അശ്വിൻ വീട്ടിലെ പണികൾ ചെയ്തും സന്ധ്യയുടെ തെറിവിളി കെട്ടും അമ്മിണി അമ്മയും ആയി കളിച്ചു രസിച്ചും അമ്മിണി അമ്മയെ തോളിൽ. കിടത്തി ഉറക്കിയും ദിവസങ്ങൾ കടന്ന് പോയി. അതിന്റെ ഇടക്ക് അശ്വിനു ലേണേഴ്സും ടെസ്റ്റ് കഴിഞ്ഞു ലൈസൻസും കിട്ടി. ലൈസൻസ് കിട്ടി കഴിഞ്ഞു പിറ്റേ ദിവസം ജയൻ അശ്വിനു ഒരു ഹോണ്ട സിറ്റി കാർ സമ്മാനം ആയി കൊടുത്തു.
അശ്വിനു കാറ് കൊടുത്തത് സന്ധ്യക്ക് തീരെ പിടിച്ചില്ല. നിങ്ങൾക് എന്തിന്റെ സൂക്കേട ഇവന് പുതിയ വണ്ടി മേടിച് കൊടുക്കാൻ എന്നക്കെ പറഞ്ഞു ഭയങ്കര പ്രശ്നം ഉണ്ടാക്കി. എനിക്ക് ഇഷ്ട്ടം ഉള്ളത് ഞാൻ ചെയ്യും. നീ എന്നെ ഉപദേശിക്കാൻ ആയിട്ടില്ല എന്ന് പറഞ്ഞു ജയൻ സന്ധ്യയും ആയി ഉടക്കി.
രണ്ട് ദിവസം സന്ധ്യ ജയനോട് മിണ്ടിയില്ല. അശ്വിനു
കാർ കിട്ടി കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞു. അശ്വിന്റെ പരീക്ഷ എല്ലാം കഴിഞ്ഞ് പരീക്ഷ ഫലം വരാൻ കാത്തിരിക്കുന്ന സമയം. കൂടെ അശ്വിൻ ഇപ്പോൾ സ്ഥിരം വീട്ടിലെ ജോലികൾ ചെയ്തു കഴിയുന്നു. അല്ല സന്ധ്യ ചെയ്യിപ്പിക്കുന്നു എന്ന് വേണം പറയാൻ.
അശ്വിന്റെ പേരിലേക്ക് എല്ലാ സ്വത്തുകളും ജയൻ മാറ്റി. പേപ്പർ എല്ലാം മാത്യുന്റെ കയ്യിൽ കൊടുത്തു. മാത്യുനോട് നാളെ അശ്വിന്റെ പേരിൽ എഴുതിയ പേപ്പറുകൾ കൊണ്ട് വരാൻ പറഞ്ഞേക്കുവാണ് ജയൻ. ജയന് നല്ല ടെൻഷൻ ഉണ്ട്.
സന്ധ്യയും മീനാക്ഷിയും എങ്ങനെ പ്രതികരിക്കും. അവരെ എങ്ങനെ നേരിടും എന്ന്. ജയന്റെ മുഖത്തെ ടെൻഷൻ കണ്ട് സന്ധ്യ ഒന്ന് നോക്കി പോലും ഇല്ലങ്കിലും അശ്വിനു ജയന്റെ മുഖത്തു എന്തോ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായി. മീനാക്ഷി വീട്ടിൽ ഇല്ലായിരുന്നു.
അല്ലേലും മീനാക്ഷിയും സന്ധ്യയെ പോലെ തന്നെ ആയത്കൊണ്ട് ചോദിക്കാൻ പോയിട്ട് ഒന്ന് ശ്രദ്ധിക്കുക പോലും ഇല്ല. ജയൻ പുറത്തേക്ക് പോയെങ്കിലും പെട്ടന്ന് തന്നെ തിരിച്ചു വീട്ടിൽ വന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് അശ്വിൻ കുളത്തിൽ പോയി കുളിക്കാൻ പോയി. കുളത്തിൽ ചെല്ലുമ്പോൾ ജയൻ കുളത്തിൽ വെള്ളത്തിലേക്ക് നോക്കി എന്തോ ആലോചിച്ച് നില്കുവായിരുന്നു.
എന്താ അച്ഛാ ആലോചിച്ചു ഇരിക്കുന്നെ. എന്തേലും പ്രശ്നം ഉണ്ടോ. എന്നോട് പറ എന്ന് കുളത്തിലേക്ക് വന്ന അശ്വിൻ ചോദിച്ചു. ഒന്നും ഇല്ല മോനെ.
ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ഇരുന്നന്നെ ഒള്ളൂ. മോൻ വിഷമിക്കണ്ട എന്ന് ജയൻ അശ്വിനോട് പറഞ്ഞു. എന്ത് ഉണ്ടേലും പറയണേ എന്ന് അശ്വിൻ ജയനോട് പറഞ്ഞു. പറയാം മോനെ എന്ന് പറഞ്ഞു ജയൻ കുളക്കടവിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോയി.
ജയന്റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ട് എന്ന് അശ്വിനു മനസ്സിലായി. അത് എന്തായിരിക്കും എന്നായി അശ്വിന്റെ ചിന്ത. കുളിച്ചു വീട്ടിൽ ചെന്നിട്ടും ആശ്വന്റെ ചിന്ത ജയനെ കുറിച്ച് ആയിരുന്നു. അശ്വിൻ അടുക്കളയിൽ ചിന്തിച്ചു നിൽക്കുന്ന കണ്ട് അമ്മിണി അമ്മ എന്താ മോനെ ചിന്തിച്ചു നില്കുന്നെ.
ഈ ലോകത്ത് ഒന്നും അല്ലെ എന്ന് അശ്വിനോട് ചോദിച്ചു. അത് അമ്മേ. അച്ഛനെ ഇന്ന് ശ്രെദ്ധിച്ചോ. അച്ഛന്റെ മനസ്സിൽ എന്തോ ടെൻഷൻ ഉണ്ട്.
ആള് ഇന്ന് മൊത്തം എന്തോ ചിന്തയിൽ ആണ്. ഞാൻ കുളിക്കാൻ കുളത്തിൽ ചെല്ലുമ്പോൾ പടവിൽ ഇരുന്ന് വെള്ളത്തിലേക്ക് നോക്കി എന്തോ ആലോചിച്ച് ഇരിക്കുവായിരുന്നു. എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു. ഞാനും ശ്രെദ്ധിച്ചു മോനെ.
സാറ് ചിന്തിച് ഇരിക്കുന്നെ. എനിക്ക് മോനെ പോലെ ചോദിക്കാൻ സ്വാതന്ത്രം ഇല്ലല്ലോ എന്ന് അമ്മിണി അമ്മ പറഞ്ഞു. രാത്രിയിൽ എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു. ഭക്ഷണം കഴിക്കുമ്പോളും ജയൻ ആലോചനയിൽ ആയിരുന്നു.
അശ്വിനും അമ്മിണി അമ്മയും പാത്രം കഴുകി കഴിഞ്ഞ ഉടനെ തന്നെ കേറി കിടന്നു. അശ്വിനു കിടന്നിട്ട് ഉറക്കവും വരുന്നില്ലായിരുന്നു. രാവിലെ അമ്മിണി അമ്മ ആയിരുന്നു ആദ്യം എഴുന്നേറ്റത്. അമ്മിണി അമ്മ പ്രധാമിക കാര്യങ്ങൾ എല്ലാം ചെയ്തിട്ട് അശ്വിനെ വിളിച്ചു എണീപ്പിച്ചു.
മോനെ അശ്വിനെ. എണീക്ക്. ആ അമ്മേ എന്നും പറഞ്ഞു അശ്വിൻ എണീറ്റു. മോനെ ഞാൻ അടുക്കളയിൽ പോകുവാ.
