളുടെ അച്ഛന്റെ സംസാരത്തിൽ നിന്ന് അവർക്കു അവനൊരു മാലാഖ ആണെന്ന് തോന്നുന്നു .. എന്റെ അഭിപ്രായത്തിൽ നീ ചെയ്തത് വല്യ തെറ്റ് ആണ് .. പറഞ്ഞിട്ട് കാര്യം ഇല്ല ഇത്രയും വര്ഷമായില്ലേ .. അന്നത്തെ പ്രായം അവസ്ഥ എല്ലാം പരിഗണിക്കേണ്ടത് തന്നെയാണ് ..

എന്റെ കയ്യിൽ ഇരുന്നിരുന്ന അവളുടെ ഇടതുകൈ ഞാൻ എന്റെ കൈകളിൽ എടുത്തു ..ഒരിറ്റുകണ്ണീർ അവളുടെ കൈത്തണ്ടയിൽ പതിച്ചു ..

:- ടാ , നീ കരയുന്നുണ്ടോ ?

:- ഹേയ് , നീ പറഞ്ഞത് ശെരിയാടീ .. അന്നത്ര ചിന്തിക്കാൻ ഉള്ള അറിവല്ല ഉള്ളു .. മര്യാദക്ക് ആൾക്കാരോട് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു ..

:- ഹമ് , അത് വിട് .. അവൾ വലതുകൈകൊണ്ട് എന്റെ താടിയിൽ പിടിച്ചു അവൾക്കു നേരെ ആക്കി പറഞ്ഞു ..

:- എന്താന്നറിയില്ലെടീ , അവളെപ്പറ്റി ഓർക്കുമ്പോൾ എന്തോ .. മനസ്സിടറും ..

:- അത് വിടടാ .. ചിലർക്ക് ഇതൊക്കെ മനസ്സിൽ കൊള്ളും , ചിലർ

മറന്ന് അടുത്തത് പിടിക്കും , പിന്നെ ഭൂമിയിൽ ഈ ഫീലിങ്ങ്സും മാങ്ങാത്തൊലിയും എല്ലാം നമ്മൾ മനുഷ്യൻമാർക്കല്ലേ ഉള്ളു .. എന്തായാലും നീ അടിപൊളിയാണെടാ .. എല്ലാം ഇപ്പോളും മനസ്സിൽ തന്നെ കൊണ്ടുനടക്കുന്നില്ലേ ..

:- ഉം ..

:- അതിനു ശേഷം വേറെ ഒന്നും നോക്കിയില്ലാ ?

:- ഇല്ല , പിന്നെ പെണ്ണുകാണാൻ പോകുമ്പോളാ ഇങ്ങനെത്തെ ചിന്ത മനസ്സിൽ തോന്നുന്നത് തന്നെ ..

:- ഉം .. നീ തെങ്ങുകയറ്റം വിടടാ .. സെറ്റ് ആയിക്കോളും ..

:- ഹമ് , നോക്കട്ടെ ..

:- എന്തേലും ഒരു വരുമാനം കൂടെ സെറ്റ് ആവട്ടെ , അന്ന് ഞാൻ ഈ പണി നിർത്തും ..

:- ഉം .. എന്നിട്ടിപ്പോ പെണ്ണുകാണാനും പോകാറില്ല ?

:- എവിടെ , മടുത്തെടീ .. കുറെ ഒഴിവാക്കലുകൾ മാത്രമേ ഉള്ളു , ഇതൊന്നും സെറ്റ് ആകുമെന്ന് എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് നിർത്തി ..

:- ഹമ് .. അവൾ കാലുകൾ പഴയപടി തൂക്കിയിട്ട് വിൻഡോയിലേക്ക് തല ചാരി പുറത്തേക്കു നോക്കി കിടന്നു .. കുറച്ചുനേരം അങ്ങിനെ ഇരുന്നെങ്കിലും എന്തോ ഒരു പൊറുതികേട് പോലെ.. ഞാൻ കാലുകൾ സീറ്റിലേക്ക് കയറ്റി നിർത്തി വെച്ച് അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു .. അവൾ ഒരു കൈ കൊണ്ട് എന്റെ നെറ്റിമേൽ തലോടിക്കൊണ്ടിരുന്നു .. ഒന്നും മിണ്ടിയില്ല ..

കുറച്ചു സമയം കഴിഞ്ഞു .. ഞാൻ ചെരിഞ്ഞു അവളുടെ വയറിലേക്ക് മുഖം അമർത്തി കിടന്നു .. പിന്നെ ഇടതുകൈ അവളുടെ

അരയിലൂടെ ചുറ്റിപിടിച്ചു .. അവൾ എന്റെ തലയ്ക്കു പിറകിൽ പിടിച്ച് എന്നെ അവളിലേക്കമർത്തി ..

Updated: October 13, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *