അടിമയിൽ നിന്നും ഉടമയിലേക്ക് – 2 6അടിപൊളി  

അങ്ങനെ നമ്മളുടെ പേരിൽ ആയി. അല്ലെ. ഇന്ന് തന്നെ ആ നാറിയെ ഇവിടുന്ന് ഇറക്കി വിടണം. മാത്യു ഒന്ന് വന്നിട്ട് പൊക്കോട്ടെ എന്ന് മീനാക്ഷി പറഞ്ഞു.

അത് തന്നെ ആടി ഞാനും ആലോചിച്ചത്. എന്ന് സന്ധ്യ പറഞ്ഞു. ഹാളിലേക്ക് വന്ന ശോഭനാമ്മ എല്ലാം കേട്ട് തന്റെ മകൻ അബദ്ധം കാണിച്ചല്ലോ എന്ന് ചിന്തിച് വിഷമിച്ചു. ഒൻപതു മണി ആയപ്പോൾ അമ്മിണി അമ്മ ഡൈനിങ് ടേബിളിൽ കൊണ്ട് കാപ്പി വച്ചു.

എല്ലാരും ഇരുന്ന് കഴിക്കാൻ തുടങ്ങി. കഴിച്ചോണ്ട് ഇരുന്നപ്പോൾ ശോഭനാമ്മ ഞാൻ ഇന്ന് തിരിച്ചു പോകും എന്ന് സന്ധ്യയോട് പറഞ്ഞു. അമ്മ ഇന്ന് പോവൂന്നോ. കുറച്ചു ദിവസം കൂടി നിന്നിട്ട് പോയ പൊഴേ അമ്മേ എന്ന് സന്ധ്യ ചോദിച്ചു.

ഓ ചേച്ചി പോകുവാണങ്കിൽ പൊക്കോട്ടെ മോളേ. ചേച്ചി പൊക്കോ ചേച്ചി. ഞാൻ ഇനി ഇവിടെ തന്നെ നിക്കാൻ പോകുവാ. മോൾക്ക്‌ ഒരു കൂട്ട് ആകുമല്ലോ എന്ന് ഉഷ പറഞ്ഞു.

എല്ലാരും കാപ്പി കുടിച്ചു കഴിഞ്ഞ് അമ്മിണി അമ്മ പാത്രം എല്ലാം കഴുകാൻ കൊണ്ട് പോയി അശ്ശ്വിനും അമ്മിണി അമ്മയും അടുക്കളയിൽ ഇരുന്ന് കാപ്പി കഴിച്ചു. അടുക്കളയിൽ അമ്മിണി അമ്മയും അശ്വിനും പാത്രം കഴുകി കൊണ്ട് സംസാരിച്ചോണ്ട് നില്കുവായിരുന്നു. സന്ധ്യയും ഉഷായും റൂമിൽ കേറി മാത്യു വരുന്നതിനെ കുറിച്ചും സംസാരിച്ചോണ്ട് ഇരിക്കുന്നു. മീനാക്ഷി റൂമിൽ കേറി പോയി മൊബൈലിൽ കളിച്ചോണ്ട് ഇരിക്കുന്നു.

ശോഭനാമ്മ തിരിച്ചു വീട്ടിൽ പോകാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നു. പുറത്തു ലീലയും സീമയും പണിയിൽ ആണ്. അപ്പോൾ ആണ് വീട്ടിലെ ഗേറ്റും കടന്നു മുറ്റത്തേക്ക് മാത്യുന്റെ കാർ വരുന്നത്. വണ്ടി മുറ്റത്തു നിർത്തി മാത്യു സ്വത്തുകളുടെ രേഖകളും ആയി ഇറങ്ങി വണ്ടിയിൽ നിന്ന് ഇറങ്ങി.

മിറ്റത്തു വണ്ടി വന്ന ഒച്ച കേട്ട് മോളേ മാത്യു വന്നെന്ന് തോന്നുന്നു എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു. ആ അമ്മേ ആയിരിക്കും. നമ്മുക്ക് ഹാളിലേക്ക് പോകാം എന്ന് പറഞ്ഞു സന്ധ്യയും ഉഷായും റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു. അപ്പോളേക്കും മാത്യു ഹാളിലേക്ക് വന്നിരുന്നു.

ഗുഡ്മോർണിങ് മാഡം എന്ന് മാത്യു സന്ധ്യയോട് പറഞ്ഞു. ആ ഗുഡ്മോർണിംഗ്. ഇരിക്ക് മാത്യു എന്ന് സന്ധ്യ മാത്യുനോട് പറഞ്ഞിട്ട് സന്ധ്യയും ഉഷയും സോഭയിൽ ഇരുന്നു. മാത്യുവും സെറ്റിയിൽ ഇരുന്നു.

മോളേ മീനാക്ഷി. ഇങ്ങോട്ട് ഇറങ്ങി വാ മോളേ എന്ന് സന്ധ്യ വിളിച്ചു പറഞ്ഞു. എന്തിനാ അമ്മേ എന്ന് മീനാക്ഷി ചോദിച്ചു. മാത്യു വന്നിട്ട് ഉണ്ട് മോളേ എന്ന് സന്ധ്യ പറഞ്ഞു.

താ വരുവാ അമ്മേ എന്ന് മീനാക്ഷി പറഞ്ഞിട്ട് താഴേക്ക് പടികൾ ഇറങ്ങി വന്നു. മീനാക്ഷിയും സെറ്റിയിൽ ഇരുന്നു. ശോഭന ചേച്ചി. ഇങ്ങു വന്നേ എന്ന് ഉഷ ശോഭനമ്മയെ വിളിച്ചു.

ശോഭനാമ്മ റൂമിൽ നിന്ന് ഇറങ്ങി വന്നു. എന്താ ഉഷേ എന്ന് ശോഭനാമ്മ ചോദിച്ചു. ജയൻ സന്ധ്യയുടെയും മീനാക്ഷിയുടെയും

പേരിലേക്ക് എല്ലാ സ്വത്തുകളും മാറ്റിയിരുന്നു. മാത്യു പേപ്പറും ആയി വന്നതാ ചേച്ചി ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു ഉഷ ശോഭനമ്മയെ ഉഷയുടെ അടുത്ത് പിടിച്ചിരുത്തി. മാത്യു ഇനി എന്താന്ന് വച്ചാൽ പറഞ്ഞോളൂ. എല്ലാരും ആയി എന്ന് സന്ധ്യ പറഞ്ഞു.

എല്ലാരും ആയില്ല മാഡം എന്ന്മാത്യു പറഞ്ഞു. എല്ലാരും ആയല്ലോ. ഇനി ആരാ എന്ന്‌ ഉഷ ചോദിച്ചു. അശ്വിൻ എന്ന് മാത്യു പറഞ്ഞു.

ആ തെണ്ടി ചിറക്കന് ഞങ്ങളുടെ സ്വത്തിന്റെ കാര്യത്തിൽ എന്ത് കാര്യം എന്ന് സന്ധ്യയും മീനാക്ഷിയും ഓർമ്മിച്ചു മാത്യുനോട് ചോദിച്ചു. അതക്കെ പറയാം ആദ്യം അശ്വിനെ വിളിക്ക് എന്ന് മാത്യു പറഞ്ഞു. ഞാൻ വിളിക്കാം എന്ന് പറഞ്ഞു ശോഭനാമ്മ മോനെ അശ്വിനെ ഇങ്ങു വന്നെടാ എന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ചു. അപ്പോൾ അശ്വിൻ അമ്മിണി അമ്മയും ആയി സംസാരിച്ച് അടുക്കളയിൽ നില്കുവായിരുന്നു.

ആ വരുവാ എന്ന് അശ്വിൻ വിളിച്ചു പറഞ്ഞു. അമ്മയും കൂടെ വാ എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു. അമ്മ ഈ പണി ചെയ്യട്ടെ മോനെ. നീ തന്നെ പോയിട്ട് വാ.

എന്ന് അമ്മിണി അമ്മ പറഞ്ഞെങ്കിലും അമ്മ കൂടി വാ എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയും ആയി ഹാളിലേക്ക് പോയി. അശ്വിൻ ഹാളിൽ വന്നപ്പോൾ ആ മോനെ ഇവിടെ ഇരിക്ക് എന്ന് മാത്യു അശ്വിനോട് പറഞ്ഞു. അവൻ അവിടെ എങ്ങാനും നിന്നാൽ മതി എന്ന് സന്ധ്യ പറഞ്ഞു. ഞാൻ ഇവിടെ നിന്നോളം എന്ന് അശ്വിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *