അച്ചുവിൻ്റെ അമ്മ എൻ്റെയും – 4 18അടിപൊളി  

“ ആ മോട്ടതലയൻ ഉള്ളപ്പൊ ചെച്ചിയോടും എന്നോടും കടയിലോട്ട് വരരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ”
അമ്മു അൽപ്പം നീരസത്തോടെ പറഞ്ഞു.
കാര്യം എനിക്ക് പിടികിട്ടിയെങ്കിലും ഞാൻ അമ്മൂനേ ഒരു സംശയ ഭാവത്തിൽ ഒന്ന് നോക്കി.

“ അതേ… അങ്ങേർക്ക് എന്നെപോലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണുമ്പോ ഒരു ഇളക്കം കൂടുതലാ..”

പിന്നിയിട്ട തലമുടിയിൽ പിടിച്ച് ചുരുട്ടികൊണ്ട് ഒരു പ്രത്യേക ചിരിയോടെ അമ്മു കൊഞ്ചി പറഞ്ഞു. കൂടെ ഞാനും ചിരിച്ച് സമ്മതിച്ച് കൊടുത്തു.
പലപ്പോഴും അമ്മുവിനോട് ഇടപഴകുമ്പോ ആരതിയെ ഓർമ്മാവരും. സംസാരത്തിലും കുറുമ്പിലും എല്ലാം അവള് തന്നെ.എന്നോടുള്ള അടുപ്പം പോലും.

 

നേരമിരുട്ടി.. കടയിൽ ഞാൻ മാത്രം ബാക്കിയായപ്പോ അമ്മുവും അച്ചുവും എൻ്റെ കൂടെ കൂടി. കൂടുതലും മുരളിയെപറ്റി ഓരോ കുറ്റങ്ങൾ തന്നെ. ഇത്കേട്ട് ലതേച്ചിയും വന്നു .
പുള്ളിക്കാരൻ്റെ അമ്മവീട് ഇവിടാണ്. അമ്മയുടെ ഒരു വീടും പറമ്പും ഇവിടുണ്ട്. ഭാര്യയേയും മക്കളെയും കളഞ്ഞിട്ട് കാലം കുറച്ചായിട്ട് ഇവിടെയാണ് താമസം.

പുള്ളിക്കാരന് നമ്മുടെ രേവതിയോട് ഒരു ചായ്‌വ് ഒണ്ട്. ഇടക്ക് ഒന്ന് രണ്ട് വട്ടം മുട്ടിനോക്കിയിട്ടൊണ്ടെന്നാണ് ലതേച്ചി പറഞ്ഞത്. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല. രേവതിയെ കണ്ടാൽ ചായ്‌വ് അല്ല മലന്നടിച്ച് വീഴും..

പക്ഷേ രേവതി അത്തരക്കാരിയല്ല. കാണുമ്പോ എന്തേലും ചോയ്ക്കുമെന്നല്ലാണ്ട് ഇതുവരെ ഒരു കാര്യമായ സംസാരം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ആലോചിച്ച് തീരും മുമ്പേ അച്ചുവിൻ്റെ അമ്മ വന്നു.

എപ്പോഴത്തെയും പോലെ ഇന്നും എന്തൊക്കെയോ കുശലം പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് രേവതി അച്ചുനെയും കൂട്ടി പോയി. നടക്കുമ്പോ തിരിഞ്ഞ് നോക്കി അച്ചുവൊന്നു ചിരിച്ചുകൊട്ടി കൈ വീശി.

 

“ അതെന്താ ചേട്ടാ എനിക്കില്ലാത്ത ഒരു സ്പെഷ്യൽ ബൈ പറച്ചില്.. എൻ്റെ കൊച്ചിനെ കറക്കിയെടുത്തോ??? ഹേ??”

