അച്ചുവിൻ്റെ അമ്മ എൻ്റെയും – 4 18അടിപൊളി  

 

അവിടെ ഒരു ചെടിയിൽ നിന്ന പൂവിരുത്ത് അമ്മു അച്ചുവിൻ്റെ ചെവിയിൽ വെച്ചുകൊടുത്തു. പൂവിനാണോ അതോ അവളുടെ മുഖത്തിനാണോ കൂടുതൽ ഭംഗി എന്ന് ചോദിച്ചാൽ സംശയമാണ്. അല്ല..

അവളുടെ സൗന്ദര്യത്തിൽ പൂ പോലും മങ്ങിയെങ്കിലെ ഉള്ളൂ.
എൻ്റെ ഫോൺ വാങ്ങി അമ്മു അതിൽ ഒരുപ്പാട് ഫോട്ടോകളെടുത്തു. സിംഗിൾ പിക്കും രണ്ട് പേരും കെട്ടിപിടിച്ച് നിൽക്കുന്നതും എല്ലാം. എന്നെയും കൂടെ വിളിച്ചെങ്കിലും എന്തോ… ഞാൻ പോയില്ല.

ലാസ്റ് അമ്മുവിൻ്റെ നിർബന്ദത്തിൽ ഒന്നുരണ്ട് സെൽഫിയിൽ എൻ്റെ മൊന്തയും പതിഞ്ഞു. അവിടെ കട്ടിള പടിയിൽ ഞങ്ങളെ നോക്കി നിൽക്കുന്ന രേവതിയെ ഞാൻ കണ്ടൂ. ഞങ്ങളെ ശ്രധിക്കുകയാണോ അതോ മറ്റെന്തോ ചിന്തയിൽ മുഴുകി നിൽക്കുകയാണോ എന്ന് അറിയില്ല. യാതൊരു ചലനവും ഇല്ലാൻഡ് ഒരേ നിൽപ്പാണ്.

“ ദേ.. പിള്ളേരെ..വാ വന്ന് കഴിക്ക്. ”
ഞാൻ നോക്കുന്ന കണ്ടിട്ടാവണം. പെട്ടെന്ന് എന്തോ ഓർത്തപ്പോലെ രേവതി വിളിച്ചു.

രേവതിയെ കാണുമ്പോ എനിക്കെന്തോ ഒരു വല്ലാത്ത വീർപ്പുമുട്ടലാണ്. അത് എന്നോടുള്ള പെരുമാറ്റത്തിൽ എനിക്കുതോന്നിയ ചെറിയ താൽപര്യമില്ലാത്ത കൊണ്ടാണ്. ചിലപ്പോ അതാകാം അവരുടെ സ്ഥായിയായ ഭാവം. എങ്കിലും എന്തോ.. എനിക്കൊരു ചളുപ്പ്.

“ എങ്കിൽ ഞാൻ പോകുവാ.. അപ്പോ Birthday കാരി പോയി പൊളിക്ക്.”അമ്മു തന്ന ഫോൺ നേരെ പൊക്കറ്റി തിരുകി കൊണ്ട് ഞാൻ യാത്ര ചോദിച്ചു. അച്ചുവിൻ്റെ മുഖത്തെ വാട്ടം ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. എങ്കിലും എനിക്ക് convince ആക്കേണ്ടത് അമ്മുവിനെയാണ്. അവളാണല്ലോ ഡേഞ്ചർ.

“ ആൻ്റീ.. ദേ ചേട്ടൻ പോകുവാണെന്ന്..”

എൻ്റെ ദൃതി കണ്ടൊണ്ട് അമ്മു ഒറ്റ വിളിയായിയിരുന്നു.
അവൾടെ വായ പൊത്തുന്നത്തിന് മുൻപേ അവിടുന്ന് മറുപടി എത്തിയിരുന്നു.
“ കഴിച്ചിട്ട് പോകാം..”

സ്വന്തം മനസ്സാലെ വിളിച്ചതല്ലെങ്കിലും വീട്ടിൽ വന്നവരോടുള്ള സാമാന്യ മര്യാദ. അതേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.
വരേണ്ടിയിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞാൽ മതിയായിരുന്നു. ഇതൊരുമാതിരി നാണംകെട്ട് കേറിവന്ന പോലെ..

“ ദേ എല്ലാരും വാ.. കഴിക്കാൻ എടുക്കാൻ പോകുവാ..” വാതിലിൻ്റെ അപ്പുറത്ത് നിന്നും ഒരു അശരീരി പോലെ.

അച്ചു എന്നെയും വലിച്ച് നേരെ അകത്തേക്ക് ഓടി. ചെന്ന് കേറുന്നത് രേവതിയുടെ മുൻപിലേക്കാണ്. പ്ലേറ്റിലെ വെള്ളം തുടച്ച് മാറ്റുന്ന തിരക്കിൽ എൻ്റെ കൈത്തണ്ടയിൽ പിടിച്ചിരുന്ന അച്ചുവിൻ്റെ കൈ അവർ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ മുഖത്തെ മാറ്റം ഞാനും ശ്രദ്ധിച്ചു.
ഇവൾ ഇതെന്തോ വിചാരിച്ചാ..!! മനസ്സിൽ പിറുപിറുത്തുകൊണ്ട് എൻ്റെ കൈ ഞാനൊന്ന് തിരിച്ച് അവളുടെ പിടി വിടുവിച്ചു.

പിറകെ ഓടിവന്ന അമ്മു എൻ്റെ നടുവിൽ ഒരു കുത്ത് കുത്തി.

“ എന്തോന്നാ ഈ കാണുന്നതൊക്കെ?? കൈയ്യും പിടിച്ച് ഓടുവാ?? കൊച്ച് പിള്ളേരാണെന്നാ വിചാരം.”

ഒരു ശാസന പോലെ അവളും പിറുപിറുത്തു.

പിന്നെ വലിയ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല. ഞങ്ങൾക്ക് മൂവർക്കും വിളമ്പിയിട്ട് രേവതി മാറി നിന്നു. എല്ലാം വെജ് ആണ്. ഒരു പച്ചക്കറി കട പോലെയുണ്ട്. പക്ഷേ അവിയലിൻ്റെ മണം മൂക്കിൽ കേറിയപ്പോ എവിടെയോ ഒരു പതർച്ച. മോനെ പോലെ സ്നേഹിച്ച് വെച്ച് വിളമ്പി തന്ന ഒരു സ്ത്രീയുടെ മുഖം എൻ്റെ ഓർമയിലേക്ക് എത്തി.

എന്നും ആ ചുണ്ടിൽ പുഞ്ചിരി മാത്രമേ കണ്ടിട്ടുള്ളൂ. ഒരു ശാപ വാക്കുകൾ പോലും എന്നെ പറഞ്ഞിട്ടില്ല….
ഇവിടെ ഈ സ്ഥലത്ത് പലതും എന്നെ പലതും ഓർമിക്കുന്നു. എല്ലാം ഒരു കണക്ഷൻ ഉള്ള പോലെ..

ഇവിടെ വന്നിട്ട് സ്വന്തം പാചകവും ഹോട്ടൽ ഭക്ഷണവും കഴിച്ചു മടുത്ത എനിക്ക് ഇതൊരു വല്ലാത്ത ഉണർവ്വാണ് തന്നത്.

ഞാൻ ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിൽക്കുകയാണ് രേവതി.

“ ആൻ്റി കഴിക്കുന്നില്ലേ.. ??”
പെട്ടെന്ന് തോന്നിയതങ്ങ് ഞാൻ ചോദിച്ചു.

“ ഇല്ല ഞാൻ പിന്നെ കഴിച്ചോളാം..”
സ്ഥായിയായ ഭാവത്തിൽ ഒരു സിമ്പിൾ മറുപടി. മറ്റൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.

എങ്കിലും ഞാൻ ചോദിച്ചതിന് ശേഷം അവരുടെ മുഖത്ത് വന്ന തെളിച്ചം ഞാൻ കാണാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *