മൈർ… ഒള്ള മൂടും പോയി.
എപ്പോഴത്തെയും പോലെ ഇന്നും രണ്ടെണ്ണം വീശിയാലോ എന്ന് തോന്നിയെങ്കിലും ചെയ്തില്ല. ഒരു ഫുൾ ബോട്ടിൽ മുന്നിൽ വെച്ച്കൊണ്ട് അതിനെ നിരസിക്കാൻ ഞാൻ പഠിച്ചുതുടങ്ങിയിരിക്കുന്നു.. കൊള്ളാം, improvement ഒണ്ട്.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അച്ചുവിൻ്റെ പെരുമാറ്റം വരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. വല്യ കാര്യമൊന്നും ഉണ്ടായില്ല. അവളുടെ സംസാരത്തിലും നോട്ടത്തിലും ഒന്നും തെറ്റായി കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.
അങ്ങനിരിക്കെയാണ് രേവതിയാൻ്റിയോട് ഒന്ന് സംസാരിക്കാൻ അവസരം കിട്ടിയത്. ഞായറാഴ്ച രാവിലെ വല്ലോം തിന്നാൻ നോക്കുമ്പോ അടുക്കളെലും ഫ്രിഡ്ജിലും ഒരു മൈരും ഇല്ല. ഒള്ള ചപ്പാത്തിയുടെ പക്കറ്റാണേൽ ഡേറ്റ് കഴിഞ്ഞിട്ട് ഒരാഴ്ചയായി.
എന്തേലും പലചരക്ക് സാധനം വാങ്ങണേൽ ഇവിടുള്ള മിക്ക കടകളും അവധിയാണ്. പിന്നെ നേരെ പേഴ്സും എടുത്ത് ബൈക് സ്റ്റാർട്ട് ചെയ്ത് ഒറ്റ പൊക്കാ. കുറച്ച് പോയി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി കഴിച്ചു.
എന്തൊക്കെ മാറ്റിയാലും വിശപ്പ് അന്നും ഇന്നും ശ്രീയ്ക്ക് ഒരുപോലാ. പിന്നേ അവിടെയോക്കെ കുറച്ച് കറങ്ങി അത്യാവശ്യം സാധനവും വാങ്ങി നേരെ വീട്ടിലേക്ക് പോയി. പോകുന്ന വഴി നമ്മുടെ അച്ചൂനെയും രേവതിയെയും കണ്ടു്. ആ വരവ് കണ്ടാലറിയാം അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്ന്.
ഒരു പട്ടുപാവാടയും ബ്ലൗസിൽ അങ്ങനെ കത്തി നിൽക്കുവാണ് അച്ചു. കൂടെ അവൾടെ അമ്മയും. അമ്മയുടെ കാര്യം പിന്നെ പറയണ്ടല്ലോ. Real beauty lies simple. യാതോരു മിനുക്ക് പണികളും ഇല്ലണ്ട് ദേ അമ്മയും മോളും ഇങ്ങനെ ഈ വെയിലുറച്ച് തുടങ്ങിയ സമയത്ത് കൺമുന്നിലൂടെ നടന്ന് പോകുമ്പോ .. എൻ്റെ പൊന്നു സാറേ.. ചുറ്റുമുള്ളതോന്നും കാണാൻ പറ്റൂല.
അച്ചു കണ്ടപാടെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈയ്യാട്ടി. അത് കണ്ട് രേവതിയും നോക്കി. കണ്ട സ്ഥിതിക്ക് ഒന്ന് നിന്ന് സംസാരിക്കാതെ പോയാൽ മോശമല്ലേ എന്നു കരുതി വണ്ടിനേരെ അവർക്ക് മുന്നിൽ ചെന്ന് നിർത്തി.
“ രാവിലെ അമ്മേം ആയിട്ട് അമ്പലത്തിൽ പോയതാണോ ?? ”
അച്ചൂനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. മറുപടിയായി ഒരു ചിര് മാത്രം. അതെപ്പോഴും ആ മുഖത്ത് ഉള്ളതാണ്.
കൂടെ നിക്കുന്നകൊണ്ട് രേവതിയോടും എന്തേലും ചോയ്ക്കണമല്ലോ.
“ ഇന്ന് ജോലിക്ക് പോകണ്ടായിരുന്നോ?? ”
“ ഇല്ല, sunday മാർക്കറ്റ് അവധിയാണ്. ”
മുഖത്തെ ശാന്തഭാവത്തിലും ശബ്ദത്തിലെ കടുപ്പം എന്നെയൊന്ന് വലച്ചു.
എങ്കിലും എന്തേലും ഒക്കെ ചോയ്ക്കണ്ടെ.
“ എല്ലാ ഞായറിനും അമ്പലത്തിൽ പോകാറുണ്ടോ??
അല്ലാ.. കഴിഞ്ഞ പ്രാവശ്യവും പോകുന്നത് കണ്ടായിരുന്നു. ”
രേവതിയുടെ മുഖത്തെ സംശയം കണ്ട് ഞാനൊന്ന് വ്യക്തമാക്കി.
“ ഏയ് അങ്ങനെ പതിവല്ല. ഇന്ന് പിന്നെ ഇവൾടെ പിറന്നാളാണ്. അപ്പോ ഒന്ന് രണ്ട് അമ്പലങ്ങളിൽ പോകാമെന്ന് കരുതി.”
“ പിറന്നാളോ?? എന്നിട്ട് ഇന്നലെ എന്നോടൊന്നും പറഞ്ഞില്ലല്ലോ?? ”
അച്ചുനേ നോക്കി മുഖം ചുളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ അത് ഞാനും അറിഞ്ഞില്ലർന്നു..അത് എനിക്ക് രണ്ട് birthday ഒണ്ട്. ഇത് രണ്ടാമത്തെയാ ”
“ എന്തോന്ന്.?? രണ്ട് പിറന്നാളോ?? അതെന്നാ നിന്നെ രണ്ടായിട്ടാണോ പേറ്റിട്ടത്.?? ഹേ ”
“ പോ… അങ്ങനെയൊന്നുമല്ല.. അമ്മയാ പറഞ്ഞേ ഇന്ന് ആണെന്ന്. ”
അച്ചു അൽപ്പം കൊഞ്ചി പറഞ്ഞു. എങ്കിലും എൻ്റെ ശ്രദ്ധ പോയത് മുഖം പാതി മറച്ച് ചിരിക്കുന്ന രേവതിയിലാണ്. അതിനും മാത്രം വല്യ തമാശയാണോ ഞാൻ പറഞ്ഞെ??
സത്യത്തിൽ അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.
“ ഇന്ന് എൻ്റെ വീട്ടിൽ വരുവോ.. പായസം തരാം. അമ്മുവും വരുന്നുണ്ട്.” അത് കേട്ടെങ്കിലും രേവതിയുടെ മുഖത്തെ ഞെട്ടൽ ഞാനൊന്ന് ശ്രദ്ധിച്ചു. അച്ചുവിനെ അവർ വല്ലാത്ത രീതിയിൽ നോക്കിദഹിപ്പിക്കുന്നു. എന്നെ വീട്ടിലേക്ക് വിളിച്ചത് തീരെ ഇഷ്ടമായില്ല എന്നുതോന്നുന്നു. എനിക്കാകെ വല്ലണ്ടായി.
രേവതിയുടെ മുഖത്തെ മാറ്റം ഞാൻ കണ്ടെങ്കിലും അച്ചു യാതൊരു നോട്ടവും ഇല്ലാണ്ട് എന്നെ ക്ഷണിക്കുകയാണ്. എന്തെങ്കിലും തിരക്ക് പറഞ്ഞ് ഒഴിഞ്ഞാലോ എന്നു കരുതിയെങ്കിലും വന്നില്ലേൽ പിന്നെ ഒരിക്കലും മിണ്ടില്ലെന്നായി പെണ്ണ്. ഇതിനും മാത്രം അടുപ്പം അവൾക്ക് എന്നോടുണ്ടോ??
