അതിരുകൾ കടന്ന സൗഹൃദം – 1 1അടിപൊളി  

മീര ആവേശത്തോടെ പറഞ്ഞു. “അത് കൊള്ളാമല്ലോ! നാളെ ചെറുക്കന് ക്ഷീണമായിരിക്കുമോ അപ്പൊ.”

അഞ്ചും എലിസബത്തും ചിരിച്ചുകൊണ്ട് തലയാട്ടി. കാർ കഞ്ഞിക്കുഴിയിലെ അപ്പാർട്ട്മെന്റ് ഗേറ്റിലേക്ക് പതുക്കെ ഉള്ളിലേക്ക് കയറി. പുറത്ത് മഴ തോർന്നിരുന്നു. ചെറിയൊരു തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.

കാറിന്റെ ഡോറുകൾ തുറന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.

“എല്ലാവരും വേഗം വാ, മുകളിലേക്ക് കയറാം. നമിത ഉണ്ടാക്കിയ ഡെസ്സേർട്ട് കാത്തിരിക്കുന്നുണ്ടാകും,” സച്ചിൻ കാറിന്റെ താക്കോൽ പോക്കറ്റിലിട്ടുകൊണ്ട് മുന്നിൽ നടന്നു.

അവർ അഞ്ചുപേരും ലിഫ്റ്റിലേക്ക് കയറി മൂന്നാം നിലയിലുള്ള സച്ചിന്റെ ഫ്ലാറ്റിന് മുന്നിലെത്തി. ഡോർബെൽ അടിച്ച ഉടൻ തന്നെ ഉള്ളിൽ നിന്ന് വാതിൽ തുറക്കപ്പെട്ടു.

മുഖത്ത് പ്രസന്നമായ ചിരിയോടെ ഒരു ഷോർട്സും സ്ലീവലെസ് ടി ഷർട്ടും ഇട്ടു നമിത അവരെ സ്വീകരിച്ചു.

“വരൂ, വരൂ.. നിങ്ങളെല്ലാം വരാൻ വൈകുമെന്ന് കരുതി. അകത്തേക്ക് കയറൂ,” നമിത എല്ലാവരെയും സ്വാഗതം ചെയ്തു.

ഫ്ലാറ്റിന്റെ സ്വീകരണമുറി വളരെ വൃത്തിയായി അലങ്കരിച്ചിരുന്നു. എല്ലാവരും സോഫകളിലും കസേരകളിലുമായി വന്നിരുന്നു. സച്ചിന്റെ പ്രൊജക്ട് പ്രൊമോഷന്റെ സന്തോഷം എലിസബത് നമിതയോട് പറഞ്ഞു.

“നമിതേ, സച്ചിൻ, നമ്മുടെ ജർമ്മൻ പ്രൊജക്ടിന്റെ പ്രൊജക്ട് ലീഡ് ആയി കമ്പനി സെലക്ട് ചെയ്തിരിക്കുന്നു,”

അതുകേട്ട നമിതയുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി. അവൾ സച്ചിനെ അഭിമാനത്തോടെ നോക്കി. “അയ്യോ, സത്യമാണോ? കൊള്ളാം കൺഗ്രാജുലേഷൻ മൈ ഡിയർ..!” നമിത പെട്ടെന്ന് അടുക്കളയിലേക്ക് പോയി മനോഹരമായി അലങ്കരിച്ച ഒരു ഗ്ലാസ് ബൗളിൽ താൻ തയാറാക്കിയ സ്പെഷ്യൽ ചോക്ലേറ്റ് പുഡ്ഡിങ് ഡെസ്സേർട്ടുമായി തിരിച്ചുവന്നു.

ഓരോരുത്തർക്കും ചെറിയ കപ്പുകളിലേക്ക് ആ ഡെസ്സേർട്ട് പകർന്നുനൽകി. എല്ലാവരും

അത് കഴിച്ചുനോക്കി.