അച്ചു എനിക്ക് കൈ വീശികാണിക്കുന്നത് കണ്ട് അമ്മു ചോദിച്ചു. പക്ഷേ എനിക്ക് മുൻപേ ലതേച്ചിയുടെ കൈ അമ്മുവിൻ്റെ ചെവിപിടിച്ചിരുന്നു.

“ ഈയിടായിട്ട് നിൻ്റെ നാക്കിന് കൊറച്ച് നീളം കൂടി വരുന്നുണ്ട്. മിക്കവാറും ഞാനത് ചെത്തിയെടുക്കും..കേട്ടോ?!! ”
അമ്മുവിൻ്റെ ചെവി പിടിച്ച് തിരിക്കുന്നതിനൊപ്പം ഒരു താക്കീത് പോലെ ലതേച്ചി പറഞ്ഞു.
ചെവി വേദനകൊണ്ട് തടവിക്കൊണ്ട് അമ്മു എന്നോടൊപ്പം ഇരുന്നു. ലതയെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവള് അൽപ്പനേരം അവിടിരുന്നു.

“ അതേ.. ചേട്ടന് ചേച്ചിയെ ഇഷ്ടാണോ???”
രഹസ്യം പോലെ അമ്മകേൾക്കാതെ അമ്മു എന്നോട് ചോയ്ച്ചു. മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്ന് വിയർത്തു.
“ചേച്ചിക്ക് ചേട്ടനെ ഇഷ്ടാണല്ലോ…”
എന്തോ അത് കേട്ടതും ഞാനൊന്ന് പകച്ചു. എൻ്റെ ഞെട്ടിത്തിരിഞ്ഞുള്ള നോട്ടത്തിൽ അമ്മുവും ഒന്ന് വിറച്ചു.

“ ഇഷ്ടാണെന്ന് വെച്ചാ എന്തിഷ്ടാണെന്ന് എനിക്കറിയാമ്പാടില്ല. പക്ഷേ ഇഷ്ടാണെന്ന് പറഞ്ഞിട്ടുണ്ട്..”

“ ആര്.. നിൻ്റെ അച്ചുവേച്ചിയോ?? ”

“ ങൂം.. ശരിക്കും. ചേച്ചി അങ്ങനെ ആണുങ്ങളോടൊന്നും സംസാരിക്കാറില്ല. ആകെ സംസാരിച്ചത് ചേട്ടനോടാ. പഠിച്ചതും ഒക്കെ പ്രത്യേകം സ്കൂളിലായിരുന്നു. അവിടെ അങ്ങനെ കൂട്ടുകാരൊന്നും ഇല്ലായിരുന്നെന്നാ രേവതിയമ്മ പറഞ്ഞേ. അപ്പോ ചേട്ടന് തന്നെയാ മുൻഗണന. ”

എല്ലാം കേട്ടിട്ട് എൻ്റെ ഒന്നും പറയാതുള്ള ഇരുപ്പ് കണ്ട് വീണ്ടും അമ്മു ചോദിച്ചു.
“ എന്തേ നോകുന്നോ?? ഹ ഹ ഹ”

അവൾടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തിട്ട് ഞാൻ പയ്യെ എഴുന്നേറ്റു. എല്ലാരോടും പറഞ്ഞിട്ട് നേരെ ബൈക് എടുത്ത് നേരെ വീട്ടിലേക്ക് പോയി. റൂമിൽ കയറി എവിടെയോ എന്തോ ഒരു ചാഞ്ചാട്ടം.

പിന്നിട്ട വഴികളിലൂടെ എല്ലാം ഓർക്കുമ്പോ ഇനിയൊരു റിലേഷൻ താങ്ങാനുള്ള ശേഷി എനിക്കില്ല. അച്ചൂനെ പോലൊരു പാവം പെണ്ണിനെ പ്രേമിക്കാനുള്ള യോഗ്യതയും എനിക്കില്ല. അമ്മു പറയുന്ന പോലുരു ഇഷ്ടമാവല്ലേ അച്ചൂന് എന്ന് ഞാനഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *