കാർ വീണ്ടും മുന്നോട്ട് എടുത്തു.
“നിനക്കറിയോ അനസ്, ആ ഒമാനിലെ പ്രോജക്ടിന് ഞാൻ പോകണമെന്നൊന്നും നിർബന്ധമില്ലായിരുന്നു. ഓൺലൈനിൽ കൂടി ചെയ്യാവുന്നതായിരുന്നു. പക്ഷെ ഞാൻ മനപ്പൂർവ്വം പോയതാണ്. നിങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച്, ആരുടെയും നോട്ടമോ, മടിയോ ഇല്ലാതെ, പൂർണ്ണമായും ഭാര്യാഭർത്താക്കന്മാരായി മാറാൻ ഒരു സ്പേസ് വേണമായിരുന്നു.
ആ താലി ഞാൻ കെട്ടിയതാണെങ്കിലും, ആ കഴുത്തിന് അവകാശം നിനക്കാണ് എന്ന് എനിക്ക് എന്നേ മനസ്സിലായിരുന്നു.”
ആമി തിരിഞ്ഞു ആനന്ദിന്റെ കൈ പിടിച്ചു.
“ചേട്ടാ…”
“എനിക്ക് ഒരു വിഷമവുമില്ല അമി. സത്യത്തിൽ നിങ്ങളെപ്പോലെ രണ്ടുപേരെ ഒന്നിപ്പിക്കാൻ പറ്റിയതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. നിങ്ങൾ സന്തോഷമായിരിക്കുന്നത് കാണുന്നതാണ് എന്റെ സന്തോഷം.
ആ കാറിനുള്ളിൽ കഴുത്തിൽ ഒരു താലിയുമായി, മനസ്സിൽ ഭർത്താവിന്റെ സ്ഥാനം മറ്റൊരാൾക്ക് കൊടുത്ത ഒരു പെൺകുട്ടി. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരൻ. അവരെ ഒന്നിപ്പിച്ചതിൽ അഭിമാനം കൊള്ളുന്നു….
പുറത്ത് ദുബായ് നഗരം തിളങ്ങുകയായിരുന്നു.
ഫ്ലാറ്റിന്റെ ഡോർ തുറന്ന് മൂന്ന് പേരും അകത്തു കയറി.
മൂന്ന് ദിവസമായി അടഞ്ഞു കിടന്ന ഫ്ലാറ്റിൽ ഇപ്പോഴും അനസിന്റെയും ആമിയുടെയും സാന്നിധ്യം ഉണ്ട്. സോഫയിൽ
കിടക്കുന്ന ആമിയുടെ ഷാൾ, ടേബിളിൽ അനസ് കഴിച്ചു വെച്ച രണ്ട് കപ്പ് ചായയുടെ അടയാളം.
ആനന്ദ് എല്ലാം കണ്ടു, പക്ഷെ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് ചെറിയൊരു ചിരി മാത്രം.
“ചേട്ടാ, ചായ ഇടട്ടെ?” ആമി ചോദിച്ചു.
“വേണ്ട അമി. നീ ഇരിക്ക്. ഞാൻ ഇപ്പോ വന്നല്ലേ ഉള്ളൂ.”
അപ്പോഴാണ് അനസിന്റെ ഫോൺ റിങ് ചെയ്തു..
“ചേട്ടാ… എന്റെ ഒരു ഫ്രണ്ട് വിളിക്കുന്നു. കുറച്ചു സാധനങ്ങൾ വന്നിട്ടുണ്ട് എടുക്കാൻ പോകണം.
ആനന്ദിന് മനസ്സിലായി. അനസ് മനപ്പൂർവ്വം അവർക്ക് സമയം കൊടുക്കുകയാണ്.
“Ok ഡാ പോയിട്ട് വാ. നാളെ കാണാം.” ആനന്ദ് അവന്റെ തോളിൽ തട്ടി.
അനസ് ആമിയെ നോക്കി. ആമി ഒന്ന് പുഞ്ചിരിച്ചു – “പോയിട്ട് വാ” എന്ന് കണ്ണുകൊണ്ട് പറഞ്ഞു.
അനസ് പോയി. ഡോർ അടഞ്ഞു.
ഇപ്പോൾ ഫ്ലാറ്റിൽ ആനന്ദും ആമിയും മാത്രം.
ആ നിശബ്ദതയ്ക്ക് ഭാരം ഉണ്ടായിരുന്നു. മൂന്ന് ദിവസം മുന്നേ വരെ ഈ ഫ്ലാറ്റിൽ ആമി ആനന്ദിന്റെ ഭാര്യയുടെ റോളിൽ ആയിരുന്നു. ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയായി മാറി തിരിച്ചു വന്നിരിക്കുന്നു. കഴുത്തിലെ താലി മാത്രമാണ് ആനന്ദിന്റെ.
ആമി അടുത്ത് വന്നു ചോദിച്ചു “ചേട്ടാ… Are you ok ?”
ആനന്ദ് വന്ന് അവളുടെ മുന്നിൽ സോഫയിൽ ഇരുന്നു.
Yes dear am ok..
അവൻ അവളുടെ കൈ പിടിച്ചു. ആ പിടുത്തത്തിൽ ഇപ്പോൾ ആവശ്യമില്ല, അവകാശമില്ല. സ്നേഹം മാത്രം.
“അമി, നീ എന്തിനാ തല കുനിക്കുന്നത്? നീ തെറ്റൊന്നും ചെയ്തിട്ടില്ല. നീ ചെയ്തത് ശരിയായ കാര്യമാണ്….
“പക്ഷെ ഈ താലി… ഇത്
ചേട്ടൻ കെട്ടിയതല്ലേ…”
“അതെ, ഞാൻ കെട്ടിയതാണ്. പക്ഷെ ഒരു താലി കെട്ടിയതുകൊണ്ട് മാത്രം ഒരു പെണ്ണ് ഒരാളുടെതായി മാറില്ലല്ലോ അമി….
ആനന്ദ് എഴുന്നേറ്റ് വിൻഡോയുടെ അടുത്തേക്ക് പോയി. പുറത്ത് ദുബായുടെ ലൈറ്റുകൾ.
“അമി, നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു. നീയും ഞാനും നല്ല സുഹൃത്തുക്കൾ ആകും, പക്ഷെ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് എന്ന നിലയിൽ പെർഫെക്ട് അല്ല.
നമ്മൾ തമ്മിൽ സ്നേഹമുണ്ട്, ബഹുമാനമുണ്ട്, പക്ഷെ ആ… ആ ഒരു കെമിസ്ട്രി…”
അവൻ തിരിഞ്ഞു നോക്കി.
“അത് എനിക്ക് നിന്നിലും അനസിലും കണ്ടു. അവൻ നിന്നെ നോക്കുന്ന നോട്ടം, നീ അറിയാതെ അവനെ നോക്കുന്ന നോട്ടം. അത് എനിക്ക് മനസ്സിലായി.”
ആമിയുടെ കണ്ണുകൾ നിറഞ്ഞു.
“അനസ് is great, അമി.നിങ്ങൾ സമ പ്രയക്കാർ ആണ് നിങ്ങൾക്ക് നിങ്ങളെ നന്നായി മനസ്സിലാവും പിന്നെ നിന്നെക്കാൾ കൂടുതൽ നിന്നെ അവനു മനസ്സിലാക്കുന്നുണ്ട്.
എനിക്ക് നിന്നെ സ്നേഹിക്കാൻ അറിയാം, പക്ഷെ അവന് നിനക്കൊപ്പം ജീവിക്കാൻ അറിയാം. He will match with you better than me.
