“ എന്നാപ്പിന്നെ കേക്ക് കൂടെ തട്ടിയിട്ട് പോകാം ല്ലേ??” അമ്മു.
നിക്കണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായില്ല. എൻ്റെ മുഖത്ത് മാറ്റമൊന്നും വരുന്നില്ലെന്ന് കണ്ട ഒരാളുടെ നൂറു വോൾട്ടിൽ കത്തി നിന്ന മുഖം മങ്ങി. അതിൽ എനിക്ക് ഒരു പ്രയാസം പോലെ. അത് കൊണ്ട് ഞാനും സമ്മതിച്ചു. രേവതി പേപ്പർ ബോക്സിൽ പൊതിഞ്ഞ കേക്ക് ടേബിളിൻ്റെ മുകളിൽ വെച്ചു. അതിൽ ഒപ്പം ഇരുന്ന ക്നിഫും അച്ചുവിൻ്റെ കയ്യിൽ കൊടുത്തു.
Happy Birthday Achu….
Choclate സിറപ്പ് കൊണ്ട് വൈറ്റ് ക്രീമിൻ്റെ മുകളിൽ എഴുതിയത് ഞാൻ വായിച്ചു. ഒപ്പം 22 എന്ന് രണ്ട് 2-ൻ്റെ മെഴുകുതിരിയും.
22 വയസ്സോ?? എനിക്കും ചെറിയൊരു അതിശയം തോന്നി. അവളെ കണ്ടാൽ ഒരു പതിനെട്ട് പത്തൊൻപത്.. സംസാരിച്ചാൽ ഒരു പത്ത് പന്ത്രണ്ട്… അതാണ് കണക്ക്.
നിശബ്ദമായ ഡൈനിംഗ് റൂമിന് മുകളിൽ സീലിംഗ് ഫാൻ പതുക്കെ മൂളി. മൃദുവായ മഞ്ഞ വെളിച്ചം ആ ഇടം മുഴുവൻ നിറഞ്ഞു –
ഞാൻ ഡൈനിംഗ് ടേബിളിന്റെ മൂലയിൽ ഇരുന്നു, എൻ്റെ എതിർവശത്ത്, അച്ചു ഒരു വിചിത്രമായ പുഞ്ചിരിയോടെ ഇരുന്നു, പ്രായത്തിന് തീരെ ചെറുപ്പമായി തോന്നുന്ന ഒരു പുഞ്ചിരി!!! ഒരു പിങ്ക് ഹെയർബാൻഡ് അവളുടെ അയഞ്ഞ ഇഴകളെ പിന്നിലേക്ക് പിടിച്ചു.
അവളുടെ കണ്ണുകൾ ആവേശത്താൽ തിളങ്ങി, പക്ഷേ അവൾ കൂടുതലൊന്നും പറഞ്ഞില്ല. വലതുവശത്ത്, രേവതി . എൻ്റെ ഉള്ളിൽ എന്തോ ഒന്ന് അനുഭവപ്പെട്ടു. അവർക് രണ്ടാൾക്കും അത്രയും സൗന്ദര്യമുണ്ടായിരുന്നു .
അമ്മു കൈയ്യടിച്ചു.
“happy birthday to you..”
“happy birthday to you ..”
ഞാനും അമ്മുവിനൊപ്പം പതിയെ പറഞ്ഞു…
മെഴുകുതിരി ഊതിവിടുമ്പോൾ അച്ചു ചിരിച്ചു, ലോകം മുഴുവൻ കേൾക്കാൻ പാടില്ലാത്ത ഒരു ആഗ്രഹം നടത്തുന്നതുപോലെ കണ്ണുകൾ ഇറുക്കി അടച്ചു.
രേവതി:
“ആഗ്രഹിച്ചോ?”
അച്ചു ഒരു കുട്ടിയെപ്പോലെ തലയാട്ടി
“ എന്താ.. അഗ്രഹമോ??!! ”ഒരു പിടിയും ഇല്ലാതെ ഞാൻ ചോദിച്ചു
അച്ചു: ഹാ.. പിറന്നാളിന് നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കുമെന്നാ
“ ഹോ?? എന്നാ എന്താ ആഗ്രഹിച്ചത്??”ഞാൻ വീണ്ടും തിരക്കി
“ഞാൻ പറയില്ല… പിന്നെ അത് നടക്കില്ല.”അച്ചു കുട്ടികളുടെ കൊഞ്ചലിൽ നിരസിച്ചു.
