അശ്വിനും അമ്മിണി അമ്മയും ചുമരിൽ ചാരി നിന്നു. എന്നാൽ തുടങ്ങാം എന്ന് മാത്യു ചോദിച്ചു. ആ വായിച്ചോ എന്ന് സന്ധ്യ പറഞ്ഞു. വായിക്കാൻ ആയിട്ട് ഒന്നും ഇല്ല.
എങ്കിലും ആ സ്വത്തിന്റെ ഭാഗം മാത്രം വായിക്കാം. അഞ്ഞിലിമൂട്ടിൽ പരേതനായ സുരേന്ദ്രന്റെയും ഭാര്യ ശോഭനയുടെയും മകൻ ആയ ജയൻ എന്ന എന്റെ എല്ലാ വിത സ്വത്തുകളും സ്ഥാപനങ്ങളും എന്റെ പരേതനായ മുതലാളി ജയമോഹനന്റെ ഏക മകൻ ആയ അശ്വിൻ ജയമോഹന് സ്വമനസ്സാലെ എഴുതി കൊടുക്കുന്നു. ഇത്രം വായിച്ചപ്പോൾ തന്നെ എല്ലാരുടെയും കിളി പോയി. അശ്വിൻ ആണങ്കിൽ അന്തം വിട്ട് ഇരിക്കുവാണ്.
സന്ധ്യയും മീനാക്ഷിയും ഉഷയും തങ്ങൾ ഇത്ര നാളും സ്വന്തം ആണ് എന്ന് കഴുതിയ സ്വത്തുക്കൾ തങ്ങൾ ഇത്ര നാളും അടിമയെ പോലെ കണ്ട അശ്വിന്റെ ആണെന്ന് അറിഞ്ഞപ്പോൾ ദേശ്യം അടങ്ങാതെ പൊട്ടി തെറിച്ചു. നിർത്തഡോ. ഇത് എന്തൊക്കെയാ എഴുതി പിടിപ്പിച്ചേക്കുന്നെ. ഞങ്ങളുടെ സ്വത്തുക്കൾ എന്തിനാ ഈ നാറിയുടെ പേരിൽ എഴുതി കൊടുത്തത് എന്ന് സന്ധ്യ ദേഷ്യത്തിൽ മാത്യുനോട് ചോദിച്ചു.
ഞാൻ അതിന് ഉള്ള ഉത്തരം തരാം. ആദ്യം ഒന്ന് വായിച്ചു തീരട്ടെ എന്ന് മാത്യു പറഞ്ഞു. താൻ അത് പറഞ്ഞിട്ട് വായിച്ചാൽ മതി എന്ന് ഉഷ പറഞ്ഞു. അത്ര നേരവും തന്റെ മകന് അബദ്ധം പറ്റി എന്ന് കഴുതിയ അമ്മിണി അമ്മ ഇടപെട്ടു.
അവിടെ അടങ്ങി ഇഴിക്കടി ഉഷേ. മാത്യു വായിക്കട്ടെ. എന്ന് ഉഷയോട് ചൂടായി പറഞ്ഞു. ഞാൻ അടങ്ങില്ല.
എന്റെ മോള് അനുഭവിക്കണ്ട സ്വത്തുക്കൾ
വെറുതെ ഒരു തെണ്ടിക്ക് കൊടുക്കാൻ സമ്മതിക്കില്ല. എന്ന് ഉഷ പറഞ്ഞു. നിന്റെ മോള് അനുഭവിക്കണ്ടത് അല്ല. മാത്യു വായിച്ച കേട്ടില്ലേ.
അശ്വിന്റെ അച്ഛന്റെ സ്വത്തുക്കൾ ആണ് ഇതെല്ലാം. എന്ന്. അടങ്ങി ഇരുന്നോ എന്ന് ശോഭനാമ്മ പറഞ്ഞു. മാത്യു ഇനി ബാക്കി വായിക്ക്.
