മോൻ
വന്നേരെ എന്ന് പറഞ്ഞു അമ്മിണി അമ്മ അടുക്കളയിൽ പോയി. അശ്വിൻ എണീറ്റ് ബാത്‌റൂമിൽ കേറി പരുപാടി എല്ലാം കഴിഞ്ഞ് അടുക്കളയിലേക്ക് പോയി. അപ്പോൾ സമയം ആറര ആയിരുന്നു. അശ്വിനും അമ്മിണി അമ്മയും ഓരോന്ന് സംസാരിച്ച് അമ്മിണി അമ്മ ചായ വച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ സന്ധ്യയും അടുക്കളയിൽ വന്നു ചായ മേടിച് കുടിച്ചു. സമയം കടന്നു പോയി. ജയൻ ഇത്ര നേരം ആയിട്ടും എണീറ്റിട്ടു ഇല്ല. അശ്വിൻ അത് അമ്മിണി അമ്മയോട് പറഞ്ഞു.
അച്ഛൻ ഇത് വരെ എണീറ്റു ഇല്ലല്ലോ എന്ന്. എന്തോ അറിയില്ല മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു. ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞു അശ്വിൻ ജയൻ കിടക്കുന്ന മുറിയിൽ വന്നു നോക്കി. ജയൻ കട്ടിലിൽ പൊതപ്പു കൊണ്ട് പുതച്ചു കിടക്കുവാണ്.
സന്ധ്യ കട്ടിലിൽ മൊബൈലിൽ കളിച്ചോണ്ട് കിടപ്പുണ്ട്. അശ്വിനെ കണ്ട് സന്ധ്യ എങ്ങോട്ടാ തള്ളി കേറി വരുന്നേ എന്ന് ചോദിച്ചു. അച്ഛനെ നോക്കാൻ. അച്ഛൻ ഇത് വരെ എണീറ്റില്ലല്ലോ.
എന്ന് അശ്വിൻ പറഞ്ഞു. എന്റെ ഭർത്താവിനെ നോക്കാൻ എനിക്ക് അറിയാം. പോയെ എന്റെ റൂമിൽ നിന്നും എന്ന് പറഞ്ഞു സന്ധ്യ ജയൻ പൊതച്ചു കിടന്ന പുതപ്പ് മാറ്റി ചേട്ടാ എണീക്ക് ചേട്ടന്റെ വളർത്തു നായ വന്നിരിക്കുന്നു എന്ന് പറഞ്ഞു സന്ധ്യ ജയനെ കുലുക്കി വിളിച്ചു. സന്ധ്യയുടെ വിളികൾക്ക് ജയന്റെ മറുപടി വന്നില്ല.
സന്ധ്യ നോക്കുമ്പോൾ ജയന് അനക്കം ഇല്ല. അയ്യോ ചേട്ടാ എന്ന് സന്ധ്യ നിലവിളിച്ചു. അടുക്കളയിലേക്ക് പോയ അശ്വിനും അമ്മിണി അമ്മയും സന്ധ്യയുടെ നിലവിളി കേട്ട് ഓടി വന്നു. എന്ത് പറ്റി സന്ധ്യ അമ്മേ.
എന്തിനാ നിലവിളിച്ചേ എന്ന് അശ്വിൻ ചോദിച്ചു. ചേട്ടന് അനക്കം ഇല്ല എന്ന് സന്ധ്യ പറഞ്ഞു. അനക്കം ഇല്ലന്നോ എന്ന് അശ്വിൻ ആതിയോടെ ചോദിച്ചു അശ്വിൻ ജയന്റെ മൂക്കിൽ വിരൽ വച്ചു നോക്കി. വിരൽ വെച്ചതും പെട്ടന്ന് തന്നെ തിരിച്ചെടുത്തു.
