അലിയുന്ന പാതിവ്രത്യം – 5 48അടിപൊളി  

പക്ഷെ മാധവന്റെ ഭാഗത്തു നിന്നും കടിച്ചതിലും വലുതാണ് പിടിച്ചതെന്ന രീതിയിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

കാര്യങ്ങൾ സങ്കീർണ്ണമായി പോയിക്കൊണ്ടിരിക്കെ ഇപ്പൊ ദേ ലോറെൻസും വന്നിരിക്കുന്നു. അവന്റെ ഇപ്പോഴുള്ള വരവ് പ്രസാദ് ഉദ്ദേശിച്ചത് പോലെ അവന് വല്ലാത്തൊരു ഭയവും ഉണ്ടാക്കുകയാണ്. അവൻ മാധവന്റെ വിശ്വസ്ഥനാണ്.

ചിന്തകൾ കുഴഞ്ഞു മറിയുകയാണ് പ്രസാദിന്. അപ്പോഴും മാധവന്റെ മനസ്സിനെ അലട്ടിയത് അശ്വതിയെ കുറിച്ചുള്ള ചിന്തയായിരുന്നു.

“ലോറെൻസേ.. ചായ വേണോടാ..?”

“വേണ്ട മൊതലാളി..”

“മ്മ്.. നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം..”

അയാൾ വേഗം കയ്യിലെ സഞ്ചികൾ മുറുക്കി പിടിച്ച് അടുക്കളയിലേക്ക് ചെന്നു.

അശ്വതി അവിടെ ആ നിമിഷങ്ങളെ ഒട്ടും ഇഷ്ടപെടാത്ത തരത്തിൽ മുഖം കനപ്പിച്ച് സ്ലാബിനോട് ചാരി നിൽക്കുകയാണ്.

അയാളെ കണ്ടതും മുഖം ചെരിച്ച് നോട്ടം മാറ്റി നിന്നു.

“എന്തേടി.. എന്തു പറ്റി..?”

അവളൊന്നും മിണ്ടിയില്ല.

“അച്ചൂ..”

അയാൾ അവളുടെ അടുത്ത് ചെന്ന് ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ചു. ആ കൈകളെ എടുത്തു മാറ്റിക്കൊണ്ട് അഭിമുഖമായി നിന്നു. കെറുവിച്ച മിഴികളോടെ.

“എന്തു പറ്റിയെടി.. പറയ്..”

“അയാളെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നേ..?”

“ലോറെൻസിനെയോ..?”

“ആ അതെ..”

“ഞാൻ പറഞ്ഞില്ലേ.. ക്യാഷ് കൊടുക്കാൻ കൂട്ടിയതാ..”

“എങ്കി കൊടുത്ത് പറഞ്ഞു വിട്..”

“ഒഹ്.. വിട്ടേക്കാം.. എന്തു പറ്റി ഇത്ര ദേഷ്യം..?”

“പറഞ്ഞു വിടുന്നുണ്ടോ..?”

അവളല്പം ദേഷ്യത്തോടെ പറഞ്ഞു. മാധവന് പിടിച്ച് നിൽക്കാനും പറ്റുന്നതിൽ കൂടുതലാണ് അവളുടെ കോപം എന്ന് കണ്ടപ്പോൾ മാധവനും പരുങ്ങി.

“ദാ വിടുവാ..”

വേറൊന്നും പറയാതെ അയാൾ റൂമിലേക്ക് തിരിച്ചു വന്നു. ഷെൽഫിലെ ലോക്കറിൽ വച്ച കുറച്ചു പൈസ കെട്ടുകളെടുത്ത് പ്രസാദിന്റെ മുറിയിലേക്ക് ചെന്നു.

ലോറെൻസുമായുള്ള സംസാരത്തിൽ പ്രസാദിന്റെ മുഖം വിളറി തുടുക്കുകയാണ്. വല്ലാത്ത ഭയം നിഴലിച്ചു. അത് മാധവൻ കാണുന്നതിന് മുൻപ്, ലോറെൻസ് പോകാനായി പുറത്തേക്ക് വന്നിരുന്നു.