കേക്ക് മുറിച്ച് ആദ്യം അമ്മക്ക്. അമ്മ മകൾക്ക്. പിന്നെ അമ്മുവിന്. അമ്മു അതിൽ നിന്നും കുറച്ച് ക്രീം തോണ്ടി അച്ചുവിൻ്റെ കവിളിൽ തേച്ചു . കൂടെ കൊണ്ടുവന്ന സമ്മാന പൊതി അച്ചുവിനു കൊടുത്തു. അടുത്തത് ഞാനാണ്. എനിക്കും തന്നു ഒരു പീസ് കേക്ക്. കീഴ്‌വഴക്കം പോലെ കുറച്ചെടുത് അവളുടെ വായിലേക്കും വെച്ചുകൊടുത്തു.
അമ്മു ചെയ്തപോലെ എൻ്റെ വിരലിൽ പറ്റിയ ക്രീം ഞാൻ അച്ചുവിൻ്റെ മറ്റെ കവിളിൽ തേച്ചു. ഒരു പഞ്ഞി പോലെയോ അതോ അതിൻ്റെ മൃദുലത പറഞ്ഞറിയിക്കാൻ മറ്റൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. അത്രമേൽ തുടുത്തത്തായിരുന്നു അവളുടെ കവിളുകൾ.
ബാക്കിവന്ന കേക്ക് മുറിച്ച് പീസുകളാക്കി രേവതി ചെറിയ ടിന്നുകളിലാക്കി . ഒരുപാട് വൈകിയില്ല. ഇറങ്ങുമ്പോൾ ഓരോ ടിന്ന് എനിക്കും അമ്മുവിനും തന്നു.
“വന്നതിന് നന്ദി കേട്ടോ. അച്ചു നല്ല ഹാപ്പിയാണ്.”രേവതി.
അതെന്നെ ശെരിക്കും ഞെട്ടിച്ചു. അവരുടെ ശബ്ദത്തിലെ കാഠിന്യം ഇപ്പോഴില്ല. കണ്ണുകളിൽ ഒരു തിളക്കം. സ്ത്രീസഹചമായ ഒരു ഭാവം ഞാൻ അവരുടെ മുഖത്ത് കണ്ടു. ആദ്യമായി.
“വേണ്ട… നന്ദി ഒന്നും വേണ്ട.. കൊറേ നളായി ഇതുപോലെ ഒരു സന്തോഷകാര്യത്തിൽ ഒക്കെ കൂടിയിട്ട്.” എൻ്റെ ഉള്ളിലുള്ളത് ഞാനും പറഞ്ഞു.
..
വരുമ്പോഴുള്ള മാനസികാവസ്ഥ അല്ല ഇപ്പോഴെനിക്ക്. അവിടം വല്ലാതെ സുപരിചിതമായിരിക്കുന്നു. അച്ചുവിന് പിറന്നാൽ സമ്മാനമായി ഒന്നും കൊടുക്കാൻ പറ്റിയില്ലെന്ന വിഷമം മാത്രമേ ഉള്ളൂ. അമ്മു അവൾടെ ചെറിയ സമ്പാദ്യം മുഴുവൻ അവൾടെ ചേച്ചിപ്പെണ്ണിന് വേണ്ടി എടുത്തു. ഞാൻ മാത്രം ഒന്നും കൊടുത്തില്ല.
കുറച്ച് കാശ് കൊടുത്തിട്ട് പോയി മിട്ടായി വാങ്ങി തിന്നോ എന്ന് പറഞ്ഞാലും അവൾക്ക് സമ്മന്തോഷമാകും. അതിനുള്ള ബുദ്ധിയെ അവൾക്കുള്ളൂ. പക്ഷേ അത് ചെറ്റത്തരമാണ് . അമ്മു തന്നെ ആശ്രയം.