എന്ത് പറ്റി മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു. അശ്വിൻ നിലത്തേക്ക് ഇരുന്ന് പോയി. അച്ഛൻ പോയി അമ്മേ എന്ന് അശ്വിൻ കരഞ്ഞോണ്ട് പറഞ്ഞു. പിന്നെ പെട്ടന്ന് ആയിരുന്നു.
അശ്വിൻ പെട്ടന്ന് തന്നെ മാത്യുനെ വിളിച്ചു പറഞ്ഞു. നാട് മൊത്തം പെട്ടന്ന് തന്നെ അറിഞ്ഞു ജയൻ മുതലാളി അറ്റാക്ക് വന്നു മരിച്ചു എന്ന്. മീനാക്ഷിയെ വിളിച്ചു പറഞ്ഞു മീനാക്ഷിയും കൂട്ടുകാരികളും വീട്ടിൽ എത്തി. സന്ധ്യക്കും മീനാക്ഷിക്കും വലുതായിട്ട് വിഷമം ഒന്നും ഇല്ലായിരുന്നു.
ജയന്റെ കുടുമ്പകാരും സന്ധ്യയുടെ കുടുമ്പകാരും നാട്ടുകാരും ജോലിക്കാരും എല്ലാം വീട്ടിൽ വന്നു ജയനെ കണ്ടു. ആദ്യ കർമ്മങ്ങൾ എല്ലാം ചെയ്തത് അശ്വിൻ ആണ്. കർമ്മങ്ങൾ കഴിഞ്ഞ് എല്ലാരും പിരിഞ്ഞു. വീട്ടിൽ സന്ധ്യയുടെ അമ്മയും ജയന്റെ അമ്മയും മീനാക്ഷിയും കൂട്ടുകാരികളും സന്ധ്യയും അശ്വിനും അമ്മിണി അമ്മയും മാത്രം ആയി.
സന്ധ്യയുടെ അമ്മക്ക് അശ്വിനെ ഇഷ്ട്ടം അല്ല. പക്ഷെ ജയന്റെ അമ്മക്ക് അശ്വിനെ ഇഷ്ട്ടം ആണ്. പിന്നെ വേറെ ഒരു കാര്യം എന്തെന്നാൽ അമ്മിണി അമ്മയും ജയന്റെ അമ്മയും കൂട്ടുകാരികൾ ആണ്. ജയന്റെ അമ്മയുടെ പേര് ശോഭന എന്നാണ്.
ശോഭാമ്മ എന്നാണ് അശ്വിൻ വിളിക്കുന്നെ. പുള്ളികാരിക്ക് 70 വയസ്സ് ഉണ്ട്. ദിവസങ്ങൾ കടന്ന് പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ശോഭനാമ്മ അമ്മിണി അമ്മയും ആയി സംസാരിച്ചിട്ട് തിരിച്ചു റൂമിൽ പോയി കിടക്കാൻ പോകുവായിരുന്നു.
അമ്മിണി അമ്മ അടുക്കളയിൽ എല്ലാരും ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി വക്കുവായിരുന്നു. അശ്വിനും അമ്മിണി അമ്മയെ സഹായിച്ചോണ്ട് അടുക്കളയിൽ ഒണ്ട്. സന്ധ്യയുടെ കൂടെ ആണ് സന്ധ്യയുടെ അമ്മ ഉഷ കിടക്കുന്നത്. സന്ധ്യയുടെ റൂമിന്റെ അടുത്ത് ചെന്നപ്പോൾ സന്ധ്യയും ഉഷായും കൂടി രഹസ്യം പറയുന്ന പോലെ ഒച്ച കുറച്ചു സംസാരിക്കുന്നു.
ഉഷ…… ജയൻ പോയിട്ട് കുറച്ചു ദിവസം ആയില്ലേ. ഇനി ആ തെണ്ടി പയ്യനെ പുറത്താക്കണം എന്ന് ഉഷ സന്ധ്യയോട് പറയുന്നു. എന്റെ പൊന്ന് അമ്മേ ആരങ്കിലും കേൾക്കും എന്ന് സന്ധ്യ പറഞ്ഞു.
