സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ അവരെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു. “പിന്നെന്താ, നമ്മുടെ അഞ്ചുവിന്റെയും അബ്രഹാമിന്റെയും കാര്യം അങ്ങനെയല്ലല്ലോ. പുള്ളി കോട്ടയത്ത് തന്നെയുണ്ടെങ്കിലും ബിസിനസ്സ് തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അഞ്ചുവിന് പരാതികളൊന്നും ഉണ്ടാകാൻ വഴിയില്ല!”
അഞ്ചു ചെറിയ സങ്കടത്തോടെ മുന്നിലേക്ക് ചാഞ്ഞു. “ഡാ സച്ചിൻ, നീ റോഡിലേക്ക് നോക്കി വണ്ടിയോടിക്ക് കേട്ടോ. എന്റെ വീട്ടിലെ വിശേഷങ്ങൾ വന്ന് നേരിട്ട് കാണാൻ നിൽക്കണ്ട.
പിന്നെ എന്തൊക്കെ പറഞ്ഞാലും പുള്ളി വന്നു കഴിഞ്ഞാൽ എനിക്ക് വല്യ കാര്യമൊന്നുമില്ല. ഞങ്ങളുടെ ഇടയിൽ സെക്സ് ഒക്കെ വല്ലപ്പോഴും മാത്രം നടക്കുന്ന ഒരു കാര്യം തന്നെയെന്നെ ഒള്ളു.”
അവരുടെ ആ കൂട്ടായ്മയിൽ യാതൊരുവിധ രഹസ്യങ്ങളും മറച്ചുപിടിക്കലുകളും ഉണ്ടായിരുന്നില്ല. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങളും, പങ്കാളികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളും, കുറച്ചൊക്കെ കുസൃതി നിറഞ്ഞ ആ സംസാരങ്ങളും ആ കാറിലെ യാത്രയെ കൂടുതൽ സജീവമാക്കി.
രാത്രി വൈകിയുള്ള ചാറ്റുകളിലെ രസകരമായ കാര്യങ്ങളും അവർ പരസ്പരം പറഞ്ഞ് ചിരിച്ചു.
പെരുമഴ വണ്ടിയുടെ വിൻഡ്ഷീൽഡിലേക്ക് ആഞ്ഞടിച്ചു. വൈപ്പർ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കെട്ടിടത്തിന് മുന്നിൽ വണ്ടി എത്തുമ്പോഴേക്കും സമയം ഒൻപതു ആയിരുന്നു.
അഞ്ചുപേരും ഓഫീസ് പാർക്കിങ്ങിൽ ഇറങ്ങി ഐഡി കാർഡ് സ്വിപ്പ് ചെയ്തു തങ്ങളുടെ ക്യൂബിക്കിളുകളിലേക്ക് നീങ്ങി.
ജോലി തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്രോജക്ട് മാനേജർ ജെയ്സൺ സാർ അവരുടെ സീറ്റിനടുത്തേക്ക് വന്നു. ഗൗരവമുള്ള മുഖത്തോടെ അദ്ദേഹം എല്ലാവരെയും മീറ്റിംഗ് റൂമിലേക്ക് വിളിച്ചു.
അവർ അകത്തുകടന്നപ്പോൾ ജെയ്സൺ സംസാരിച്ചു തുടങ്ങി. “ടീം, നമ്മുടെ ജർമ്മൻ പ്രോജക്റ്റിലെ നിങ്ങളുടെ പെർഫോമൻസ് അടിസ്ഥാനമാക്കി മാനേജ്മെന്റ് പുതിയൊരു പ്രോജക്ട് ലീഡിനെ നിയമിച്ചിട്ടുണ്ട്.
സച്ചിനാണ് പുതിയ പ്രോജക്ട് ലീഡ്. അടുത്ത മാസം മുതൽ ഈ പ്രോജക്റ്റിന്റെ ലീഡർഷിപ്പ് ചുമതല സച്ചിൻ ഏറ്റെടുക്കും. നിങ്ങൾ എല്ലാരുംതന്നെ ഈ പ്രോജെക്ടിൽ തന്നെ തുടരും.”
കേട്ടയുടൻ മീരയും ടോണിയും അഞ്ചുവും എലിസബത്തും സന്തോഷത്തോടെ സച്ചിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചു. ടീം പിരിഞ്ഞുപോവുകയോ മാറുകയോ ചെയ്യുന്നില്ല എന്നറിഞ്ഞത് അവർക്കെല്ലാം വലിയൊരു ആശ്വാസമായി.
വൈകുന്നേരം ജോലി കഴിഞ്ഞ് മടക്കയാത്രയ്ക്കായി അവർ വീണ്ടും കാറിലേക്ക് കയറി. കോട്ടയത്തേക്കുള്ള ആ മടക്കയാത്രയിൽ ഓഫീസിലെ സന്തോഷവാർത്തകൾക്കൊപ്പം സൗഹൃദത്തിന്റെ ഇളംകാറ്റും വീശിയിരുന്നു.
രാത്രിയിലെ തണുത്ത കാറ്റും പുറത്തെ മഴയും ആ യാത്രയ്ക്ക് റൊമാന്റിക് ആയൊരു മൂഡ് നൽകി. കാറിനുള്ളിൽ പാട്ടുകൾ പ്ലേ ചെയ്തുകൊണ്ട് അവർ വീണ്ടും തമാശകളിലേക്ക് കടന്നു.
പെട്ടെന്ന് സച്ചിന്റെ ഫോൺ അടിച്ചു. ഭാര്യ നമിതയാണ്. സച്ചിൻ ബ്ലൂടൂത്ത് വഴി കോൾ അറ്റൻഡ് ചെയ്തു.
“ഹലോ സച്ചിൻ, എവിടെയെത്തി? വരാൻ വൈകുമോ?” നമിതയുടെ സ്നേഹമുള്ള ശബ്ദം കേട്ടു.
“എത്താറായി നമിതേ. കൊച്ചിയിൽ നല്ല മഴയായിരുന്നു, ചെറിയ ബ്ലോക്കുമുണ്ടായിരുന്നു.” പിന്നെ, ഇന്ന് വരുമ്പോൾ നമ്മുടെ ഫ്ലാറ്റിൽ കയറിയിട്ട് എല്ലാവരോടും പോകാമെന്നു പറഞ്ഞേരെ..
ഞാൻ ഒരു ഡെസ്സേർട്ട് പരീക്ഷിച്ചു വെച്ചിട്ടുണ്ട്,” നമിത സ്നേഹത്തോടെ പറഞ്ഞു.
“തീർച്ചയായും നമിതേ, ഇന്ന് എല്ലാവരേം കൂട്ടി വന്നേക്കാം” സച്ചിൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഫോൺ കട്ട് ചെയ്തതും ടോണി ഒരു കള്ള ചിരിയോടെ ചോദിച്ചു. “എന്താ സച്ചിൻ, ഇന്നെന്താ വിശേഷിച്ചൊരു സ്വീറ്റ്സ് ഒക്കെ? പ്രത്യേകിച്ചെന്തെങ്കിലും വിശേഷമുണ്ടോ?”
“ഒന്ന് പോടാ.. വിശേഷമൊന്നുമില്ല.. ഇത് വെറുതെ നേരം പോകാൻ വേണ്ടി ചെയ്തതായിരിക്കും. നീ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തെ കോൺഡം കഴിഞ്ഞിരിക്കുവാ, അത്
മേടിക്കണം പോകുന്ന വഴിക്ക്..” സച്ചിൻ പറഞ്ഞു.
