അച്ചുവിൻ്റെ അമ്മ എൻ്റെയും – 4 18അടിപൊളി  

ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങുമ്പോ ഹെഡ്‌ലൈറ്റ് പോലൊരു കഷണ്ടി തല ഞാൻ കണ്ടു. അല്പം പരിചയമുള്ള ഒരു മുഖം. മുരളി… അമ്മുവിൻ്റെ പിറുപിറുക്കൽ ഞാൻ ഉടനെ കേട്ടു.
അയാള് ഞങ്ങൾടെ അടുത്തേക്ക് വന്നു. അമ്മു എൻ്റെ കയ്യിൽ തന്നെ മുറുകെ പിടിച്ചു. മുഖാമുഖം നിന്നിട്ട് അയാള് തല ചെരിച്ചൊന്ന് വീട്ടിലേക്ക് നോക്കി. അവിടെ വാതിൽ പടിയിൽ രേവതിയും അച്ചുവും ഉണ്ടായിരുന്നു.

“ നീ കൊള്ളാല്ലോടാ ചെക്കനെ. വന്നിട്ട് കുറച്ച് ആയപ്പോഴേക്കും വീട്ടിലും കേറീത്തുടങ്ങിയോ. ”
ഒരു വഷളൻ ചിരിയോടെ അയാള് ചോദിച്ചു. നോട്ടം എന്നിലേക്കും കൂടെനിന്ന അമ്മുവിലേക്കും ഒക്കെ മുരളി പായിച്ചു. ഏതോ മാട്ട സാധനം അടിച്ച് കേറ്റിയതിൻറെ നാറ്റം ശിരിക്ക് അറിയുന്നുണ്ടായിരുന്നു

“ ഇന്ന് പിറന്നാൽ ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. നമ്മളെയൊന്നും വിളിക്കുന്നില്ലേ??? ”
അവിടെ വാതിൽ പടിയിൽ നിന്ന അച്ചുവിനോട് നീട്ടിയൊരു ചോദ്യവും.
അച്ചു എന്തോ പറയാൻ പോയതും രേവതി അവളെ അകത്തേക്ക് കേറ്റി വാതിലടച്ചു. അത് കണ്ടപ്പോ മുരളിയൊന്നു പല്ലിറുമി. എന്നെയൊന്നു അർത്ഥം വെച്ച് നോക്കിയിട്ട് അയാള് നടന്നുപോയി.
ഞാൻ ഒന്നുകൂടെ വീട്ടിലേക്ക് നോക്കിയിട്ട് അമ്മുവിനൊപ്പാം കടയിലേക്കും നടന്നു. നടക്കുന്ന വഴി അവളൊന്നും മിണ്ടിയില്ല.

“എന്താടോ ഒന്നും മിണ്ടാതെ നടക്കുന്നെ??” മൗനം സഹിക്കാതെ ഞാൻ ചോദിച്ചു

“ചേട്ടൻ ഒരു അമൂൽ ബേബി യാ.. കൊറച്ചേലും ധൈര്യം വേണം..” പൊട്ടാസ് പോലെ അവള് നിന്ന് തെറിച്ചു ..

“ അമൂൽ ബേബിയോ?? നിന്നോട് ആരാ പറഞ്ഞത് എനിക്ക് ധൈര്യം ഇല്ലെന്ന്..??” സംശയത്തോടെ ഞാൻ അമ്മുവിനെ നോക്കി

“ പിന്നല്ലാതെ.. വേറെ ആരേലും ആയിരുന്നെങ്കിൽ അയാൾക്കിട്ട് ഒരെണ്ണം കൊടുത്തേനെ. ഇതൊരുമാതിരി ..” എന്നിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ട രീതിയിൽ അമ്മു പറഞ്ഞു.

“ എടീ പെണ്ണേ.. നിനക്കെന്താ . അയാള് വെള്ളമടിച്ച് വല്ലോം പറഞ്ഞതിന് കേറി തല്ലണോ??. അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ പോയാ മതി. ”
ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി.

