അച്ചുവിൻ്റെ അമ്മ എൻ്റെയും 4
Achuvinte Amma enteyum Part 4 | Author : Dushyanthan
[ Previous Part ] [ www.kambi.pw ]
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. എൻ്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം എനിക്കു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. പണ്ട് പെങ്ങന്മാരോടൊപ്പം കളിപറഞ്ഞും ഇടികൊണ്ടും നടന്ന ശ്രീ , ദാ ഇപ്പൊ ആ സന്തോഷം അനുഭവിക്കുന്നത് നാളുകൾക്ക് ശേഷമാണ്.
ജോലിസ്ഥലത്തെ മുഷിച്ചിലും ഉറക്കമില്ലാത്ത രാത്രികളും പതിയെ പതിയെ എന്നെ സ്വതന്ത്രനാക്കി.
കടയിൽ സ്ഥിരം ചായ കുടിക്കാനും മറ്റും വരുന്നവർ എൻ്റെ പരിച്ചയക്കാരായി. ആദ്യമൊക്കെ റോഡിലൂടെ പോകുന്ന പല യുവത്വം തുളുമ്പുന്ന സ്ത്രീ ജനങ്ങളും വായിനോക്കി എന്ന ലെവലിൽ നിന്നും കണ്ടാൽ ചിരിക്കുന്ന നിലയിലേക്ക് മാറിത്തുടങ്ങി. എല്ലാം കൊണ്ടും എനിക്ക് ഇവിടമങ്ങ് വല്ലാണ്ട് ബോദിച്ചു തുടങ്ങി. കൂടെ എപ്പോഴോ അച്ചൂനേയും…….
നേരത്തേ പറഞ്ഞപോലെ അതൊരു പ്രണയമാണോ സൗഹൃദമാണോ എന്താണോ.. എനിക്കറിയില്ല. പക്ഷേ ഒന്നറിയാം. ഒരുദിവസം എന്നെ കണ്ടില്ലെങ്കിൽ പിണങ്ങിയിരിക്കാനും മാത്രം അവൾക് ഞാൻ ആരൊക്കെയോ ആണ്. അത്രമാത്രം…
പതിയെ പതിയെ ഞങ്ങളുടെ കൂട്ട് രേവതിയിലേക്കും എത്തിയിരുന്നു. അടുത്തുള്ളൊരു ഹൈപ്പർമാർക്കറ്റിൽ ബിൽ സെക്ഷനിലാണ് അവർക്ക് ജോലി. ഭർത്താവ് ഇട്ടിട്ട് പോയെന്നോ ഇപ്പൊ ജീവനോടെ ഇല്ലെന്നോ ഒക്കെ പറയുന്നു. അതിനെ പറ്റി മാത്രം രവതി സംസാരിക്കാറില്ല. എങ്കിലും മാന്യമായിട്ട് ജീവിച്ച് മോളെ വളർത്തുന്നു. ലെതേച്ചി പറഞ്ഞുള്ള അറിവാണ്. ഒരു പെണ്ണിനെ പറ്റി വേറൊരു പെണ്ണ് നല്ലത് പറഞ്ഞെങ്കിൽ അത് സത്യാമായിരിക്കും.
അച്ചു കൂടുതൽ സമയവും കടയിലായിരിക്കും. അമ്മു സ്കൂൾ വിട്ട് വരുമ്പോ അമ്മുവിനൊപ്പവും. ഞാൻ വരുന്നത് അൽപ്പം താമസിച്ചാണ്. എങ്കിലും രണ്ട് പേരും എന്നെയും കാത്ത് ഇരിക്കും. എൻ്റെ ചിലവിൽ രണ്ട് പേർക്കും ചായയും കടിയും അത് സ്ഥിരമാണ്. വൈകി വരുന്ന അമ്മയെ ദൂരേന്ന് കാണുമ്പോത്തന്നെ അച്ചു നീട്ടി വിളിക്കും.
രേവതിയും ഇവിടെ വന്ന് ലതയോട് അൽപ്പം കുശലം പറഞ്ഞിട്ടാണ് രണ്ടുപേരും ഒരുമിച്ച് പോകാറ്. അതിനിടയിൽ പലപ്പോഴും ഒരു ചിരിയും ചെറിയ ചെറിയ ചോദ്യങ്ങളും എനിക്കും കിട്ടാറുണ്ട്. വളരെ തൻ്റേടമുള്ള ഒരു സ്ത്രീയാണ് രേവതി.
സ്വരത്തിൽ പോലും അൽപ്പം കടുപ്പം. എങ്കിലും മുഖത്തെ സൗന്ദര്യം ആരെയും ഒന്ന് വലക്കും. ഒന്ന് ആകർഷിക്കും.
എനിക്ക് ഞാൻ താമസിക്കുന്ന വീട്ടിൽ പോയിട്ട് വല്യ പണിയൊന്നും ഇല്ലാത്തകൊണ്ട് അൽപ്പനേരം കൂടെ ഇവിടെ ചുറ്റിപറ്റി നടക്കും.
ദിവസങ്ങൾ കടന്നു പോയി. കടയിൽ ഇതുവരെ കാണാത്ത ഒരു മുഖം ഞാൻ കണ്ട് തുടങ്ങി. കഷണ്ഡി കേറി തലയുടെ അപ്പ്രത്തെ അറ്റം വരെ എത്താറായ ഒരു മനുഷ്യൻ. മുരളി , ഒരു മധ്യവയസ്കൻ..
ഒരു വായിന്നൊക്കി . റോഡിലൂടെ പോകുന്ന ഓരോ പെണ്ണുങ്ങളെയും പ്രായഭേദമെന്യേ നോക്കി സിഗററ്റ് വലിച്ച് വലിച്ച് കറുത്ത ചിറി കോട്ടി ഒന്ന് ചിരിക്കും. ഒരുമാതിരി നോക്കി ഗർഭമുണ്ടാക്കുന്ന പോലെ.
ഇതിനു മുന്നിൽ നമ്മുടെ പാണ്ടി മണി ഒന്നുമല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അത്രക്ക് സൂക്ഷ്മതയോടെയാണ് അയാള് സ്ത്രീ ശരീരത്തിലെ ഓരോ ഉയർച്ച താഴ്ചകളെയും നോക്കി രസിക്കുന്നത്.
ആളിവിടെ പണ്ട്തൊട്ടുള്ളതാണെന്ന് രാഘവൻ്റെ വർത്താനത്തിൽ നിന്നും എനിക്ക് തോന്നി..
അപ്പോ ഇവിടെ പുതിയത് ഞാനായകൊണ്ട് രണ്ടുമൂന്ന് ചോദ്യം എന്നിലേക്കും വന്നു. മുരളിയുടെ വക. അൽപ്പം കടന്ന ചോദ്യങ്ങൾ ഉണ്ടായെങ്കിലും ഞാൻ അതിനൊന്നും ഗൗനഭാവം കൊടുത്തില്ല.
പിന്നെ ഇടക്കിടക്ക് അങ്ങേരെ കടയിൽ കാണും. പക്ഷേ ഞാൻ ശ്രദ്ധിച്ചത് മുരളി വന്നതിൽപിന്നെ അമ്മൂനെയും അചൂനെയും പുറത്തേക്ക് അങ്ങനെ കാണാറില്ല. രണ്ട് പേരും കടയിലേക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ. എന്നെ കണ്ട് അമ്മു ഓടി വന്ന് എന്തേലും ഒക്കെ പറഞ്ഞിട്ട് വീണ്ടും തിരികെ പോകും.
എനിക്ക് അതൊരു സുഖമില്ലാത്ത പരിപാടിയാണ്. അത്കൊണ്ട് ഞാൻതന്നെ അമ്മൂനോട് കാരണം തിരക്കി.
