” ഞ്യാൻ.. ഹും..അപ്പൊ ആരാ കൂട്ടാൻ വരണ്ടേ?”
“ഞാൻ തന്നെ”
പറഞ്ഞുകഴിഞ്ഞാണ് അബദ്ധം അവന് മനസിലായത്.
” എന്നിട്ട് ഞാൻ എവിടെയായിരുന്നു? ആ പരിസരത്തൊന്നും കണ്ടില്ലല്ലോ?”
” അതുപിന്നെ….. ഞാൻ….അവിടെ… നിനക്കൊന്ന് പറഞ്ഞൂടെ വരണമെന്ന്.”
” ഇപ്പൊ ഞാൻ ആയി കുറ്റക്കാരി. അവിടെ കാത്തുനിന്ന എന്നെ പറഞ്ഞാ മതിയല്ലോ.”
കാര്യം കൈവിട്ടുപോകാതിരിക്കാൻ അവൻ സോൾവ് ചെയ്യാൻ തീരുമാനിച്ചു.
” അതുപിന്നെ ഇവിടെ ഇരുന്ന് പുഴുക്കേണ്ടെന്ന് കരുതി ഞാൻ ചെറിയമ്മയുടെ വീട്ടിൽ പോയതാ പിന്നെ അവിടുന്ന് കഴിപ്പും സംസാരവും എല്ലാം കഴിഞ്ഞ് ഉറങ്ങിപ്പോയി.
ദേവു വന്നപ്പഴാ എണീറ്റത്. അതിനിടയിൽ മറന്ന് പോയടോ..ക്ഷമിക്ക്”
അവളെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ടവൻ പറഞ്ഞു.
” ഇങ്ങനെ ആണെങ്കിൽ മോൻ കുറേ ക്ഷമ ചോദിക്കേണ്ടി വരും”
” ശരി തമ്പുരാട്ടി”
പ്രശ്നം തീർന്നതിൽ കവിളിൽ ഒരുമ്മയും
കൊടുത്ത് അവൻ അത് സെറ്റിൽ ആക്കി.
###
” സുഭദ്ര എവിടെയാണ്?”
” അറിയില്ല. നിൻ്റെ മകനും ആ പെണ്ണും കൂടെ ചികിത്സയ്ക്കെന്നും പറഞ്ഞ് കൊണ്ടുപോയതാണ് പിന്നീട് തിരിച്ച് വന്നില്ല.”
” തടയാമായിരുന്നില്ലേ നിനക്ക്, ഇപ്പൊൾ വീണ്ടും തടസമായില്ലേ?”
” ആരും ഭയക്കേണ്ടതില്ല. ഭദ്രയിൽ നിന്നും അവൾ അകലുംതോറും നമുക്ക് നേട്ടമാണ്. വരുന്ന അമാവാസിയോടെ ആദ്യ ബലി നടക്കും”
” പക്ഷേ മായൻ അതെങ്ങനെ സാധ്യമാകും. സുഭദ്ര ഇപ്പൊൾ ഹോസ്പിറ്റലിൽ ആണെങ്കിൽ ആൾക്കൂട്ടത്തിൽ നിന്ന് എങ്ങനെ അവളെ ഇവിടെ കൊണ്ടുവരും ”
” രഘുനാഥ്.. കാലമോഹിനിക്ക് വേണ്ടത് ആത്മാവിനെ ആണ്, ശരീരം അല്ല. അവളുടെ ആത്മാവിനെ തടവിലാക്കാൻ എനിക്ക് വേണ്ടത് നിമിഷങ്ങൾ മാത്രം പക്ഷേ ഭദ്രയിൽ നിന്നും അവൾ അകലണം. അതിനുള്ള വഴികൾ നോക്കൂ.”
###
ദിവസങ്ങൾ കടന്നുപോയി. രാവിലെ കാശി ഭദ്രയെ കോളേജിൽ വിടും വൈകീട്ട് അവളെയും കാത്ത് കോമ്പൗണ്ടിൽ അവനുണ്ടാവും. ക്ലാസ് കഴിഞ്ഞ് കാശിയുടെ വക ചായയോ നാരങ്ങാവെള്ളമോ രണ്ടുപേർക്കും പതിവാണ്.
