ഞാൻ ഒരു വഴിക്ക് അടുന്നില്ലെന്ന്ന് കണ്ട് അമ്മേം കൂട്ടുപിടിച്ചു.
അവസാനം രേവതി അത് പറഞ്ഞു. എന്നെയും മോൾടെ നിർബന്ധത്തിന് വഴങ്ങി ക്ഷണിച്ചു.
രേവതി ക്ഷണിച്ചെങ്കിലും പോകണോ വേണ്ടയോ എന്നൊരു സംശയം എൻ്റെയുള്ളിൽ തന്നെ നിന്നു.
തിരികെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം എൻ്റെ മനസ്സിൽ അതുതന്നെയായിരുന്നു ചിന്ത.
സമയം മുൻപോട്ട് പോകാൻ മടിച്ചപ്പോ ഞാൻ നേരെ പുറത്തേക്ക് പോയി. പാർക്കിലോ ബീച്ചിലോ പോയിരികൻ ഗേൾഫ്രണ്ട് ഇല്ലാത്തതുകൊണ്ട് അമ്മാതിരി പണിക്കൊന്നും ഞാൻ പോയില്ല.
ഇതുപോലെ ബോർ അടുക്കുമ്പോ ബൈക്കിൽ കയറി നടക്കാറുണ്ട്. ആ യാത്രകളിൽ പുതിയ വഴികളിൽ കയറി വഴിതെറ്റി പണ്ടാരമടങ്ങാറുമുണ്ട്. അങ്ങനെ കണ്ടുപിടിച്ചൊരു സ്പോട്ട് ഒണ്ട്.
ഒരു തോട് .അത്യാവശ്യം നല്ല വലിപ്പമുണ്ട്. പേരും കോപ്പും ഒന്നുമറിയില്ല. എങ്കിലും നല്ല വ്യൂ കിട്ടും. നല്ല കാറ്റും കിട്ടും. അവിടെ നാട്ടിൽ വീടിന് അടുത്ത് തോടും ആറും ഒക്കെയുണ്ട്. ഇവിടെയിരിക്കുമ്പോ എന്തോ ഒരു നൊസ്റ്റാൾജിയ ഫീൽ..
പിന്നെ അവിടിരുന്ന് സമയം പോയി.
അച്ചൂൻ്റെ വീട്ടിൽ പോകണോ വേണ്ടയോ എന്ന് സംസയിച്ചെങ്കിലും സമയമായപ്പോൾ തിരിച്ചുപോയി കടയിൽ ചെന്ന് ഇരുപ്പായി. അമ്മുവിന് പ്രത്യേക ക്ഷണം ഉള്ളതുകൊണ്ട് അവള് പോകനിറങ്ങിയതും എന്നേം വലിച്ച് കൊണ്ടുപോയി.
റോഡിലൂടെ നടന്ന് ദേ ഇതാ വീട് എന്നും പറഞ്ഞ് അമ്മു എന്നെ ഒരു ഗേറ്റിൻ്റെ അടുത്തേക്ക് വലിച്ചു. ഒരു സാമാന്യം വലുപ്പമുള്ള വീട്. മുറ്റം മുഴുവൻ കൊറേ ചെടിയും പച്ചപ്പും മാത്രം. ഒരു തോട്ടത്തിൽ കേറിയ വൈബ്.
അവിടെ ചെന്നപ്പോ ആകെ പോസ്റ്റാണ്. മൂന്നാല് പെണ്ണുങ്ങൾ അവിടുണ്ട്. ഒരു പത്ത് നല്പത്തിയഞ്ച് വയസ് വരും. പിന്നെ രേവതിയും. മൊത്തം ഒരു അയൽകൂട്ട മയം. അതിൻ്റെ ഇടക്ക് ഞാനും.
എന്നെ കണ്ടിട്ട് അവരും എന്നെ നോക്കി പരസ്പരം എന്തൊക്കെയോ കുശലം പറയുന്നുണ്ട്. പിന്നെ അമ്മു എൻ്റെ കയ്യിൽ തന്നെ പിടിച്ചിരിക്കുന്നതാണ് ഏക ആശ്വാസം. അവളെ കാണുമ്പോ എല്ലാരും ചിരിച്ച് കാട്ടുന്നുമുണ്ട്. അപ്പോ ഇവിടെ ഞാനാണ് പുറമ്പോക്ക്.
