തേൻ നെല്ലിക്ക
[ Komaram ]
ഞാൻ അഖിലേഷ്, ഇവൾ ആതിര. ഇത് ഞങ്ങളുടെ കഥയാണ്. ആതിര എന്റെ അമ്മാവന്റെ മകളാണ്, അതായത് എന്റെ മുറപ്പെണ്ണ്. അവൾ ഇപ്പോൾ ബിഎ ഫസ്റ്റ്ഇയർ പഠിക്കുന്നു, ഞാൻ ബികോം തേർഡ് ഇയറും.
ഞങ്ങൾ കുട്ടിക്കാലം മുതലേ ഒന്നിച്ചു വളർന്നവർ ആണ്. എന്റെ വീടും അവളുടെ വീടും അമ്മയുടെ തറവാടിന്റെ അടുത്ത് തന്നെയാണ്. ഒറ്റ ഓട്ടത്തിന്റെ ദൂരമേ ഉള്ളൂ. അതുകൊണ്ട് മിക്കവാറും ഞങ്ങൾ പിള്ളേർ സെറ്റ് ഒക്കെ ഒന്നിച്ചു തന്നെ ആയിരിക്കും. പിള്ളേർ സെറ്റ് എന്ന് പറയുമ്പോൾ ഞങ്ങളുടെ മൂത്തമ്മയുടെ മകൻ അനീഷേട്ടൻ, MA കഴിഞ്ഞു ഇപ്പോൾ PSC കോച്ചിംഗ് ന് പോകുന്നു. പിന്നെ എന്റെ മൂത്ത അമ്മാവന്റെ മകൾ മഞ്ജുഷചേച്ചി, MA ക്ക് പഠിക്കുന്നു. അവളുടെ അനിയൻ മനോജ് ഒൻപതിൽ പഠിക്കുന്നു, അടുത്തത് ഞാനും ആതിരയും പിന്നെ ഇളയ അമ്മാവന്റെ രണ്ടു കുട്ടികൾ. രണ്ടും ചെറുതാണ് ഒരാൾക്ക് 7 ഉം ചെറിയ കുട്ടിക്ക് ഏട്ടുമാസവുംആണ് പ്രായം. ഇത്രയും ആണ് ഞങ്ങൾ കസിൻസ്.
മുത്തശ്ശിക്കു അഞ്ചു മക്കൾ ആണ് മൂന്നാണും രണ്ടു പെണ്ണും. മൂത്തമ്മ, മൂത്തമ്മാവൻ, മൂന്നാമത്തെ ആൾ എന്റെ അമ്മ. അതിന്റെ ഇളയ ആൾ ആതിരയുടെ അച്ഛൻ, എന്റെ രണ്ടാമത്തെ അമ്മാവൻ. അവസാനത്തെ ആൾ ചെറിയമ്മാവൻ. ഇനി അവർ കഥയിൽ വരുമ്പോൾ അവശ്യമെങ്കിൽ ബാക്കി ഡീറ്റെയിൽസ് പറയാം.
കഥയുടെ പശ്ചാത്തലം പറയാം, ഞങ്ങളുടേത് നിറയെ പാടങ്ങളും, കുളങ്ങളും, മരങ്ങളും, പച്ചപ്പും, കാവുകളും, പിന്നെ നാട്ടിടവഴികളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ ഒരു പാലക്കാടൻ ഉൾഗ്രാമം ആണ്. എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപാടങ്ങളും,
തെങ്ങിൻ തോപ്പുകളും മാത്രം. ഈ ഇടവഴികളിലൂടെ ആണ് ഞങ്ങൾ സ്കൂളിൽ പോകുന്നതും വരുന്നതും. മഴക്കാലത്ത് ഓരുവെള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നതും, കുളത്തിൽ ചാടി മറിയുന്നതും, ആവധിക്കാലത്ത് കുട്ടിയും കോലും, ക്രിക്കറ്റും, ഫുഡ് ബോളും ഒക്കെ കളിക്കാൻ പോകുന്നതും എല്ലാരും കൂടി ആണ്.
