*********************************************
കഴിഞ്ഞ കുറച്ചു ദിവസം ആയിട്ടു ഞങ്ങൾ മുത്തശ്ശിക്കു രാത്രി കൂട്ടുകിടക്കാൻ പോകാറില്ല. ചെറിയമ്മാവൻ തറവാട്ടിലുണ്ട്, അതുകൊണ്ട് ഞങ്ങൾ പകൽ പോയിട്ട് വൈകിട്ട് തിരിച്ചു പോരും. ഞാൻ ഒരുദിവസം ഉച്ചക്ക് കുളപ്പുരയിലിരുന്നു മുത്തുച്ചിപ്പി വായിക്കുകയാണ് അപ്പോഴാണ് ശ്രീദേവി ചേച്ചി അങ്ങോട്ട് വന്നത്. മുത്തശ്ശിയുടെ സഹായത്തിനു വീട്ടു പണി ചെയ്യാൻ വരുന്നതിവരാണ്. പുള്ളിക്കാരി ഇപ്പോൾ മുത്തശ്ശിക്ക് എണ്ണകാച്ചാൻ താളി പറിക്കാനുള്ള വരവാണ്.
ഞാൻ പെട്ടന്ന്
ബുക്ക് ഒളിപ്പിച്ച് പിടിച്ചുകൊണ്ട് തറവാട്ടിലേക്കു നടന്നു. അപ്പോഴാണ് മനോജ് എന്നെ കണ്ടുകൊണ്ട് അഖിയേട്ടാ എന്ന് വിളിച്ചു കൊണ്ട് മാവിൻ ചുവട്ടിൽ നിന്ന് എന്റെ നേരെ വരുന്നത് കണ്ടത്. അവൻ എന്റെ കയ്യിലിരിക്കുന്ന ബുക്ക് കണ്ടാൽ പെടും. ചെറുക്കാനാണെങ്കിൽ എന്നെ കണ്ടാൽ എന്റെ മേലെ അളിഞ്ഞു കേറുകയും ചെയ്യും. ഞാൻ പെട്ടന്ന് അവിടെ നിന്ന ഒരു വലിയ പ്ലാവിന്റെ ചുവട്ടിലുള്ള പൊത്തിലേക്കു മുത്തുച്ചിപ്പി തിരുകി വച്ചു. ആതിര താഴെനിന്നും പറമ്പിലെ ഇടവഴിയിലൂടെ എന്റെ പുറകെ തറവാട്ടിലേക്കു വരുന്നത് ഞാൻ കണ്ടിരുന്നില്ല. ഞാൻ പെട്ടന്ന് മനോജിന്റെ അടുത്തേക്ക് പോയി. അവൻ മാങ്ങ പറിക്കുകയായിരുന്നു. ഞങ്ങൾ അവൻ പറിച്ചു വെച്ച മാങ്ങ കുട്ടയിൽ എടുത്തുകൊണ്ട് കൊണ്ട് തറവാട്ടിലേക്കു കയറിപ്പോയി.
കുറച്ചു കഴിഞ്ഞു ഞാൻ മനോജിന്റെ കണ്ണുവെട്ടിച്ചു പുറത്തുചാടി. മുത്തുച്ചിപ്പി അവിടുന്ന് മാറ്റണം, ഒഴിഞ്ഞ പറമ്പിലെ ഷെഡിലോ അല്ലെങ്കിൽ കുളപ്പുരയിലോ ഒളിപ്പിക്കാം. ഞാൻ മുത്തുച്ചിപ്പി എടുക്കാനായി പൊത്തിൽ കയ്യിട്ടു. മുത്തുച്ചിപ്പി അതിൽ ഇല്ല…ഞാൻ ഒന്ന് വിയർത്തു..
അത് പിന്നെ ആരെടുത്തു..? ശ്രീദേവി ചേച്ചി കണ്ടോ.. ഭഗവാനെ! ഇനി ഇപ്പോൾ ചേച്ചിയെ എങ്ങനെ ഒതുക്കും.. ഓർത്തിട്ടു ഒരു ഐഡിയയും കിട്ടിയില്ല. ഞാൻ ചുറ്റിലും നോക്കി ചേച്ചി എവിടെയെങ്കിലും ഉണ്ടോ എന്ന്. പതുക്കെ കുളപ്പുരയിലേക്ക് നടന്നു.
കുളപ്പുരയുടെ പടിയിൽ നിന്നു ഉള്ളിലേക്ക് നോക്കിയ ഞാൻ അവിടെ ആതിര ഇരിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് പരുങ്ങി എന്തോ ഒളിപ്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെന്താണ് ഒളിപ്പിച്ചതെന്നു നോക്കി. ഞാൻ തപ്പിക്കൊണ്ട് നടന്ന മുത്തുച്ചിപ്പി ആതിരയുടെ കയ്യിൽ..
“എടീ.. കള്ളീ.. ഇവിടെ താ അത്..
” ഞാൻ അത് തട്ടി പറിക്കാൻ ശ്രെമിച്ചു.
അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി. ഞാൻ ബാലൻസ് തെറ്റി താഴെ വീഴാൻ പോയി. പെട്ടന്ന് അവളെ കയറിപ്പിടിച്ചു. പക്ഷേ ഞങ്ങൾ രണ്ടുപേരും ബാലൻസ് തെറ്റി താഴെ വീണു. വീഴ്ചയിൽ എന്റെ വലത്തേ കാൽപാദം കുളപ്പടിയിൽ പോയിടിച്ചു. എനിക്ക് നന്നായി വേദനിച്ചു. പെട്ടന്ന് എണീക്കാൻ നോക്കിയിട്ട് പറ്റിയില്ല. തല കറങ്ങുന്നു. ഒരുവിധം ഞാൻ പടവിൽ കൈകുത്തി ഇരുന്നു.
“എന്താ പറ്റിയെ അഖിയേട്ടാ?” എന്ന് ചോദിച്ചു കൊണ്ട് ആതിര എന്നെ എഴുന്നേൽക്കാൻ സഹായിച്ചു. കാലു നിലത്തുകുത്തുമ്പോൾ ഒരു വേദന.
“ഒന്നുമില്ല” എന്നും പറഞ്ഞു കൊണ്ട് ഞാൻ പതിയെ സ്റ്റെപ് കയറി പുറത്തേക്കു നടന്നു.
പെട്ടന്ന് മുത്തുച്ചിപ്പിയുടെ കാര്യം ഓർമ്മ വന്നു. ഞാൻ അവളെ നോക്കി അവൾ പെട്ടന്ന് നിലത്തു കിടന്ന മുത്തുച്ചിപ്പി എടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി അരയിൽ തിരുകി. എന്നിട്ട് പതുക്കെ ഇടവഴിയിലേക്ക് ഇറങ്ങി. പുസ്തകം ഷെഡിൽ ഒളിപ്പിച്ചിട്ടു ഞാൻ തറവാട്ടിലേക്കു തിരിച്ചു വന്നു. എന്നെ കണ്ടപ്പോൾ ആതിര ‘അത് എവിടെയാണ് വച്ചത്?’ എന്ന് ആംഗ്യത്തിൽ ചോദിച്ചു..ഞാൻ അവളുടെ മാറിൽ ചൂണ്ടി കാണിച്ചു. അവൾക്ക് പെട്ടന്ന് കാര്യം മനസിലായി..
വൈകുന്നേരം ആയപ്പോഴേക്കും എന്റെ കാൽ ചെറിയ തോതിൽ നീരുവച്ചു. മുത്തശ്ശി കുറച്ചു പച്ച മരുന്ന് അരച്ചിട്ടു, എന്നിട്ട് പറഞ്ഞു
“രണ്ടു ദിവസം കാലനാകാതെ ഇരിക്ക് ഭേതമായിക്കോളും.”
ചെറിയമ്മാവൻ എന്നെ അമ്മാവന്റെ കാറിൽ വീട്ടിൽ കൊണ്ടുവന്നു വിട്ടു, ആതിരയും എന്റെ കൂടെ വന്നു. അമ്മാവനും അമ്മായിയും തറവാട്ടിൽ ഉള്ളതുകൊണ്ട് അവള് ഇന്ന് കൂട്ട് കിടക്കാൻ നിൽക്കാതെ അവളുടെ
