വരുൺ (വിറയ്ക്കുന്ന ശബ്ദത്തിൽ): “ദേവാ… വേണ്ട. ഇത് നീ കാണണ്ട. നമുക്ക് പോകാം…”
പക്ഷേ ഞാൻ അനങ്ങിയില്ല. വിശ്വനാഥൻ അമ്മയുടെ കഴുത്തിൽ ചുംബിക്കുമ്പോൾ അമ്മയുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ ചിരി… അത് എന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.ലോകത്തുള്ള ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ….
അന്ന് വൈകുന്നേരം വരുൺ എന്റെ അടുത്തേക്ക് വന്നത് വല്ലാതെ പരിഭ്രമിച്ചുകൊണ്ടായിരുന്നു. അവന്റെ കയ്യിൽ പഴയൊരു ഫോട്ടോ ഉണ്ടായിരുന്നു. അവന്റെ അച്ഛൻ പണ്ട് പങ്കെടുത്ത ഏതോ ഒരു ബിസിനസ് പാർട്ടിയുടെ ചിത്രമാണത്.
”ദേവാ… ഇത് നോക്ക്,” അവൻ ഫോട്ടോ എന്റെ നേരെ നീട്ടി.
ആ ഫോട്ടോ കണ്ടതും എന്റെ ശ്വാസം നിലച്ചുപോയി.
അതിൽ വിശ്വനാഥും എന്റെ അമ്മയും അത്രമേൽ അടുത്താണ് നിൽക്കുന്നത്. വിശ്വനാഥൻ അമ്മയുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ ചേർത്തുപിടിച്ചിട്ടുണ്ട്. അമ്മയുടെ വയർ അന്ന് നന്നായി തള്ളി നിൽക്കുന്നുണ്ടായിരുന്നു…. അവർക്ക് തൊട്ടടുത്തായി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും നിൽക്കുന്നു. അവർ വിശ്വനാഥന്റെയും ശാലിനിയുടെയും മക്കളാണെന്ന് ആ മുഖത്തെ സാമ്യം തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഈരെഴു പതിനാല് ലോകവും കറങ്ങുന്ന അവസ്ഥ…
എന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് മറ്റൊരു ലോകമുണ്ടായിരുന്നു എന്ന് ആ ചിത്രം എന്നോട് ഉറക്കെ വിളിച്ചുപറഞ്ഞു. സംശയം തീർക്കാൻ വരുൺ അവന്റെ അച്ഛനെ സ്പീക്കർ ഫോണിൽ വിളിച്ചു.
വരുൺ: “അച്ഛാ, ആ പഴയ പാർട്ടിയുടെ ഫോട്ടോയിൽ വിശ്വനാഥൻ സാറിന്റെ കൂടെയുള്ളത് ശാലിനി ആന്റിയല്ലേ? ഈ കൂടെയുള്ള കുട്ടികൾ ആരാണ്?”
മറുതലയ്ക്കൽ നിന്ന് വരുണിന്റെ അച്ഛൻ ഒരു നെടുവീർപ്പോടെ സംസാരിക്കാൻ തുടങ്ങി. ആ വാക്കുകൾ ഓരോന്നും എന്റെ നെഞ്ചിൽ തുളഞ്ഞു കയറുകയായിരുന്നു.
വരുണിന്റെ അച്ഛൻ: “അതൊക്കെ പഴയ കാര്യങ്ങളാണ് വരുൺ. വിശ്വനാഥനും ശാലിനിയും പണ്ടേ ഒന്നാകാൻ ആഗ്രഹിച്ചവരാണ്. ഫിലിപ്പ് മരിക്കുന്നതിന് ശേഷം ശാലിനിയും വിശ്വനാഥും വീണ്ടും അടുത്തു തുടങ്ങിയിരുന്നു. സത്യം പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന കുട്ടികൾ വിശ്വനാഥന്റേതാണ്. ശാലിനി അന്ന് ഗർഭിണിയായിരുന്നതും വിശ്വനാഥന്റെ കുഞ്ഞിനെയായിരുന്നു.”
ഞാൻ തകർന്നുപോയി. വരുണിന്റെ അച്ഛൻ നിർത്തിയില്ല.
വരുണിന്റെ അച്ഛൻ: “ഫിലിപ്പിന്റെ മരണശേഷം അവർ ഉടനെ വിവാഹം കഴിച്ചു. പക്ഷേ നിന്റെ കൂട്ടുകാരൻ അവരുടെ ആദ്യ മകന് അത് താങ്ങാൻ കഴിയില്ലെന്ന് കരുതിയാണ് അവർ ആ വിവാഹകാര്യം രഹസ്യമാക്കി വെച്ചത്. ശാലിനി പിന്നീട് പ്രസവിച്ച ആ കുഞ്ഞിനെ വിശ്വനാഥന്റെ വീട്ടിൽ തന്നെയാണ് വളർത്തുന്നത്. ലോകത്തിന് മുന്നിൽ ശാലിനി ഇപ്പോഴും ഫിലിപ്പിന്റെ വിധവയായി അഭിനയിക്കുകയായിരുന്നു. ആ പാവം കുട്ടി ഇപ്പോഴും വിചാരിച്ചിരിക്കുന്നത് അവർ വെറും സുഹൃത്തുക്കളാണെന്നാണ്.”
ഫോൺ കട്ടായി. മുറിയിൽ കനത്ത നിശബ്ദത പടർന്നു.
എന്റെ അമ്മ… അവൾ അച്ഛനെ വഞ്ചിക്കുക മാത്രമായിരുന്നില്ല ചെയ്തത്. അവൾ വിശ്വനാഥന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആ ‘ഹോർമോൺ മരുന്ന്’ എന്നും ‘പത്ത് മാസത്തെ ട്രീറ്റ്മെന്റ്’ എന്നും പറഞ്ഞ് അവർ എന്നെ വിശ്വസിപ്പിച്ചത് ആ കുഞ്ഞിന്റെ ജനനത്തെക്കുറിച്ചായിരുന്നു. അന്ന് റെസ്റ്റോറന്റിൽ വെച്ച് വിശ്വനാഥൻ അമ്മയുടെ വയറിന് താഴെ തൊട്ടു ചോദിച്ച ആ ചോദ്യത്തിന്റെ അർത്ഥം ഇത്രയും ഭീകരമായിരുന്നോ?
”ദേവാ…” വരുൺ എന്റെ തോളിൽ കൈ വെച്ചു.
”എനിക്ക് മനസ്സിലായി വരുൺ…” എന്റെ സ്വരം കടുത്തു. “എന്റെ അച്ഛന്റെ ആത്മാവിനെ കൊന്നത് ഇവരാണ്. ഈ ഫോട്ടോയിലുള്ള കുട്ടികൾക്ക് അമ്മയുടെ സ്നേഹം ലഭിക്കുമ്പോൾ, ഞാൻ അവിടെ വെറുമൊരു നിഴലായിരുന്നു. എന്റെ അച്ഛന്റെ ഓർമ്മകളെ അവർ ഓരോ ദിവസവും പരിഹസിക്കുകയായിരുന്നു.”
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ആ ഫോട്ടോയിലെ ആൺകുട്ടിയെയും പെൺകുട്ടിയെയും ഞാൻ വീണ്ടും വീണ്ടും നോക്കി. അമ്മയുടെ ഗർഭപാത്രത്തിൽ എന്റെ അച്ഛന്റെ ചോരയ്ക്ക് പകരം വിശ്വനാഥന്റെ മരുന്നുകൾ പടർന്നുകയറിയതിന്റെ തെളിവായിരുന്നു ആ ചിത്രം.
