അതിരുകൾ കടന്ന സൗഹൃദം – 1 1അടിപൊളി  

“ഹാ, നീ എന്തൊക്കെയായാലും ടോണി, ഓഫീസിൽ ചെന്നിട്ട് ഇന്നത്തെ ഡെയ്ലി ഹഡിലിൽ ഉറങ്ങിപ്പോകരുത്. എനിക്ക് മീറ്റിംഗിൽ ഒരു സപ്പോർട്ടിനു നീയേ

ഒള്ളു.”

എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ആ കാറിനുള്ളിൽ തമാശകളും കുസൃതികളും നിറഞ്ഞ ആ യാത്ര അവരുടെ സൗഹൃദത്തിന്റെ ആഴം വീണ്ടും കൂട്ടി. എന്നാൽ മീരയ്ക്കും ടോണിക്കും ഇടയിൽ മാത്രം ആരും അറിയാത്ത വലിയൊരു രഹസ്യം ആ മഴയത്ത് പെയ്യാൻ കാത്തുനിൽക്കുന്ന മേഘങ്ങൾ പോലെ മൂടിനിന്നിരുന്നു.

രാവിലെ ഒൻപത് മണിയോടെ അവർ അഞ്ചുപേരും ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കമ്പനി കെട്ടിടത്തിന് മുന്നിൽ എത്തി. കാർ പാർക്ക് ചെയ്ത്, ഐഡി കാർഡ് സ്വിപ്പ് ചെയ്ത് അവർ ലിഫ്റ്റിൽ കയറി തങ്ങളുടെ പ്രൊജക്ട് ഫ്ലോറിലേക്ക് വന്നു.

പുതിയ പ്രൊജക്ട് ലീഡ് ആയതിന്റെ ആവേശത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നു സച്ചിൻ. കൊണ്ടുപോയ ജർമ്മൻ പ്രൊജക്റ്റിന്റെ ക്ലയന്റ് മീറ്റിംഗും മറ്റ് കാര്യങ്ങളുമായി രാവിലെ മുതൽ എല്ലാവരും വലിയ തിരക്കിലായിരുന്നു.

സ്വന്തം ക്യൂബിക്കിളിലിരുന്ന് ലാപ്ടോപ്പിൽ ജോലികൾ ചെയ്യുമ്പോഴും മീരയുടെ മനസ്സിൽ ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ അലയടിച്ചുകൊണ്ടിരുന്നു. ടോണി പലതവണ പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവളുടെ ക്യൂബിക്കിളിന്റെ അരികിലൂടെ നടക്കുന്നുണ്ടായിരുന്നു.

അപ്പോഴൊക്കെ അവർ കണ്ണുകൾകൊണ്ട് പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ആരും കാണുന്നില്ലെന്നാണ് അവർ കരുതിയതെങ്കിലും അഞ്ചു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സമയം ഏകദേശം പതിനൊന്നരയോട് അടുത്തപ്പോൾ അഞ്ചു മീരയെ ഒരു ചായ കുടിക്കാൻ പോകാൻ വിളിച്ചു. ഓഫീസിലെ കഫറ്റീരിയയിലേക്ക് അവർ നടന്നു നീങ്ങി.

അവർ രണ്ടുപേരും കോഫി വെന്റിംഗ് മെഷീന് അരികിൽ നിന്ന് രണ്ട് കപ്പ് കോഫി വാങ്ങി കോർണ്ണറിലെ ഒരു ചെറിയ ടേബിളിന് അരികിലേക്ക് മാറിനിന്നു.

അഞ്ചു മീരയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു:

“മീരാ… എനിക്ക് രാവിലെ മുതൽ നിന്നെ കാണുമ്പോൾ എന്തോ ഒരു മാറ്റം പോലെ തോന്നുന്നുണ്ട്. എന്താണ്

കാര്യം? മുഖത്തൊരു പ്രത്യേക തിളക്കം, പിന്നെ ഇന്നലെ രാത്രി സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതു മുതൽ നീ വല്ലാത്തൊരു മൂഡിലാണല്ലോ? കാര്യം എന്താണെന്ന് വെച്ചാൽ പറ.”

മീര ചെറുതായി ഒന്ന് പന്തികേട് മണത്തു. അവൾ തന്റെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു:

“എന്താ അഞ്ചു നീ ഈ പറയുന്നേ? എനിക്ക് യാതൊരു മാറ്റവുമില്ലല്ലോ. പതിവുപോലെ ഓഫീസിലെ തിരക്കുകളും ഉറക്കച്ചടവും ഒക്കെയാണ്.”

“അതൊന്നും എന്നോട് പറഞ്ഞിട്ട് കാര്യമില്ല മീരാ,” അഞ്ചു കണ്ണുകൾ ചുരുക്കിക്കൊണ്ട് പറഞ്ഞു. “എനിക്ക് നിന്നെ എത്ര വർഷമായി അറിയാം? നിന്റെ ശരീരത്തിലെ ആ ചെറിയ മാറ്റങ്ങൾ പോലും എനിക്ക് പെട്ടെന്ന് മനസ്സിലാകും.

ഇന്നലെ രാത്രി വീട്ടിൽ ചെന്നിട്ട് നിതിൻറെ വക എന്തെങ്കിലും സ്പെഷ്യൽ വിശേഷങ്ങൾ ഉണ്ടായോ? അതോ ഫോണിൽ എന്തെങ്കിലും കളി നടന്നോ?”

മീരയുടെ ഉള്ളിൽ ചെറിയൊരു ഭയം തോന്നി. എങ്കിലും അവൾ അതൊന്നും പുറത്ത് കാണിക്കാതെ കോഫി കപ്പിൽ ചുണ്ടമർത്തി: “അയ്യോ അങ്ങനെയൊന്നുമില്ലെടോ. നിതിൻ അവിടെയല്ലേ, പിന്നെ എന്ത് സ്പെഷ്യൽ?”

അഞ്ചു അല്പം ഗൗരവത്തിൽ പറഞ്ഞു: “എന്നാൽ പിന്നെ നീ ഇത്രയും നേരം ആ ഹൈ നെക്ക് ടോപ്പും ഇട്ട് കഴുത്തൊക്കെ നന്നായി മൂടിപ്പിടിച്ച് നടക്കുന്നത് എന്തിനാണ്?

ഇന്ന് പതിവില്ലാതെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡ്രസ്സ് ധരിച്ചത്? ഒന്ന് കാണിച്ചേ നിന്റെ കഴുത്തിന്റെ ഭാഗം.”

മീര അറിയാതെ കൈകൾ കൊണ്ട് തന്റെ കഴുത്തിലേക്ക് ഒന്ന് തൊട്ടുപോയി. ഇന്നലെ രാത്രി ടോണി ആവേശത്തോടെ മാറിമാറി കടിച്ച ആ പാടുകൾ ആ ടോപ്പ് കൊണ്ട് പൂർണ്ണമായി മൂടാൻ അവൾ പറ്റിയിരുന്നില്ല.

ചെറിയൊരു ചുവന്ന പാട് ഇപ്പോഴും

അവളുടെ കഴുത്തിന്റെ വശത്തായി അവശേഷിക്കുന്നുണ്ടായിരുന്നു.

അഞ്ചു അത് പെട്ടെന്ന് ശ്രദ്ധിച്ചു. അവൾ മീരയുടെ കഴുത്തിലെ ആ ടോപ്പിന്റെ കോളർ ഒന്ന് മാറ്റി അടുത്തുനിന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *