തേൻ നെല്ലിക്ക 21അടിപൊളി  

അപ്പോൾ ഇനി, പ്രധാന കഥാതന്തുവിലേക്ക്. ഞങ്ങളുടേത് കൂട്ടുകുടുംബം അല്ല. തറവാട്ടിൽ മുത്തശ്ശിയും ഇളയ അമ്മാവനും ഭാര്യയും കുട്ടികളും മാത്രമേ ഉളൂ. എന്റെ അമ്മ ഉൾപ്പെടെ മുത്തശ്ശിയുടെ ബാക്കി മക്കൾ ഒക്കെ തൊട്ടടുത്തൊക്കെയാണ് താമസം. അമ്മയെ കെട്ടിച്ചു വിട്ടതാണെങ്കിലും ഞങ്ങളും രണ്ടു പറമ്പ് അപ്പുറത്താണ്. അതിന് കാരണം അച്ഛനും അമ്മയും പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ടാണ്. ഇളയ അമ്മാവൻ ബാങ്ക് ജോലിക്കാരൻ ആണ്, എന്റെ അച്ഛനും ബാക്കി രണ്ട് അമ്മാവന്മാരും കർഷകർ ആണ്. അങ്ങനെ എല്ലാവരും ഹാപ്പി ആയിട്ടു പോകുന്നു, അതിനിടക്ക് കഴിഞ്ഞ വർഷം ഇളയ അമ്മാവന് ട്രാൻസ്ഫർ കിട്ടി തൃശ്ശൂർക്ക്. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ തിരിച്ചു ട്രാൻസ്ഫർ കിട്ടുമെന്നാണ് അമ്മാവൻ പറഞ്ഞത്. അതുകൊണ്ട് തത്കാലം അമ്മായിയെയും കുട്ടികളെയും അമ്മാവൻ കൂടെ കൊണ്ട് പോയി, കുട്ടികൾ ചെറുതായതുകൊണ്ട് അവരെ പിരിഞ്ഞിരിക്കാൻ അമ്മാവന് പറ്റുന്നില്ല. മാസത്തിൽ ഒന്നൊരാണ്ടോതവണ മുത്തശ്ശിയെ കാണാൻ തറവാട്ടിൽ വരാറുണ്ട്. മുത്തശ്ശിക്കും വിഷമം ആണ്, എന്നാലും ഞങ്ങൾ ബാക്കിയുള്ള കൊച്ചുമക്കൾ അടുത്തൊക്കെ തന്നെ ഉള്ളതുകൊണ്ട് മുത്തശ്ശിക്ക് അത്ര പ്രശ്നം ഇല്ല. പക്ഷെ വേറെ ഒരു പ്രശ്നം

എന്താണെന്നു വച്ചാൽ മുത്തശ്ശി ഇപ്പൊ തറവാട്ടിൽ ഒറ്റക്കാണ്. മുത്തശ്ശൻ വർഷങ്ങൾക്കു മുമ്പേ മരിച്ചു പോയി. വീട്ടു ജോലിക്ക് ഒരു ചേച്ചി ഉണ്ട് ശ്രീദേവി. ഒരു 50 വയസ്സ് പ്രായം വരും അടുത്ത് തന്നെ ഉള്ളതാണ്. പകലൊക്കെ അവര് കാണും പാചകത്തിനും വീട്ടുപണിക്കും. പക്ഷെ രാത്രി അവർ ഉണ്ടാകാറില്ല. കാരണം അവരുടെ കെട്ടിയോൻ തെങ്ങിൽ നിന്ന് വീണു കിടക്കുവാണ്. പൂർണ്ണമായിട്ടു തളർന്നിട്ടൊന്നും ഇല്ല എന്നാലും നടക്കാൻ ബുദ്ധിമുട്ടാണ്, കുറച്ചു നാളത്തെ ചികിത്സ കൊണ്ട് തന്നെ ആള് നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. നിത്യേന ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ഉണ്ട്. അത് കൊണ്ട് ശ്രീദേവി ചേച്ചിക്ക് വൈകിട്ട് വീട്ടിൽ പോയെ പറ്റൂ..

അതോടെ കൂട്ട് കിടപ്പ് ജോലി കിട്ടിയത് എനിക്കും ആതിരക്കും ആണ്. മിക്കവാറും ആതിര തന്നെയാണ് പോകാറ്. ചിലപ്പോ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചും.

എന്നും കാണാറുണ്ടെന്നു പറഞ്ഞാലും അവളിപ്പോഴും പഴയ തണുപ്പൻ മട്ടിൽ തന്നെയാണ്. ഇടക്കൊക്കെ ഞാൻ കൊടുക്കുന്ന ചോക്ലേറ്റും കടലമിഠായിയും മേടിക്കും എന്നതോതൊഴിച്ചാൽ വേറെ വല്യ വർത്തമാനം പറച്ചിലൊന്നും ഇല്ല.

അങ്ങനെ വീണ്ടും മധ്യവേനൽ അവധി എത്തി, എക്സാം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഫ്രീ ആയി. ഒരുദിവസം പതിവ് പോലെ ഞാൻ എന്റെ ഫ്രണ്ട് രാഹുലിന്റെ അടുത്തുന്നു രണ്ടു സിനിമയുടെ സിഡിയും എടുത്ത്, എന്റെ സൈക്കിളിൽ തറവാട്ടിലേക്കു പോയി. ഒരെണ്ണം ടൈറ്റാനിക്ക് ആയിരുന്നു, പിന്നെ വേറെ ഒരു പഴയ മലയാളം പടം. അത് മുത്തശ്ശിയുടെ റിക്വസ്റ്റ്.

പോകുന്ന വഴിയിൽ ആതിരയെ കണ്ടു. അവൾ തറവാട്ടിലേക്കുള്ള കുറുക്കുവഴിയിലേക്ക് കയറിപ്പോകുന്നു.

ഞാൻ അവളെ വിളിച്ചു. “ആതിരേ.. ”

അവൾ പതുക്കെ റോഡിലേക്കിറങ്ങി വന്നുകൊണ്ട്

ചോദിച്ചു, “എന്താ അഖിയേട്ടാ?”

“വാ സൈക്കിളിൽ പോകാം.” ഞാൻ പറഞ്ഞു.

എന്നാൽ അവൾ വേണ്ടെന്നു പറഞ്ഞു. കുറെ നിർബന്ധിച്ചപ്പോൾ അവസാനം കാരിയെറിൽ കയറി ഇരുന്നു.

അതുകണ്ടപ്പോ ഞാൻ പറഞ്ഞു,

“പുറകിലെ ടയറിൽ കാറ്റു കുറവാ.. അതുകൊണ്ട് ഫ്രണ്ടിൽ വന്നിരിക്ക്” അവൾ മടിച്ചു മടിച്ച് ഫ്രണ്ടിൽ കയറി ഇരുന്നു.

ഞാൻ സൈക്കിൾ മുന്നോട്ടെടുത്തുകൊണ്ട് അവളോട് ചോദിച്ചു..

“ആതിരേ നിനക്കിപ്പോ എന്നെ കാണുമ്പോ എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തെ..?”

അവൾ പറഞ്ഞു: “ഒന്നൂല്ല അഖിയേട്ടാ.. വെറുതെ തോന്നുന്നതാ..”

ഞാൻ പറഞ്ഞു.. “ഏയ്‌ അല്ല.. എന്തോ ഉണ്ട്.. നീ പണ്ടൊന്നും ഇങ്ങനെ അല്ലാരുന്നല്ലോ..!”

എങ്ങനെ..? അവൾ ചോദിച്ചു.

“എട്ടാം ക്ലാസ്സ് വരെ ഞാൻ നിന്നെ എന്റെ പുറത്തു കയറ്റികൊണ്ട് നടന്നിട്ടുണ്ട്… പക്ഷെ പിന്നെ പിന്നെ നീ എന്നോട് ശരിക്കു മിണ്ടാറുപോലും ഇല്ല..”

Updated: November 15, 2026 — 4:08 pm

Leave a Reply

Your email address will not be published. Required fields are marked *