ചന്ദ്രവേദം – 6 2അടിപൊളി  

” മോളെ അവനെ പോയി നോക്ക്..ചെല്ല് ”

എല്ലാവരും പിരിഞ്ഞു പോകുന്ന കൂട്ടത്തിൽ രഘുനാഥിനെയും അംബികയെയും പുച്ഛത്തോടെ നോക്കി മുറിയിലേക്ക് പോയ കാശിയെ ചൂണ്ടി മാലതി ഭദ്രയോട് പറഞ്ഞു.

” എൻ്റെ കണ്ണാ ഇതിനെ ഞാൻ എങ്ങനെ നോക്കാനാ..എന്നെ പെടുത്തിയതാണോ നീ”

പടികൾ കയറി മുകളിലേക്ക് പോകുന്ന ഭദ്ര മനസിൽ പിറുപിറുത്തു. കാശിയെ ഇഷ്ടമാണെങ്കിലും അവൻ്റെ ഈ പെരുമാറ്റം അവൾക്ക് പേടി തോന്നിപ്പിച്ചിരുന്നു. അകത്ത് കയറി അവൾ കട്ടിലിൽ ചെന്നിരുന്നു. കാശി അപ്പോഴും പുറത്തേക്ക് നോക്കി കസേരയിൽ ഇരിക്കുകയായിരുന്നു.

” ഇയാൾക്കൊന്ന് മൈൻഡ് ചെയ്തൂടെ ”

അല്പനേരം കഴിഞ്ഞിട്ടും കാശിയുടെ ഭാഗത്ത് നിന്നും യാതൊരനക്കവും കാണാതെ വന്നപ്പോൾ ഭദ്ര മനസിൽ പറഞ്ഞു.

” അതേയ് കുടിക്കാൻ എന്തെങ്കിലും വേണോ”

അസ്ഥാനത്തുള്ള അവളുടെ ചോദ്യം കേട്ട് കാശി തിരിഞ്ഞു നോക്കി. അതുകണ്ടതും വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി.

” മുറിയിൽന്ന് ഇറങ്ങി പോവാൻ ആണേൽ പൊക്കോ, ഞാൻ ആരേം ഇവിടെ പിടിച്ച് വച്ചിട്ടില്ല. അല്ല നടന്നതൊക്കെ കണ്ടിട്ട് നിനക്കും സമ്മതകുറവ് വല്ലോം ഉണ്ടോ?”

അവിടെ നിന്നും മറുപടി ഒന്നും ഇല്ലാത്തത് കണ്ട് അവൻ വീണ്ടും തിരിഞ്ഞു നോക്കി. തലകുനിച്ചിരുന്ന് ബെഡ്ഷീറ്റിൽ നുള്ളിപ്പെറുക്കുന്ന ഭദ്രയെ അവൻ നോക്കി ഇരുന്നു. അവൾക്ക് അരികിലേക്ക് നടന്നു വരുന്ന അവൻ്റെ സാമീപ്യം അറിഞ്ഞ് അവൾ തല ഉയർത്തി നോക്കി. അപ്പോഴേക്കും അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു.

” ചോദിച്ചത് കേട്ടില്ലേ?”

മറുപടി പറയാതെ അവൻ്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്ന അവളുടെ നീല മിഴികൾ പകപോടെ ഓടിനടന്നു. അവൾക്ക് അരികിലേക്ക് എത്തിയ അവൻ ഷർട്ടിൻ്റെ ഓരോ ബട്ടണുകൾ ആയി അഴിക്കാൻ തുടങ്ങി.

അവൻ്റെ ഉദ്ദേശം അറിയില്ലെങ്കിലും അല്പം പേടിയോടെ അവൾ ബാക്കിലോട്ട് ഇരുന്നു. ഓരോ ബട്ടൺ അഴിക്കുമ്പോഴും അവൻ ഓരോ അടി അവളിലേക്ക് അടുത്ത്. അതവളിലെ പേടി കൂട്ടി അവളെ പിറകിലേക്ക് വലിച്ചുകൊണ്ടിരുന്നു. ഹെഡ്ബോഡിൽ തട്ടിയ അവൾ അതിൽ പിടിച്ചെഴുന്നേറ്റ് ചുവരിലേക്ക് ചേർന്ന് നിന്നു. അവസാന ബട്ടണും അഴിച്ച കാശിയുടെ മുൻപിൽ നിശ്ചലമായി അവൾക്ക് നിൽക്കേണ്ടി വന്നു. വലതു കൈ അവളുടെ തോളിന് ചേർത്ത് ചുവരിൽ കുത്തി നിന്നു അവൻ. എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്ന് അറിയാതെ അവൾ വിയർക്കാൻ തുടങ്ങി. സിനിമകളിൽ പലപ്പോഴും അവൾ ഇത്തരം സീനുകൾ കണ്ടിട്ടുണ്ട് , അതെല്ലാം അവളുടെ മനസിലേക്ക് ഓടി വന്നു. അവനെ ഇഷ്ടപ്പെട്ടതും തോന്നിയ സംരക്ഷണവും എല്ലാം വെറുതെ ആയോ എന്ന് അവൾക്ക് ആ നിമിഷത്തിൽ തോന്നി. അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ഷർട്ട് അഴിച്ച് കട്ടിലിലേക്ക് ഇട്ടു. അവനെ നോക്കാൻ കഴിയാതെ അവളുടെ മിഴികൾ താഴ്ന്നു കിടന്നു. ഇടത് കൈ കൊണ്ട് താടിയിൽ പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി. മടിയോടെ അവനെ അവൾ നോക്കി. രണ്ടടി പിറകിലേക്ക് വച്ച് കാശി തിരിഞ്ഞു നിന്നു. നീല കൃഷ്ണമണിയിൽ തെളിഞ്ഞ ചെന്നായയുടെ രൂപം അവൾക്ക് പരിചിതമായിരുന്നു. അവളുടെ വലതുകൈ ആ ടാറ്റൂവിൽ തലോടി. അവൻ തിരിഞ്ഞു നിന്നുകൊണ്ട് അവളുടെ അഴകൊത്ത ഇടുപ്പിൽ കൈകൾ വച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു. ഇത്തവണ അവളുടെ കണ്ണുകൾ താഴ്ന്നില്ല, അതവൻ്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. അവൻ്റെ കൈകൾ അവളിൽ പേടി ഉണർത്തിയില്ല.

” പറ ഈ കല്യാണത്തിന് നിനക്ക് ശെരിക്കും സമ്മതമാണോ.?”

ആർദ്രമായുള്ള അവൻ്റെ ചോദ്യത്തിന് ഈറനണിഞ്ഞു തുടങ്ങിയ മിഴികളോടെ അവൾ തലയാട്ടി.

” നോക്ക് നീ സ്വപ്നത്തിൽ കണ്ട ആൾ ഞാൻ ആണോന്ന് എനിക്ക് അറിയില്ല. ഈ ടാറ്റൂ ഞാൻ ചെയ്തിട്ട് കുറെ ആയി. പക്ഷേ എൻ്റെ ഉറക്കം കളഞ്ഞ നീലകണ്ണുകൾ ഇതാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാവിൽ വച്ച് പ്രതീക്ഷിക്കാതെയാണ് നിന്നെ കണ്ടത്, തൊഴുത് നിന്ന തന്നെ നോക്കിയതും ഞാൻ തന്നെയാ. ആരോ എന്നെ വലിച്ചെത്തിച്ചതാണ് ആ വീട്ടിലേക്ക്. അവിടെ വച്ച് നീ രക്ഷിക്കാൻ പറഞ്ഞ് കൈ നീട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *