അവസാന ഡയലോഗ് മൂന്നുപേരെയും നോക്കിയാണ് അവൻ പറഞ്ഞത്. സത്യമാണോ കള്ളമാണോ എന്ന് പോലും അറിയാതെ അവർ ഞെട്ടിയിരിക്കുകയായിരുന്നു.
” നീ എന്ത് വിചാരിച്ചടാ ഇതൊന്നും ആരും അറിയില്ലെന്നോ. നിനക്ക് ഒരു അൻവറിനെ ഓർമ്മ ഉണ്ടോ, കുറച്ച് കാലം മുൻപ് ഒരു പെൺകൊച്ചിനെ റേപ്പ് ചെയ്ത് കൊന്ന നിൻ്റെ കൂട്ടുകാരൻ അൻവർ ഷാ ഹുസൈൻ. പാവം ചത്ത് പോയി അല്ലെ. അവൻ്റെ അതേ അവസ്ഥ ആവും നിനക്കും. കാരണം ആ പെണ്ണിൻ്റെ മരണത്തിൽ നിനക്കും പങ്കുണ്ട്.”
കുഴഞ്ഞു പോയ അവൻ്റെ മുഖം നേരെ പിടിച്ച് വീണ്ടും ഒന്നുകൂടെ കൊടുത്തുകൊണ്ട് കാശി പറഞ്ഞു. അവൻ്റെ ചെവിയിൽ ചെന്ന് ആരും കേൾക്കാതെ മറ്റൊരു രഹസ്യം കൂടെ അവൻ പറഞ്ഞു.
” അവനെ കൊന്നത് ഞാനാ. നിന്നെയും തീർക്കാൻ ആയിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ അതിനിടയിൽ പലതും നടന്നു.”
ഇരയെ വേട്ടയാടുന്ന ശൗര്യത്തോടെയുള്ള കാശിയുടെ വാക്കുകൾ കാർത്തിക്കിൻ്റെ ഉള്ളിൽ ജീവഭയം നിറച്ചു. അവൻ്റെ കണ്ണുകൾ ഭയത്തോടെ കാശിയെ നോക്കി. ജീവനുവേണ്ടി യാചിച്ച അവൻ്റെ കൈകൾ പിടിച്ച് കണ്ണിലേക്ക് നോക്കി
നടുവിരൽ ഒടിച്ചു.
” ക്രാക്ക് ”
” Aaaaa….”
എല്ലൊടിഞ്ഞ ശബ്ദം കേട്ട് ഭയത്തോടെ നോക്കി നിൽക്കാൻ മാത്രമേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. കാർത്തിക്കിൻ്റെ ദയനീയമായ കരച്ചിൽ മുറിയിൽ ആകെ തങ്ങി നിന്നു. പേടിച്ചുപോയ ഗായത്രി അങ്ങനെയേ ചുറ്റിപ്പിടിച്ച് നിന്നു.
” നല്ല സുഖം ഉണ്ടല്ലേ.. അവളുടെ വിരലും നീ ഇങ്ങനെ അല്ലെ ഓടിച്ചത്”
അടുത്ത വിരലും ഓടിക്കാൻ നിന്ന കാശിക്ക് കോൾ വന്നു. താൻ സ്നേഹിച്ചയാൾ ഇത്രയും വൃത്തികെട്ടവൻ ആണെന്ന തിരിച്ചറിവ് അഞ്ജനയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. അവൾ വിങ്ങി പൊട്ടാൻ തുടങ്ങി.
” അഹ് ചെറിയച്ചാ എത്തിയോ? ”
” എത്തി, ഏത് മുറിയിലാ? ”
” കാർത്തിക്കിൻ്റെ മുറിയിലേക്ക് വാ”
“ശെരി അവനെ ഒന്നും ചെയ്യരുത് കേട്ടല്ലോ”
” ഇല്ല ഒന്നും ചെയ്തിട്ടില്ല, അവന് ഭാഗമുണ്ട്”
കോൾ കട്ട് ചെയ്ത് നിലത്ത് കിടന്ന് വിരൽ പിടിച്ച് മോങ്ങുന്ന കാർത്തിക്കിൻ്റെ കയ്യിൽ ചവിട്ടിയിട്ട് കാശി പറഞ്ഞു തീർത്തു.
” കണ്ടില്ലേ നിനക്ക് ഭാഗ്യമുണ്ട്, പോലീസ് വന്നിട്ടുണ്ട് നിന്നെ കൊണ്ട് പോകാൻ. പക്ഷെ ഞാൻ വരും നിന്നെ കാണാൻ, നിൻ്റെ അവസാനത്തെ വിസിറ്റർ ആയിട്ട്.”
************
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കുക. സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
മന്ത്രവാദി 🪄