അച്ചൂനെ കണ്ടെങ്കിലും ഒന്നും മിണ്ടാൻ പറ്റിയില്ല. അയൽക്കൂട്ടം ചേച്ചിമാരുടെ ചർച്ചയിലേക്ക് അവളെയും അവർ വലിച്ചിട്ടുകൊണ്ടിരുന്നു. രേവതി ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് എന്തോ ഓർത്തപോലെ വേറൊരു മുറിയിലേക്ക് പോയി. തിരികെ വരുമ്പോ രണ്ട് ഗ്ലാസ് ഉണ്ട് കയ്യിൽ.
പായസം കുടിച്ച്കൊണ്ടിരുന്നപ്പോഴാണ് അച്ചു വന്നത്. പിന്നെ ഒരു ഓളമായിരുന്നു. വന്ന പെണ്ണുങ്ങൾ ഒക്കെ രേവതിയുടെ കൂടെ ജോലി ചെയ്യുന്നവരാണ്. കൂട്ടത്തിൽ അപരിചിതമായ മുഖത്തോട് തോന്നുന്ന ജിജ്ഞാസ അവരും കാണിച്ചു. കൊറേ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ഒന്ന് നോർമലായത്. എല്ലാരും അത്യാവശ്യം സംസാര പ്രിയരാണ്.
അതിൽ ഏറ്റവും അടുപ്പം തിന്നിയത് വൃന്ദ ചേച്ചിയോടാണ്. ആക്കൊരു 40 വയസ്സ്. അതിൽ കൂടുതൽ പറയില്ല. പിന്നുള്ളത് ഷൈല, ഗിരിജ , ലേഖ . അവരൊക്കെ കൊറച്ച് പ്രായമുള്ളവരാണ്. ഒരു 50 -55.
എല്ലാവരുമായി ഞാൻ പെട്ടന്ന് സെറ്റ് ആയി.
സത്യത്തിൽ ഐടി കമ്പനിയിൽ ജോലിയാണെന്ന് പറഞ്ഞപ്പോഴേ തെളിഞ്ഞതാണ് എല്ലാവരുടെയും മോന്ത. പിന്നെ കാണാനും അത്യാവശ്യം ഗ്ലാമാറുള്ളത് കൊണ്ട് പെണ്ണുങ്ങളെ കുപ്പിയിലാക്കാൻ ഞാൻ മെയിനാണ്. ഏത്..
കൊറച്ചു കഴിഞ്ഞപ്പോ എല്ലാരും പോയി. ഞാനും പോകാൻ തിടുക്കം കൂട്ടുന്നത് കണ്ടിട്ട് അമ്മു കലിപ്പായി. അവള് ഇങ്ങനെ തനിക്ക് അധികാരമുള്ള ആരോടെന്ന പോലെയാണ് പെരുമാറുന്നത്. എൻ്റെ കയ്യീന്ന് വിടാണ്ട് ഇങ്ങനെ കൊണ്ട് നടക്കാൻ പെണ്ണിന് വല്യ താൽപര്യമായിരുന്നു.
ഇങ്ങനെ രണ്ട് പെൺപിളേരുടെ കൂടെ നടക്കാൻ താൽപര്യം ഉണ്ടായിട്ടല്ല. പക്ഷേ എവിടെയോ ഒരു de-ja u ഫീലിംഗ്.
അവിടെ അമ്മവീട്ടിൽ അമ്മാവൻ നട്ട ചെടികൾക്കിടയിലൂടെ ആരതി എൻ്റെ കയ്യിൽ തൂങ്ങി വലിച്ച് നടക്കുമായിരുന്നു. കൂടെ അനുവും. അനു എന്നോട് കൂടുതലൊന്നും സംസാരിക്കില്ലായിരുന്നെങ്കിലും പിന്നെ പിന്നെ വല്യ പുരാണമായിരുന്നു. ഇപ്പൊ ദേ അമ്മുവും അചുവും. എല്ലാം പഴേയ പോലെ. ഈ ഞാനും.