ഇപ്പൊ കുറച്ചു മുതിർന്നപ്പോ, ശരീരത്തിൽ മാറ്റങ്ങൾ വന്ന പോലെ ഞങ്ങളുടെ സ്വഭാവത്തിലും താല്പര്യങ്ങളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. പെൺകുട്ടികൾ ഇപ്പൊ ഞങ്ങളുടെ കൂടെ പുറത്തേക്ക് കളിക്കാനൊന്നും വരാറില്ല. എന്നാലും തറവാട്ടിൽ വന്നാൽ ഞാൻ കസിൻസ് ഇപ്പോഴും ഒന്നിച്ചു തന്നെ. പ്രതേകിച്ചു മഞ്ജുഷേച്ചിയും അനീഷേട്ടനും. പറഞ്ഞപോലെ അവരും മുറ ചെറുക്കനും പെണ്ണും ആണല്ലോ അല്ലേ!
അവർ എപ്പോഴും ഒന്നിച്ചായിക്കും, മഞ്ജുഷ ചേച്ചി ഇടക്കൊക്കെ കുളപ്പുരയിൽ നിന്നും, പത്തായപ്പുരയിൽ നിന്നും, ഇടവഴിയിൽ നിന്നുമൊക്കെ കുലുങ്ങി ചിരിച്ചുകൊണ്ട് ഓടിവരുന്നത് കാണാറുണ്ട് തൊട്ടു പുറകെ അനീഷേട്ടനും കാണും. അവരിപ്പോഴും പഴയ പോലെ തന്നെ. പക്ഷെ ആതിരയ്ക്ക് മാത്രം എന്ത് പറ്റി.?
ആതിരക്ക് ഇപ്പൊ 18വയസായി പണ്ടത്തെ പോലെ ഫ്രീഡം അവൾ ഇപ്പൊ എന്റെ അടുത്ത് എടുക്കാറില്ല. നാലഞ്ചുവർഷം മുമ്പുവരെ എന്റെ മേലെ കേറി മറിഞ്ഞിരുന്നവളാണ്, ഇപ്പൊ എന്നെ കാണുമ്പോൾ നനഞ്ഞ പൂച്ചയെപ്പോലെ ആണ്. സംസാരത്തിന് പോലും മീറ്റർ ഇട്ടപോലെ. സംസാരമൊക്കെ ഉണ്ട്, എന്നാലും എന്തോ ഒരു അകൽച്ചപോലെ. എന്റെ അടുത്തൊന്നും വന്നിരിക്കില്ല. എന്നാൽ ഞാൻ അടുത്ത് പോയി ഇരുന്നാൽ എണീറ്റു പോകില്ല, പക്ഷേ.. മഴ നനഞ്ഞു കയറി വന്നപോലെ ഉണ്ടാകും അപ്പോൾ കാണാൻ. ഞാൻ കൈയ്യിലോ തോളിലോ പിടിച്ചാൽ അവളിൽ ഒരു വിറയൽ എനിക്ക് ഫീൽ ചെയ്യാറുണ്ട്. അവളിലെ ഈ മാറ്റം
എങ്ങനെ ഉണ്ടായി എന്ന് എനിക്കറിയില്ല, പക്ഷെ വയസറിയിച്ചപ്പോൾ സ്വഭാവികമായി ഉണ്ടായ ഒരു മാറ്റമാണോ അല്ലെങ്കിൽ അമ്മായി പറഞ്ഞു അവളെ ഒതുക്കിയതാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്. കാരണം ഞാൻ നോക്കുന്നില്ലെങ്കിലും അവൾ എന്നെ പാളി നോക്കുന്നതും, എന്റെ അടുത്തുന്ന് പോകുമ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നതും ഞാൻ ശ്രെദ്ധിക്കാറുണ്ട്. അവളുടെ മനസിലൂടെ എന്തോ കിടന്നു കറങ്ങുന്നുണ്ട്. ഇനി പ്രേമം വല്ലതും ആണോ.. 😅?. ആവാല്ലോ… ഞാൻ മുറച്ചെറുക്കൻ അല്ലേ..
