അതിരുകൾ കടന്ന സൗഹൃദം – 1 2അടിപൊളി  

അവൻ അവളുടെ നേരെ ചെരിഞ്ഞു അവന്റെ മുഖം അവളുടെ കവിളിൽ ചേർന്നു ഒട്ടി നിൽക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ അവൾക്കു അവനോട് എന്തോ പ്രതേക ഒരു ഇഷ്ടവും അടുപ്പവുമൊക്കെ തോന്നി. അവൾ അവനെ പതുക്കെ തട്ടി വിളിച്ചെഴുന്നേൽപ്പിച്ചു.

“ടോണി… എടാ ടോണി.. എഴുന്നേൽക്ക്, സമയം അഞ്ചു കഴിഞ്ഞു! ഏഴു ആകുമ്പോഴേക്കും ഓഫീസിലേക്ക് പോകണ്ടേ?”

ടോണി ഉറക്കച്ചടവോടെ കണ്ണുതുറന്ന് മീരയെ നോക്കി പുഞ്ചിരിച്ചു. അവൻ അവളെ അവനിലേക്ക് ചേർത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

അവർ രണ്ടുപേരും ബെഡിൽ നിന്നു എഴുന്നേറ്റു ഡ്രെസ്സ് ഒക്കെ എടുത്തിട്ടു. മീര : “ടോണി.. ഇന്നലെ രാത്രി ഇവിടെ നടന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയേ..

അറിയാതെ പോലും അവരോടൊന്നും പറയല്ലേ.. നീ ആരും കാണാതെ വേണം പോകാനേ.. എനിക്ക് ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട് ഇപ്പോൾ..”

ടോണി : “നീ പേടിക്കണ്ട മുത്തേ.. നമുക്കിന്നു ഓഫീസിൽ

പോകാതെ ഇരുന്നാലോ? എനിക്കാണേൽ നിന്നെ വിട്ടു പോകാൻ തോന്നുന്നില്ല. നിന്നെ കെട്ടിപ്പിടിച് ഇരിക്കാൻ തോന്നുന്നു.”

മീര : “നീ ചുമ്മാ കളിക്കല്ലേ.. ഇന്ന് പോകാതെ ഇരുന്നാൽ ശരിയാകില്ല. എനിക്ക് നിന്റെ കൂടെ ഇരിക്കാനും നല്ല ആഗ്രഹമൊക്കെയുണ്ട്. ഇന്ന് വേണ്ട, പിന്നെ ഒരു ദിവസമാകാം..”

അവളുടെ കഴുത്തിൽ തലേ ദിവസം അവൻ കടിച്ച പാടുകൾ ചുവന്നു തടിച്ചു കിടപ്പുണ്ടായിരുന്നു.

ടോണി : “ഇതെന്നാടി ചുവന്നു കിടപ്പുണ്ടല്ലോ കഴുത്തിൽ മുഴുവൻ.”

മീര : (കണ്ണാടിയിൽ നോക്കിക്കൊണ്ട് ) “അയ്യോ ഇന്നലെ നീ കടിച്ചത് ഇത്രേം പാടായല്ലേ!! അഞ്ചുവോ എലിയോ കണ്ടാൽ തീർന്നു എന്റെ കാര്യം.

നീ വേഗം ഫ്ലാറ്റിലേക്ക് പോകാൻ നോക്കിക്കേ.. ഞാനും റെഡി ആയി വരാം.. ”

ടോണി ഫ്ലാറ്റിലേക്ക് ആരും കാണാതെ തിരിച്ചു വന്നു ഓഫീസിലേക്ക് പോകാൻ റെഡി ആയി. മീരയും കുളിച്ചു റെഡി ആയി അവൾ കഴുത്ത് മുഴുവനായി മറയുന്ന തരത്തിലുള്ള ഒരു ടോപ് ആൻഡ് ലെഗ്ഗിൻസ് ആയിരുന്നു അന്ന് ധരിച്ചത്.

സച്ചിന്റെ ടൊയോട്ട ഹൈറൈഡർ കാർ പതിവുപോലെ താഴത്തെ പാർക്കിങ്ങിൽ നിന്നു സ്റ്റാർട്ട് ചെയ്തു. മീരയും അഞ്ചുവും എലിസബത്തും ടോണിയും പതിവുപോലെ കാറിന്റെ പിൻസീറ്റിലേക്കും മുന്നിലെ സീറ്റിലേക്കും കയറിപ്പറ്റി.

ഇന്നലത്തെ രാത്രിയുടെ ക്ഷീണം മീരയുടെയും ടോണിയുടെയും മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു. മീര അത് ബാക്കിയാരും അറിയാതെ ഇരിക്കാൻ പ്രതേകം ശ്രദ്ധിച്ചു. കഴുത്തിലെ പാടുകളും വേറെ ആരും കാണാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കാർ കഞ്ഞിക്കുഴി ജംഗ്ഷനിലൂടെ ഇൻഫോപാർക്കിലേക്ക് വീണ്ടും യാത്ര തിരിച്ചു.

പിൻസീറ്റിലിരുന്ന മീര ടോണിയെ രഹസ്യമായി ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. ടോണി കാറിന്റെ

റിയർവ്യൂ മിററിലൂടെ മീരയെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി.

അഞ്ചു ഇതെല്ലാം ചെറുതായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പതിവ് യാത്രയിൽ മഴ ചെറുതായി ചാറാൻ തുടങ്ങിയെങ്കിലും, കാറിനുള്ളിലെ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചൂടും പ്രത്യേകൊരു ഉണർവുമുണ്ടായിരുന്നു.

സച്ചിൻ സ്റ്റിയറിംഗിൽ കൈകൾ വെച്ച് റോഡിലേക്ക് ശ്രദ്ധയോടെ വണ്ടിയോടിക്കുമ്പോൾ, തൊട്ടടുത്ത സീറ്റിലിരുന്ന ടോണിയുടെ മുഖത്ത് ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.

പിൻസീറ്റിലിരുന്ന മീരയും അഞ്ചുവും എലിസബത്തും പതിവുപോലെ തമാശകളും വർത്തമാനങ്ങളുമായി സമയം കളയുന്നുണ്ടായിരുന്നെങ്കിലും, മീരയുടെ മനസ്സ് മുഴുവൻ ടോണിയോടൊപ്പമുള്ള ആ രാത്രിയിലെ ഓരോ നിമിഷത്തിലുമായിരുന്നു.

അവൾ ഇടയ്ക്കിടെ കണ്ണാടിയിലൂടെ മുന്നിലിരിക്കുന്ന ടോണിയെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന അഞ്ചു പെട്ടെന്ന് മുന്നിലേക്ക് ചാഞ്ഞു. അവൾ മുന്നിലിരിക്കുന്ന ടോണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:

“ഡാ ടോണി… ഇന്നലെ രാത്രി ഉറക്കം ശരിയായില്ലേടാ? നിന്റെ മുഖം കണ്ടിട്ട് വല്ലാത്തൊരു ക്ഷീണം ഉണ്ടല്ലോ. കണ്ണൊക്കെ വന്ന് കുഴഞ്ഞു നിൽക്കുന്നു. എന്തായിരുന്നു പരിപാടി?

Leave a Reply

Your email address will not be published. Required fields are marked *