എന്ന് മാത്യുനോട് ശോഭനാമ്മ പറഞ്ഞു. മ്മ് വായിക്കാം കേട്ടോ. എന്റെ ഭാര്യ ആയ സന്ധ്യക്കും മകൾ ആയ മീനാക്ഷിക്കും ഇതിൽ യാതൊരു അവകാശവും ഇല്ല. എന്റെ മകൾ ആയ മീനാക്ഷിക്കും ഭാര്യ സന്ധ്യക്കും എന്റെ അമ്മ ആയ ശോഭനക്കും എന്റെ പേരിൽ പണ്ട് താമസിച്ച വീട് മാത്രം എഴുതി വെക്കുന്നു.
ഇനി പറയു എന്താടോ ഇതക്കെ എന്ന് സന്ധ്യ ദേഷ്യത്തിൽ മാത്യുനോട് ചോദിച്ചു. ഞാൻ പറയാം കേട്ടോ. നിങ്ങൾ ആട്ടിയും അടിമയെ പോലെ നോക്കിയ അശ്വിന്റെ അച്ഛൻ അഥവാ ജയമോഹന്റെ സ്വത്തുക്കൾ ആണ് നിങ്ങൾ ഇത്ര നാളും അനുഭവിച്ചു ഇരുന്നത്. ജയമോഹൻ സാറിന്റെ വിശ്വസ്ഥൻ ആയിരുന്നു ജയൻ സാറ്.
ജയമോഹൻ സാറ് ഒരു അനാഥൻ ആയിരുന്നു. ജയമോഹൻ സാറിന്റെ ഭാര്യ അശ്വിനു രണ്ട് വയസ്സ് ഉള്ളപ്പോൾ വേറെ ഒരാളുടെ കൂടെ പോയി. പിന്നെ അശ്വിനെ നോക്കിയത് ജയമോഹൻ സാറ് ആയിരുന്നു. ജയമോഹൻ സാറ് മരിച്ചപ്പോൾ അശ്വിനെയും സ്വത്തുക്കളും ജയൻ സാറിനെ അശ്വിനു പ്രായപൂർത്തി ആകുമ്പോൾ തിരിച്ചു എഴുതി കൊടുക്കും എന്ന നിബന്ധനയിൽ ഏൽപ്പിച്ചു.
ജയൻ സാറ് അത് കൃത്യം ആയി ചെയ്തു. എന്ന് മാത്യു പറഞ്ഞു. പിന്നെ എന്താ ഞങ്ങളോട് ചേട്ടൻ ഒന്നും പറയാതെ ഇരുന്നത് എന്ന് സന്ധ്യ ചോദിച്ചു. അത് ജയൻ മോഹൻ സാറു പറഞ്ഞിട്ട.
സ്വത്തുക്കൾ കണ്ടു സ്നേഹിക്കുന്ന ആൾക്കാരെ അല്ല. സ്വത്ത് ഇല്ലാത്ത അശ്വിനെ സ്നേഹിക്കുന്ന ആൾക്കാരെ അശ്വിനു കൂട്ടിന് ആയി കിട്ടാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്. അശ്വിനോട് പോലും പറയരുത് എന്ന് പറഞ്ഞിരുന്നു. നിങ്ങൾ അശ്വിന്റെ സ്വത്തുക്കൾ ആണ് ഇതെല്ലാം എന്ന് അറിഞ്ഞിരുന്നെങ്കിൽ അശ്വിനെ ഒരു അടിമയെ പോലെ കാണില്ലായിരുന്നല്ലോ എന്ന് മാത്യു ചോദിച്ചു.
അതിന് സന്ധ്യക്ക് ഉത്തരം ഇല്ലായിരുന്നു. ഞങ്ങള്ക്ക് അപ്പോൾ ഇനി എന്താ മിച്ചം ഉള്ളെ എന്ന് മീനാക്ഷി ദേഷ്യത്തിൽ ചോദിച്ചു. എന്നോട് നിങ്ങൾ ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. നിങ്ങൾക് നിങ്ങൾ പണ്ട് താമസിച്ച വീട് പുതുക്കി പണിതു ഇട്ടിട്ട് ഉണ്ട്.
അതാണ് നിങ്ങൾക് ഉള്ളത്. പിന്നെ നിങ്ങളുടെ പേരിൽ ഉള്ള വണ്ടിയും അക്കൗണ്ടിൽ ഉള്ള പണവും ഉപയോഗിക്കാം. വേറെ ഒന്നും ഇല്ല. എന്ന് മാത്യു പറഞ്ഞു.