മാധവൻ അവനെ ക്യാഷ് ഏൽപ്പിച്ച സമയം, ഇനി ഇവിടെ റോളില്ലെന്ന് മനസിലാക്കിയ ലോറെൻസിന്റെ കണ്ണുകൾ, മാധവൻ കാണാതെ അടുക്കള ഭാഗത്തേക്ക് ചലിക്കുന്നുണ്ട്.

താമസം മാധവന്റെ വീട്ടിൽ അല്ലായിരുന്നുവെങ്കിൽ പ്രസാദിനെ പറ്റിച്ചന്നു തന്നെ തന്റെ കീഴെ ഞെരിഞ്ഞമരേണ്ടിയിരുന്നവളെ തേടി..!

പക്ഷെ ഫലമുണ്ടായില്ല.

അശ്വതിയെ തിരഞ്ഞ കണ്ണുകൾ നോട്ടം പിൻവലിച്ച്, മാധവന്റെ മുന്നിലായി അവൻ വീടിനു പുറത്തേക്കിറങ്ങി.

പക്ഷെ ഈ സ്ഥിതി ഗതികളിൽ എന്തൊക്കെയോ സൂചനകളുണ്ട്, അവളെയിപ്പോ മാധവന് കിട്ടിതുടങ്ങിയെന്നതിന്റെ. അതറിയാൻ അവന് ത്വര പൂണ്ടു.

“എങ്കി ഞാൻ പോകുവാ മൊതലാളി..”

“മ്മ് ശെരി..എല്ലാം ഞാൻ പറഞ്ഞതു പോലെ നടന്നേക്കണം. ഇനി അവിടെ നഷ്ടം വല്ലതും ഉണ്ടായാൽ മില്ല് തന്നെ ഞാൻ പൂട്ടും..!”

“അത് ഞാൻ ഏറ്റു..?”

“എന്ത് പൂട്ടുന്നതോ..?”

“അയ്.. അതല്ല..അവിടുത്തെ കാര്യങ്ങൾ ഞാനേറ്റു എന്ന്..!”

“മ്മ്..!

“പിന്നെ മൊതലാളി..!”

അവൻ അയാളുടെ അടുത്തേക്ക് വന്ന് രഹസ്യം ചോദിക്കുന്ന മട്ടിൽ നിന്നു.

“എന്താടാ..?”

“അല്ല.. അവളിപ്പോ എങ്ങനെയാ..? മൊതലാളിക്ക് കിട്ടിയോ..?”

“ടാ..ടാ.. വെറുക്കപ്പെട്ടവനെ.. ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് അവളെ കുറിച് ചിന്തിക്കേണ്ടെന്ന്..”

മാധവന് അവന്റെ ചെവിയിൽ കിഴുക്കിക്കൊണ്ട് പറഞ്ഞു.

“ഔ.. മൊതലാളി.. വിട്…”

“നീ പോകാൻ നോക്ക്..”

“എങ്കിലും പറയ് മൊതലാളി.. കേൾക്കാനൊരു ആകാംഷ.. കൂടെ പൊറുപ്പിക്കുവാണോ..?”

“നീ അതൊന്നും അറിയേണ്ട..”

“ഹ.. പറയ്.. മൊതലാളിക്ക് ഇങ്ങനെ എത്ര അവളുമാരെ കിട്ടുന്നതാ.. എല്ലാം ഞാനും അറിയുന്നതല്ലേ..”

“ഹൊ.. മെല്ലെ പറയെടാ… അവരാതി..”

മാധവൻ അവന്റെ പുറം കഴുത്തിൽ അമർത്തി പിടിച്ചു കൊണ്ട് തള്ളി നീങ്ങി.

“പറ മൊതലാളി..”

“എടാ നാവിനു എല്ലില്ലാത്തവനെ.. എല്ലാരേം പോലെയൊന്നുമല്ല അവള്. നീ വേണ്ടത്തീനമൊന്നും ചിന്തിച്ചു കൂട്ടേണ്ട.. നല്ല ഇടി മേണിക്കും..”

Leave a Reply

Your email address will not be published. Required fields are marked *