“വൗ, നമിതേ! ഇത് അടിപൊളിയായിട്ടുണ്ട്. ഇതിന്റെ മധുരവും ക്രീമും ഒക്കെ പാകത്തിനാണ്,” മീര ആദ്യത്തെ സ്പൂൺ കഴിച്ചുകൊണ്ട് അഭിനന്ദിച്ചു.

“ആണോ മീര, എനിക്ക് ഇത് ഉണ്ടാക്കാൻ പറ്റുമോ എന്ന് ചെറിയൊരു സംശയമുണ്ടായിരുന്നു. നിങ്ങളൊക്കെ ഇഷ്ടപ്പെട്ടതിൽ വലിയ സന്തോഷം,” നമിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അഞ്ചുവും എലിസബത്തും ടോണിയും ആ ഡെസ്സേർട്ടിനെ വാനോളം പുകഴ്ത്തി. നമിതയുടെ പാചക വൈഭവത്തെ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചു. കുറച്ചുനേരം ഓഫീസിലെ വിശേഷങ്ങളും അന്നത്തെ ദിവസത്തെ കാര്യങ്ങളും പറഞ്ഞ് അവർ അവിടെയൊക്കെ ചിരിയും വർത്തമാനവുമായി ഇരുന്നു.

സമയം രാത്രി എട്ടു മണിയോട് അടുത്തപ്പോൾ ടോണിയും ബാക്കിയുള്ളവരും തങ്ങളുടെ റൂമുകളിലേക്ക് മടങ്ങാൻ തയ്യാറെടുത്തു.

“ശരി നമിതേ, ഞങ്ങൾ ഞങ്ങളുടെ ഫ്ലാറ്റുകളിലേക്ക് പോവുകയാണ്. നാളെ രാവിലെ വീണ്ടും ഓഫീസിൽ പോകണമല്ലോ” അഞ്ചു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

എല്ലാവരും യാത്ര പറഞ്ഞ് ഓരോരുത്തരായി പുറത്തിറങ്ങി താഴത്തെ ഫ്ലാറ്റുകളിലേക്കു നടന്നു. സച്ചിന്റെ ഫ്ലാറ്റിൽ ഇപ്പോൾ സച്ചിനും നമിതയും മാത്രം ബാക്കിയായി. നമിത ടോണിയോടും മീരയോടും പറഞ്ഞു “ഇന്ന് ഇവിടുന്നു ഡിന്നർ കഴിച്ചിട്ടിറങ്ങാം.

ഫ്ലാറ്റിൽ ചെന്നിട്ടു ഇനി വെക്കേണ്ട കാര്യമില്ലല്ലോ..?” പെട്ടന്ന് ടോണി ഒരു കള്ള ചിരിയോടെ പറഞ്ഞു “ഇന്ന് വേണ്ട നമിതേ.. അവൻ ഇന്ന് രാത്രിക്കുള്ള കോണ്ടം ഒക്കെ മേടിച്ചോണ്ടു വന്നേക്കുവാ..

നേരത്തെ എല്ലാം തീർത്തു ഉറങ്ങിക്കോണം. നാളെ ഓഫീസിൽ പോകാനുള്ളതാ.” നമിത ചെറുതായി ഒന്ന് നാണിച്ചു എന്നിട്ട് പറഞ്ഞു “അതൊക്കെ ഞങ്ങളേറ്റു, നീ ആ ബാംഗ്ലൂർ കിടക്കുന്ന ദിവ്യയെ രാത്രി ഡ്രെസ്സ് ഇടീക്കാറില്ലെന്നാണല്ലോ ഞങ്ങളൊക്കെ കേട്ടെ..

വീഡിയോ കോളും മെസ്സേജ്മൊക്കെ ആയി മര്യാദക്ക് ഉറങ്ങാറുണ്ടോ രണ്ടും!!” ടോണി ആകെ

ചൂളിപ്പോയി.. മീര അവനെ തോളത്തു പിടിച്ചു കൊണ്ട് നടന്നു..

“പോട്ടെടാ ടോണി.. ഇത് ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ..

Leave a Reply

Your email address will not be published. Required fields are marked *