എന്നേക്കാൾ നന്നായി അവൻ നിന്റെ പാർട്ണർ ആകും.”
“ചേട്ടാ…” ആമി വിതുമ്പി.
“കരയരുത്. ഇത് സങ്കടമല്ല, ഇത് celebration ആണ്. നീ സന്തോഷമായിരിക്കണം. അവൻ നിന്നെ നോക്കുമ്പോൾ നിന്റെ കണ്ണിൽ ഞാൻ കണ്ട തിളക്കം…
ആ തിളക്കം എനിക്ക് ഒരിക്കലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. അവന് പറ്റി. അതുകൊണ്ട് ഞാൻ മാറി നിന്നു.”
ആനന്ദ് വീണ്ടും അവളുടെ അടുത്ത് വന്ന് തലയിൽ തലോടി.
“ആ താലി ഇപ്പോഴും എന്റെ പേരിലിരിക്കട്ടെ. അത്
എനിക്ക് ഒരു ഭാരമല്ല, ഒരു അഭിമാനമാണ്. അമിയെ, ഏറ്റവും നല്ല ഒരാളുടെ കൈകളിൽ ഏൽപ്പിച്ചു എന്ന അഭിമാനം.
നീ ഇനി അവന്റെ ഭാര്യയായി ജീവിക്ക്. പൂർണ്ണമായും. ഒരു കുറ്റബോധവും വേണ്ട.”
ആമി ആനന്ദിന്റെ നെഞ്ചിലേക്ക് വീണു.
ആനന്ദ് അവളെ ചേർത്ത് പിടിച്ചു,
എല്ലാം പഴയതുപോലെ തന്നെ നടന്നു.
ആനന്ദും ആമിയും. അവരുടെ regular routine.ചെയ്തു വിട്ടിൽ വിളിച്ചു കുട്ടികളോട് സംസാരിച്ചു മാതാപിതാക്കളോട് സംസാരിച്ചു..
ആമി അടുക്കളയിൽ. ആനന്ദിന് ഇഷ്ടമുള്ള ഫുഡ് ഉണ്ടാക്കുന്നു. ആനന്ദ് ഹാളിൽ ലാപ്ടോപ്പിൽ എന്തോ നോക്കുന്നു. പുറമെ നിന്ന് നോക്കിയാൽ പെർഫെക്ട് ഹസ്ബൻഡ് ആൻഡ് വൈഫ്.
“അമി, ഉപ്പ് കുറഞ്ഞോ?” ആനന്ദ് കഴിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല ചേട്ടാ, കറക്റ്റ് ആണോന്ന് നോക്ക്?” ആമി അടുത്ത് വന്ന് ഇരുന്നു.
അവർ സംസാരിച്ചു കഴിച്ചു. കഴുത്തിലെ താലി ഇപ്പോഴും അവിടെ തന്നെ. ആ ബന്ധത്തിന്റെ ഒരു മര്യാദ ഇപ്പോഴും ആ വീട്ടിൽ ഉണ്ട്.
പക്ഷെ രണ്ടുപേർക്കും അറിയാം, ഇത് ഇനി ഒരു ശീലമാണ്, സ്നേഹത്തിന്റെ ശീലം,
ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ കഴുകി വെച്ച് ആമി ഹാളിലേക്ക് വന്നപ്പോഴാണ് ആനന്ദിന്റെ ഫോൺ റിങ് ചെയ്തത്.
അനസ്.
ആനന്ദ് ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു.
“ഹലോ ചേട്ടാ…”
“ആ അനസ്, എന്താ? എത്തിയോ ഫ്ലാറ്റിൽ?”
“എത്തി ചേട്ടാ. ചേട്ടാ നാളത്തെ ഓഫീസിൽ ഒരു വിസിറ്റ് ഉണ്ട് അന്ന് ചേട്ടൻ പറഞ്ഞ റിപ്പോർട്ട് ഒരു സെന്റ് ചെയ്യമോ റിവ്യൂ ചെയ്യാന.
പിന്നെ പത്ത് മിനിറ്റ് അവർ ഓഫീസ് വർക്കിനെ പറ്റി സംസാരിച്ചു.
സംസാരം കഴിഞ്ഞപ്പോൾ ആനന്ദിന് നല്ല ക്ഷീണം.
“ശരി അനസ്,
ഞാൻ കിടക്കുവാ, നല്ല തളർച്ച.”
“ഓക്കേ ചേട്ടാ, ഗുഡ് നൈറ്റ്.”
ആനന്ദ് ഫോൺ ആമിക്ക് നേരെ നീട്ടി. “അമി, അവൻ നിന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു. നീ സംസാരിച്ചോ.”
ആമി ഫോൺ വാങ്ങി, ഒന്ന് ചിരിച്ചു. ആനന്ദ് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി. ലൈറ്റ് ഓഫ് ആക്കി കിടന്നു. രണ്ട് മിനിറ്റിനുള്ളിൽ തന്നെ യാത്രാക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ആമി ഫോണും ആയി അടുത്ത റൂമിലേക്ക്, ബാൽക്കണിയിലേക്ക് പോയി. ഡോർ പതുക്കെ ചാരി.
“ഹലോ…”
മറുതലയ്ക്കൽ അനസിന്റെ ശബ്ദം, പതിഞ്ഞ സ്വരത്തിൽ.
“ഹലോ അമി… ചേട്ടൻ ഉറങ്ങിയോ?”
“ഉം, ഇപ്പോ ഉറങ്ങി. നല്ല ക്ഷീണത്തിലായിരുന്നു.”
“നീ… നീ ഓക്കേ ആണോ? ചേട്ടൻ എന്തെങ്കിലും പറഞ്ഞോ?”
ആമി ബാൽക്കണിയിലെ കാറ്റിൽ കണ്ണടച്ചു ഇരുന്നു
“അനസ്… ചേട്ടൻ… ചേട്ടൻ എന്നോട് പറഞ്ഞു, നീ എന്നേക്കാൾ നന്നായി എന്നെ നോക്കും എന്ന്. You will match with me better than him എന്ന്.”
അനസ് മറുതലയ്ക്കൽ ഒന്നും മിണ്ടിയില്ല. അവന്റെ ശ്വാസം മാത്രം കേൾക്കാം.
“അമി, എനിക്ക് ചേട്ടനോട്… എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. ചേട്ടൻ ശരിക്കും ദൈവം പോലെയാ.”
“അതെ അനസ്. നമ്മൾ ഭാഗ്യമുള്ളവരാ. അങ്ങനെ ഒരു ചേട്ടൻ നമുക്ക് കിട്ടിയത്.”
അവർ പിന്നെയും കുറെ നേരം സംസാരിച്ചു.
അകത്തെ റൂമിൽ ആനന്ദ് നല്ല ഉറക്കത്തിൽ ആയിരുന്നു. അവന് ഒരു ടെൻഷനും ഇല്ലായിരുന്നു. കാരണം അവന് അറിയാം, അടുത്ത റൂമിൽ സംസാരിക്കുന്ന ആ രണ്ടുപേരും പെർഫെക്ട് ആണ്, സേഫ് ആണ്.
പിറ്റേന്ന് രാവിലെ – 7 മണി
ആമി അടുക്കളയിൽ
ലാസ്റ്റ് സെറ്റ് ആപ്പിന്റെ തിരക്കിലാണ് . ആനന്ദ് റെഡിയായി ലിവിങ് റൂമിലേക്ക് വന്നു
ആനന്ദ്: അമി, ഇന്ന് മൂന്ന് ദിവസം കഴിഞ്ഞു ചെല്ലുന്നതല്ലേ പെന്റിങ് വർക്ക് ഉണ്ടാവും അല്ലേ? ടെൻഷൻ ആവണ്ട, നീ നന്നായി ചെയ്യും.
