എന്റെ അച്ഛന്റെ മരണത്തിൽ സംശയം തോന്നിയ ഞാൻ പഴയ പോലീസ് റെക്കോർഡുകളിലേക്കും ഡിജിറ്റൽ ആർക്കൈവുകളിലേക്കും ഹാക്ക് ചെയ്തു കയറി…ഡിജിറ്റൽ തെളിവുകളുടെ ഓരോ അടരുകൾ പൊളിച്ചു മാറ്റുമ്പോഴും ഞാൻ ചെന്നെത്തിയത് വിശ്വനാഥനിലേക്കല്ല, മറിച്ച് പുറത്തുനിന്നുള്ള മറ്റൊരു സംഘത്തിലേക്കായിരുന്നു. അച്ഛന്റെ ബിസിനസ്സ് പാർട്ണർമാരും അമ്മയുടെ സഹോദരനും ചേർന്ന് അച്ഛനെ ഇല്ലാതാക്കിയത് വിശ്വനാഥന് വേണ്ടിയായിരുന്നില്ല. മറിച്ച്, അച്ഛനെയും വിശ്വനാഥനെയും ഒരേപോലെ തകർക്കാൻ അവർ പ്ലാൻ ചെയ്തിരുന്നു.
വിശ്വനാഥനും അച്ഛനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു. അവർക്ക് ഒരേ ശത്രുക്കളായിരുന്നു ഉണ്ടായിരുന്നത്. അച്ഛന്റെ മരണം ഒരു അപകടമായിരുന്നില്ല എന്ന് വിശ്വനാഥന് അന്നേ അറിയാമായിരുന്നു. ശത്രുക്കൾ തന്റെ അടുത്ത ഇര വിശ്വനാഥനാണെന്ന് ഉറപ്പിച്ചപ്പോൾ, വിശ്വനാഥൻ തിരിച്ചടിച്ചു. അച്ഛനെ കൊന്ന ഓരോരുത്തരെയും വിശ്വനാഥൻ ട്രാഫിക് ആക്സിഡന്റുകളിലൂടെ തീർത്തത് പ്രതികാരത്തിന് വേണ്ടിയായിരുന്നു—തന്റെ സുഹൃത്തിനു വേണ്ടി ചെയ്ത പകവീട്ടൽ!
പ്ലസ് ടു കാലഘട്ടം എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒന്നായിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലെ സംഭവങ്ങളിൽ നിന്ന് പൂർണ്ണമായും ഉൾവലിഞ്ഞ് എന്റെ കമ്പ്യൂട്ടറിലും കോഡിംഗിലും അഭയം കണ്ടെത്തിയിരുന്നു. ആ സമയത്താണ് എന്റെ ജീവിതത്തിലേക്ക് വരുൺ കടന്നുവരുന്നത്.
സ്കൂൾ ജീവിതത്തിലുടനീളം എനിക്ക് ഒരേയൊരു ആത്മമിത്രമേ ഉണ്ടായിരുന്നുള്ളൂ, അത് വരുൺ ആയിരുന്നു. അവന് മാത്രമായിരുന്നു എന്റെ വീട്ടിലെ അസ്വസ്ഥതകളെക്കുറിച്ച് ഏകദേശമെങ്കിലും ധാരണയുണ്ടായിരുന്നത്.
വരുൺ എന്നെ സംബന്ധിച്ച് വെറുമൊരു കൂട്ടുകാരനായിരുന്നില്ല, എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷിപ്പിക്കാരൻ…. ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നതും ലഞ്ച് കഴിച്ചിരുന്നതും.
വരുൺ: “ഡാ ദേവാ, നീയിന്ന് വല്ലാതെ ഡള്ളാണല്ലോ? ഇന്നലെയും ആ വിശ്വസാർ നിന്റെ വീട്ടിലുണ്ടായിരുന്നോ?”
ഞാൻ വെറുതെ ഒന്ന് തലയാട്ടി. കയ്യിലിരുന്ന ചോറ്റുപാത്രത്തിലെ ഭക്ഷണത്തിന് അന്ന് ഒട്ടും രുചി തോന്നിയിരുന്നില്ല.
വരുൺ: “നീ ഇതൊക്കെ ഒന്ന് വിട്ടുകള ഡാ. നീ ഇപ്പോൾ തന്നെ ഒരു ബൗണ്ടി ഹണ്ടറായി ലക്ഷങ്ങൾ സമ്പാദിക്കുന്നില്ലേ? ഈ പ്ലസ് ടു കഴിഞ്ഞാൽ നമുക്ക് ബാംഗ്ലൂരിലേക്ക് മാറാം. അവിടെ നിന്റെ ഈ കഴിവ് വെച്ച് നിനക്ക് വലിയ നിലയിൽ എത്താം. അന്ന് നിനക്ക് നിന്റെ അമ്മയെ ആ നരകത്തിൽ നിന്ന് രക്ഷിക്കാം.”
വരുണിന്റെ വാക്കുകൾ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ, ആശ്വാസങ്ങളെല്ലാം തല്ലിക്കെടുത്തുന്ന ഒരു നിമിഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു.
ഒരു ദിവസം വൈകുന്നേരം, ട്യൂഷൻ കഴിഞ്ഞ് ഞാൻ വരുണിന്റെ കൂടെ സൈക്കിളിൽ വരികയായിരുന്നു. വീടിന് കുറച്ചകലെ എത്തിയപ്പോൾ വിശ്വനാഥന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. സാധാരണ അയാൾ വീട്ടുമുറ്റത്താണ് കാർ ഇടാറുള്ളത്, ഇവിടെ എന്തിനാണ് നിർത്തിയിരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ വരുണിനോട് അവിടെ നിൽക്കാൻ പറഞ്ഞു പതുക്കെ കാറിനടുത്തേക്ക് നടന്നു. കാറിന്റെ ചില്ലുകൾ കറുത്തതായിരുന്നു, പക്ഷേ പുറകിലെ സീറ്റിലെ അനക്കം എനിക്ക് മനസ്സിലാക്കാമായിരുന്നു. ഞാൻ പതുക്കെ ചില്ലിനടുത്തേക്ക് നീങ്ങിനിന്നു.
അകത്ത് ഞാൻ കണ്ട കാഴ്ച എന്റെ ഹൃദയം നുറുക്കുന്നതായിരുന്നു…
വിശ്വനാഥന്റെ മടിയിൽ എന്റെ അമ്മ ഇരിക്കുന്നു. എന്റെ അച്ഛനെ ചതിച്ചവരുടെ രക്തം വീണ അതേ കൈകൾ കൊണ്ട് അയാൾ എന്റെ അമ്മയെ പുണരുകയായിരുന്നു. അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു, മെല്ലെ അവരുടെ ചുണ്ടുകൾ കൂട്ടിമുട്ടി…ഞാൻ അവിടെ തറഞ്ഞുനിന്നുപോയി. എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെക്കാൾ വേദനിച്ചത് എന്റെ കൂടെ വന്ന വരുണിനായിരുന്നു. അവൻ ഓടിവന്ന് എന്റെ കൈ പിടിച്ചു മാറ്റി.
