*****************************************
അങ്ങനെ കുറച്ചു ദിവസം കടന്നുപോയി. ഞാൻ രാഹുലിന്റെ സഹായത്തോടെ ടൗണിൽ നിന്നു കോണ്ടം സംഘടിപ്പിച്ചു. അതിന് ശേഷം ഞങ്ങൾ, ഒഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ വെച്ചു ഡോഗ്ഗിയും, മടിയിലിരിപ്പും ഒക്കെ പരീക്ഷിച്ചു വിജയിച്ചു.
പിന്നെ കുറച്ചു വർഷങ്ങൾ ഞങ്ങൾ സമയം ഒത്തുവന്നപ്പോഴൊക്കെ പത്തായപ്പുരയിലും, കാടുപ്പിടിച്ച പറമ്പിലെ ഷെഡിലുമൊക്കെ രണ്ട് നാഗങ്ങളെപ്പോലെ ഇണച്ചേർന്നു. കല്യാണം കഴിച്ചില്ലെങ്കിലും ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞു.
ഇപ്പോൾ ഏകദേശം നാലഞ്ചു വർഷം ആയി ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട്. ആതിര ഡിഗ്രി കഴിഞ്ഞു TTC ചെയ്തു. ഇപ്പോൾ വീട്ടീന്ന് കുറച്ചു ദൂരെയുള്ള ഒരു മാനേജ്മെന്റ് സ്കൂളിൽ ടീച്ചറായി ജോയിൻ ചെയ്തു. ഞാൻ ബാങ്ക് കോച്ചിങ്
കഴിഞ്ഞ് മാമന്റെ ബ്രാഞ്ചിൽ ഒരു താൽകാലിക ഒഴിവിൽ കയറി. മാമൻ ഇപ്പൊ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെ ഉള്ള ഒരു ബ്രാഞ്ചിൽ ആണ്. പിന്നീട് ഒഴിവുവരുമ്പോൾ സ്ഥിരപ്പെടുത്താൻ ശ്രെമിക്കാം, അല്ലെങ്കിൽ ഒഴിവുള്ള ബ്രാഞ്ചിലേക്ക് മാറ്റം തകരപ്പെടുത്താമെന്നു ജനറൽ മാനേജർ പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ ചെറിയമ്മാവന്റെ കൂട്ടുകാരൻ ആണ്. അത്യാവശ്യം പിടിപാടൊക്കെ ഉള്ള കക്ഷിയാണ്. അതുകൊണ്ട് എന്റെ കാര്യം തത്കാലം സേഫ് ആണ്.
കുറെ കാലത്തിനു ശേഷം ഞങ്ങൾ ഇപ്പോൾ എല്ലാവരും തറവാട്ടിൽ ഒത്തു കൂടിയിട്ടുണ്ട്. മഞ്ജുഷേച്ചിയുടെയും അനീഷേട്ടന്റെയും കല്യാണം ഉറപ്പിക്കൽ ആണ്. അനീഷേട്ടൻ ഇപ്പോൾ വില്ലേജ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. PSC വഴി കിട്ടിയതാണ്. മഞ്ജുഷേച്ചി ഒരു പ്രൈവറ്റ് കമ്പനിയിലും.
ആതിര മേക്കപ്പ് ഇടാനും ഡ്രസ്സ് ചെയ്യാനുമൊക്കെ മഞ്ജുഷേച്ചിയുടെ സഹായിക്കുന്നു. അനീഷേട്ടനും ഞാനും മുറ്റത്തും, തൊടിയിലും ഒക്കെ നിന്നു ഫോട്ടോ എടുക്കുകയാണ്. അനീഷേട്ടന്റെ അച്ഛനും, അമ്മാവന്മാരും, പത്തായപ്പുരയുടെ തിണ്ണയിലിരുന്നു സ്മോൾ അടിക്കുകയാണ്. ചെറിയമ്മാവനും, അച്ഛനും അങ്ങോട്ട് ചെന്ന് അവരുടെ കൂടെ കൂടി. അമ്മായിമാരും ബാക്കിയുള്ള ബന്ധുക്കളും, പെണ്ണുങ്ങളുമൊക്കെ അവിടെയും ഇവിടെയുമൊക്കെ നിന്ന് സൊറ പറയുന്നു. മനോജും, ചെറിയകുട്ടികളും ഒക്കെ മുറ്റത്ത് ഓടിക്കളിക്കുന്നു.
ആകെ മൊത്തം ഒരു ഉത്സവന്തരീഷം വൈകാതെ എല്ലാവരും വീടിന്റെ ഹാളിൽ ഒത്തുകൂടി. അനീഷേട്ടനെയും മഞ്ജുഷേച്ചിയെയും ഒരുമിച്ചിരുത്തി, ജാതകം കൈമാറലും തീയതി നിശ്ചയവും ഒക്കെ നടത്തി.
പിന്നെ ഫോട്ടോ എടുക്കാൻ, എല്ലാവരും മുറ്റത്ത് നിരന്നു നിന്നു. ഞാനും, അതിരയും രണ്ട് അറ്റത്താണ് നിന്നത്. മഞ്ജുഷേച്ചിയും, അനീഷേട്ടനും നടുക്ക് മുത്തശ്ശിയുടെ ഇരുവശത്തുമായിട്ടും. ചെറിയമ്മായി ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ആതിര എന്നെ എത്തിനോക്കുന്നത് അമ്മായി കണ്ടു. പെട്ടന്ന് എല്ലാവരോടുമായി
പറഞ്ഞു,
“ആ വെയ്റ്റിങ് ലിസ്റ്റിൽ നിൽക്കുന്ന രണ്ടുപേരെയും കൂടെ വിളിച്ച്..ഒന്നിച്ചു നിറുത്തിക്കെ.” എല്ലാവരും ഞങ്ങൾ എവിടെയാണെന്ന് നോക്കി.
മുത്തശ്ശിയും ഞങ്ങളെ തിരഞ്ഞുകൊണ്ട് പറഞ്ഞു,
“ശെരിയാണല്ലോ, അഖിലേഷും, ആതിരയും എവിടെ?”
ചെറിയമ്മായി എന്നെയും ആതിരയും പിടിച്ചു വലിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ടുവന്നു നിറുത്തി. ഞാൻ പെട്ടന്ന് ചമ്മിപ്പോയി. ആതിര നാണിച്ചു എന്റെ പുറകിലൊളിച്ചു. ഞങ്ങളുടെ നാണം കണ്ടപ്പോൾ അച്ഛനും, അമ്മയും, അമ്മാവന്മാരും, അമ്മായിമാരും,മഞ്ജുഷേച്ചിയും, അനീഷേട്ടനുമൊക്കെ പൊട്ടിച്ചിരിച്ചു.
വല്യമ്മാവൻ പറഞ്ഞു, “നാണിക്കുകയൊന്നും വേണ്ട, അടുത്ത ചിങ്ങത്തിൽ നിങ്ങളെയും പിടിച്ചു കെട്ടിക്കും”..
“ഒന്ന് പോ അമ്മാവാ.. ഞങ്ങൾ ഇപ്പോഴും പിള്ളേരല്ലേ..” ഞാൻ ചമ്മലോടെ പറഞ്ഞു.
“പിള്ളേരൊക്കെയാ പക്ഷേ താടിയും മീശയും വന്നു. അത്രേ ഉള്ളൂ.” മഞ്ജുഷേച്ചി എന്നെ കളിയാക്കി.
“അതെയതേ, ഇവരെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.” മഞ്ജുഷേച്ചിയുടെ അമ്മ ഞങ്ങളെ നോക്കി പറഞ്ഞു.