“ ഇതൊന്നും എങ്ങനാ മൈൻഡ് ചെയ്യാതെ പോകുന്നെ??”

“ നീ അച്ചുവിൻ്റെ അമ്മയെ കണ്ടില്ലേ… അങ്ങേരു എന്തോ പറയാൻ വന്നപ്പോ മൈൻഡ് ചെയ്യാതെ കതകടച്ചത് . അത്രേ ഉള്ളൂ.” ഞാൻ വീണ്ടും വിശദീകരിച്ചു.

ആരുപറഞ്ഞു??. അത് രേവതിയമ്മ മടുത്തിട്ടാ. അയാളെ എത്രവട്ടം എതിർക്കാൻ പോയിട്ടുണ്ടെന്നോ. എന്നിട്ടും ഒരു പ്രയോജനവും ഇല്ലാത്തകൊണ്ടാ. ചോദിക്കാനും പറയാനും അവർക്ക് ആരുമില്ലല്ലോ.??

അമ്മു പറഞ്ഞത് കേട്ടിട്ട് എനിക്കും ഒരു ഇത് തോന്നി.

“ ദേ നോക്കിക്കോ.. അടുത്തവട്ടം എൻ്റെ അമ്മുകുട്ടിക്ക് വേണ്ടി ഒരെണ്ണം അങ്ങേർക്കിട്ട് പൊട്ടിച്ചിരിക്കും. !!! ”
അമ്മുവിനെ ഒന്ന് കൂളാ ക്കാൻ വേണ്ടി ഞാൻ അങ്ങ് തള്ളി വിട്ടു.

“ശെരിക്കും???!! . ” അതിശയത്തോടെ എന്നെ അമ്മു നോക്കി

ഫുൾ കോൺഫിഡൻസോടെ ഞാൻ അവൾക്ക് തലയിളക്കി വാക്ക്കൊടുത്ത്.
പതിയെ അവള് പുരാണം തുടങ്ങി. ഹൊ… ഈ പെൺപിള്ളേരെല്ലാം ഇങ്ങനെ ആയാൽ ഞാനൊക്കെ വല്ലവൻ്റെയും കഷത്തിനിടക്ക് തീരത്തെയുള്ളൂ .

എങ്കിലും അച്ചുവിൻ്റെ പിറന്നാളിന് സമ്മാനം ഒന്നും കൊടുക്കാഞ്ഞത് മോശമായി പോയി. അവിടെ വന്ന എല്ലാരും കയ്യിൽ ഒരു പൊതി അച്ചുവിന് കൊടുത്തിട്ടാണ് മടങ്ങിയത് . അമ്മുപോലും. അവൾടെ മൊത്തം സമ്പാദ്യവും കൂട്ടുകാരി ചേച്ചിക്ക് വേണ്ടി ചിലവാക്കി. ഞാൻ ഒന്നും കൊടുത്തില്ല. ഇന്നാണ് അറിഞ്ഞത്.. അതൊരു ന്യായീകരണം ആണ്. എങ്കിലും ഒരു ദഹനക്കേട് പോലെ.
ഇനി എന്താ അവൾക്ക് സമ്മാനമായി കൊടുക്കേണ്ടത് എന്നുപോലും എനിക്ക് ഒരു പിടുത്തവുമില്ല.

“ ചച്ചിക്ക് KitKat ഇഷ്ടമാ.. പിന്നെ munch ും. രേവതിയമ്മ ജോലിക്ക് പോയിട്ട് വരുമ്പോ മിക്കവാറും കൊണ്ട് കൊടുക്കും . എനിക്കും തരും. പിന്നെ ചേട്ടന് കൊടുക്കാൻ എന്തേലും ഉദ്ദേശമുണ്ടെങ്കിൽ dairy milk ഒരു നല്ല ഓപ്ഷനാണ്. ”

എൻ്റെ ആശങ്കയ്ക്ക് അറുതിയിട്ട് കൊണ്ട് അമ്മു പറഞ്ഞു. Dairy milk എന്ന് പറഞ്ഞപ്പോ അവൾടെ ഉദ്ദേശം ആ ചിരിയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *