ഞാൻ സങ്കടത്തോടെ പറഞ്ഞു.
“അത് പിന്നെ അപ്പോൾ നമ്മൾ ചെറിയ പിള്ളേരല്ലാരുന്നോ.. ഇപ്പൊ വല്യ ആൾക്കാർ ആയില്ലേ..!”
അത് കേട്ടിട്ട് ഞാൻ അവളെ നോക്കി. പെട്ടന്ന് അവൾ നോട്ടം മാറ്റിക്കളഞ്ഞു. അപ്പോൾ അതുതന്നെയാണ് കാര്യം.. ഞാനോർത്തു…
ആരോ അവളെ കാര്യമായിട്ട് ഗുണദോഷിച്ചിട്ടുണ്ട്! അമ്മയോ.. അതോ അമ്മായിയോ..?അതുമാത്രം പിടികിട്ടിയില്ല..
“അപ്പോ മഞ്ജുഷേച്ചിയും, അനീഷേട്ടനും ഇപ്പോഴും പഴയപോലെ തന്നെയാണല്ലോ..!” ഞാൻ ചോദിച്ചു.
അത് കേട്ടിട്ട് അവൾ തല ഉയർത്താതെതന്നെ പറഞ്ഞു, “പഴേപോലെ ഒന്നും അല്ല, വല്ലാതെ കൂടുന്നുണ്ട് രണ്ടിനും..”
“അതെന്താ നീ അങ്ങനെ പറഞ്ഞേ..?” ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ അവൾ പിന്നെ ഒന്നും പറഞ്ഞില്ല..
ഞങ്ങൾ തറവാട്ടിൽ എത്തി, സാദാരണ പോലെ അവൾ വിളക്ക് വെക്കാനും, മുത്തശ്ശിയെ സഹായിക്കാനും, ഒക്കെ ആയിട്ടു
പോയി. ഞാൻ എന്റെ 1100 ഫോണിൽ, സ്പേസ് ഇമ്പാക്റ്റ് ഗെയിം കളിച്ചു കൊണ്ടിരുന്നു.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടൈറ്റാനിക്ക് സിനിമ ഇട്ടു. മുത്തശ്ശി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഉറങ്ങാൻ കിടന്നു.. മുത്തശ്ശിക്കു അസ്മയുടെ മരുന്ന് ഉണ്ട് കഴിക്കാൻ..
അത് കഴിച്ചാൽ പിന്നെ ഭയങ്കര ഉറക്കം ആണ്..ഞങ്ങൾ സിനിമ മുഴുവൻ കണ്ടു. റോസിന്റെ നേക്കഡ് ഫോട്ടോ വരയ്ക്കുന്ന സീൻ വന്നപ്പോൾ ആതിര ചമ്മി ഇരിക്കുന്നത് ഞാൻ കണ്ടു..
അവൾ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ച് ഒരു ചമ്മിയ ചിരിയുമായി ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു മനസ്സിൽ പറഞ്ഞു…
‘ഇത് ട്രൈലർ ആണ് മോളെ പടം പുറകെ വരുന്നേ ഉള്ളൂ…’
ആതിര ചുവരിൽ ചാരി തറയിൽ ആണ് ഇരിക്കുന്നത്,ഞാൻ അവളുടെ ഇടതു സൈഡിലും. പണ്ടുമുതലേ അവിടെ ഇങ്ങനെ ഇരുന്നാണ് ഞങ്ങൾ സിനിമ കാണാറ്. കുറച്ചു കഴിഞ്ഞു ഞാൻ ഒന്നും അറിയാത്ത പോലെ..അവളോട് ചേർന്ന് ഇരുന്നു.. അവൾ കാലുകൾ ചമ്രം പടിഞ്ഞാണ് ഇരിക്കുന്നത്. ഞാൻ ഇപ്പൊ അവളുടെ തോളോട് തോൾ ചേർത്ത് കാലുകൾ നീട്ടി വച്ച് ഇരുന്നു.
റൊമാൻസ് സീൻ വന്നപ്പോൾ അവൾ എന്നെ ഒളിക്കാനെന്നപോലെ കാലുകൾ രണ്ടും മടക്കി മുമ്പോട്ടു ആഞ്ഞിരുന്നു. കൈമുട്ടുകൾ രണ്ടും മുട്ടിന്മേൽ വച്ചു മുഖം കൈകൾ കൊണ്ട് പാതി മറച്ചു ഇരുന്നാണ് ഇപ്പോൾ അവൾ സിനിമ കാണുന്നത്.
ഇപ്പോൾ നായകനും നായികയും, കപ്പലിലെ പഴയ കാറിനകത്താണ്. പെട്ടന്ന് ആതിര എന്നെ ഏറുകണ്ണിട്ടൊന്നു നോക്കി.. ഞാൻ അറിയാത്തപോലെ ഇരുന്നു.. പയ്യെ എന്റെ വലത്തേ കൈയെടുത്ത് അവളുടെ ചുമലിൽ വച്ചു. അവൾ
പെട്ടന്ന് ഒന്ന് ഞെട്ടി പിടഞ്ഞത് ഞാൻ അറിഞ്ഞു.. എങ്കിലും അവൾ പ്രതികരിച്ചില്ല. അതെന്നെ അത്ഭുതപ്പെടുത്തി.
ഞാൻ എന്റെ കൈ നീട്ടി അവളുടെ പുറകിലൂടെ വലത്തേ ചുമലിൽ പിടിച്ചു. അവൾ കാലുകൾ രണ്ടും ഇപ്പോൾ കുത്തിവച്ചിരിക്കുന്നത് കൊണ്ട് എന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ അവളുടെ ബാലൻസ് തെറ്റി അവൾ എന്റെ നീട്ടി വച്ചിരിക്കുന്ന കാലുകളിലേക്ക് ചെരിഞ്ഞു വീണു..
“ഉന്തി ഇടാതെ അഖിയേട്ടാ..” എന്ന് പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു ചാരി ഇരുന്നു. പക്ഷെ എന്റെ കൈ അവളുടെ ചുമലിൽ നിന്ന് മാറ്റാൻ അവൾ ശ്രമിച്ചില്ല. അവൾ എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് തന്നെ ഞങ്ങൾ പടം കണ്ടു തീർത്തു.
പിന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു..ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിന്റെ രണ്ടു വശത്തും ആയിട്ടാണ് കിടക്കാറ്. മുത്തശ്ശിക്കു രാത്രി എന്തെങ്കിലും ആവശ്യം വന്നെങ്കിലോ എന്ന് കരുതി ആതിര കട്ടിലിനു താഴെ തന്നെ ഒരു ബെഡ് വിരിച്ചാണ് കിടക്കാറ്. കട്ടിലിന്റെ നേരെ മറുവശത്തു ഞാനും കിടന്നു. മുത്തശ്ശിയുടെ കട്ടിലിന്റെ ചുവട്ടിൽ തല ഭാഗത്ത് ഒരു പഴയ റാന്തൽ കത്തിച്ചു വെച്ചിട്ടുണ്ട്. രാത്രി ചിലപ്പോൾ കറണ്ട് പോകും അതുകൊണ്ട് മുത്തശ്ശി ആ റാന്തൽ കിടക്കാൻ നേരം അവിടെ വെക്കും.
ആതിര ഇപ്പോൾ എന്റെ നേരെ ചെരിഞ്ഞാണ് കിടക്കുന്നത്. കട്ടിലിനടിയിലൂടെ എനിക്കവളെ കാണാം.അരണ്ട റാന്തൽ വെട്ടത്തിൽ അവളുടെ തിളങ്ങുന്ന കണ്ണുകൾ കഥപറയുന്നത് എനിക്ക് കാണാമായിരുന്നു. അവളുടെ കൂമ്പിയ മിഴികളും വിറക്കുന്ന ചെഞ്ചുണ്ടുകളും എന്നോടെന്തോ പറയാൻ വെമ്പുന്ന പോലെ എനിക്ക് തോന്നി. അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി…