” അല്ല ഇതെങ്ങോട്ടാ? വീട്ടിൽ പോകുന്നില്ലേ?”
” ടൗണിൽ പോയി കുറച്ച് സാധനം വാങ്ങണം, എന്നിട്ട് പോകാം”
” ദേ എനിക്ക് വിശക്കുന്നുണ്ട് സാവിത്രി ചിറ്റ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവും എന്നെ അവിടാക്കീട്ട് പൊക്കോ ”
” ഇപ്പഴല്ലേ ചായ കുടിച്ചേ നീ?”
” എന്നാലും വിശക്കുന്നുണ്ട് വേഗം പോയില്ലേൽ കല്ലുവും വിഷ്ണുവും എല്ലാം തീർക്കും.. പ്ലീസ് പ്ലീസ്”
” അടങ്ങ് പെണ്ണെ നിനക്ക് ഞാൻ വാങ്ങി തരാം എന്താന്ന് വച്ചാ”
” പോടാ”
കാശിയുടെ പുറത്ത് നുള്ളികൊണ്ട് അവൻ പതിയെ പറഞ്ഞു.
” ആർക്ക് ഡ്രസ്സ് എടുക്കാനാ?”
” നിൻ്റമ്മായിക്ക് ന്തേ. വാ ഇങ്ങോട്ട്”
കാശിയുടെ വായിന്ന് കിട്ടിയപ്പോൾ വാലും ചുരുട്ടി അവൾ അവൻ്റെ കൂടെ ടെക്സ്റ്റൈൽസ് കയറി.
” ഹലോ സർ എന്താണ് വേണ്ടത്?”
“ലേഡീസ് ടീഷർട്ടും ജീനും ”
” വരൂ സർ മുകളിലാണ്”
” ദേവേട്ടാ ആർക്കാ ഇതൊക്കെ?”
സെയിൽസ് ഗേൾൻ്റെ പിറകെ നടക്കവേ അവർ കേൾക്കാതെ ഭദ്ര അവനോട് ചോദിച്ചു.
” നിനക്ക് തന്നെ”
” ഞാൻ വീട്ടിൽ ജീൻസ് ഇടാറില്ലലോ പിന്നെ ടീഷർട്ട് ഒക്കെ എൻ്റെൽ ഉണ്ട് പിന്നെന്തിനാ?”
” ഇത് പുറത്ത് പോകുമ്പോ ഇടാനാ ”
” എനിക്ക് വേണ്ടാന്നേ ചുരിദാർ ഒക്കെ ഉണ്ട് പുറത്ത് പോകുമ്പോ ഇടാൻ .”
അവൻ്റെ കൈ പിടിച്ചുകൊണ്ടവൾ പറഞ്ഞു. അതിന് പകരമായി അവൻ കണ്ണ് തുറിപ്പിച്ച് നോക്കി ,അതിൽ അവൾ പതുങ്ങി അവൻ്റെ കൂടെ നടന്നു.
” ഇത് പോയി ഇട്ട് നോക്ക്”
” വീട്ടിൽ പോയിട്ട് ഇടാം ”
ഉള്ളിൽ തോന്നിയ മടി കാരണം അവൾ വളരെ പതുക്കെയാണ് പറഞ്ഞത് പക്ഷേ കാശി വിടാൻ കൂട്ടാക്കിയില്ല അവളെയും കൂട്ടി ട്രെയ്ൽ റൂമിൻ്റെ അടുത്ത് ചെന്ന് അവളെ അതിനകത്തേക്ക് കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല.
വേറെ വഴി ഇല്ലാതെ അവളെയും കൂട്ടി അവൻ അതിനകത്തേക്ക് കയറി. ഇതൊക്കെ കണ്ട് ആ സെയിൽസ് ഗേൾസ് ചിരി കടിച്ചുപിടിച്ചു.
” നോക്ക് ഇപ്പൊ ഇട്ട് നോക്കിയാൽ മാറ്റണമെങ്കിൽ മാറ്റാം പോയിട്ട് തിരിച്ച് വരാൻ ഒന്നും പറ്റില്ല. ഇതിട്ടേ ”
പറഞ്ഞത് ശരിയാണെന്ന് തോന്നിയത്കൊണ്ടവൾ ഇട്ടിരുന്ന ചുരിദാർ അഴിക്കാൻ തുടങ്ങി.
