ഇടയ്ക്കിടയ്ക്ക് മുറി അടച്ചിടുന്നതുകൊണ്ടുതന്നെ ക്ലീൻ ആകാൻ വേണ്ടി ആളെ ഏൽപ്പിച്ചിരുന്നു. അതുകൊണ്ട് വരുമ്പോഴേക്കും എല്ലാം ക്ലീൻ ആയിരുന്നു.
” എന്തേ മടുത്തോ?”
” ഏയ് എനിക്കിഷ്ടായി പക്ഷേ നല്ല ക്ഷീണം ഉണ്ട് ഇത്രേം ദൂരം വന്നില്ലേ അതിൻ്റെ ആവും”
” ഡ്രസ്സ് മാറി കിടന്നോ ദാ അവിടാ ബെഡ്റൂം, എല്ലാം ക്ലീൻ ആക്കിപ്പിച്ചിട്ടുണ്ട്.”
” ഫുഡ് ഉണ്ടാക്കണ്ടേ?”
” ഓർഡർ ചെയ്യാം റെസ്റ്റ് എടുക്ക് നീ, വേണമെങ്കിൽ കുളിച്ചിട്ട് കിടന്നോ”
സോഫയിൽ നിന്നെഴുന്നേറ്റ് ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റി നോക്കി അവൾ ബെഡ്റൂമിൽ ചെന്ന് നേരെ കിടക്കയിൽ വീണു. കാശി എല്ലാം അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു.
അതൊക്കെ കഴിഞ്ഞ് ഭദ്രയെ അന്വേഷിച്ച് ചെന്നപ്പോൾ കിടന്ന കിടപ്പിൽ ഉറങ്ങുന്ന അവളെ കണ്ടവൻ വാതിൽ ചാരി തിരികെ നടന്നു.
###
” സുഭദ്രയ്ക്ക് മേലുള്ള ശക്തി ക്ഷയിച്ചിരിക്കുന്നു, എത്രയും വേഗം കര്യങ്ങൾ നീക്കണം. എല്ലാവരും കർമങ്ങൾ തുടങ്ങിക്കൊള്ളുക”
ഭദ്ര എറണാകുളത്ത് എത്തിയപ്പോഴേക്കും സുഭദ്രയെ സംരക്ഷിച്ചിരുന്ന ശക്തി ഇല്ലാതായത് മായൻ അറിഞ്ഞു. ഇന്നേക്ക് മൂന്നാം നാൾ വരുന്ന അമാവാസിയിൽ ആയില്യം പിറന്ന ആദ്യ ആത്മാവിനെ ബലി കൊടുക്കാനുള്ള കർമങ്ങൾ അയാൾ ആരംഭിച്ചു.
കൂടെ ഒരേ മനസുമായി ആറുപേരും. നിമിഷങ്ങൾ കൊണ്ട് മായൻ സുഭദ്രയുടെ ആത്മാവിനെ തൻ്റെ വരുതിയിലാക്കിയെടുത്തു. പതിയെ പതിയെ അവളുടെ ജീവൻ മങ്ങി തുടങ്ങി.
തനിക്ക് മുന്നിലെ മാന്ത്രിക കളത്തിൽ ഒരുക്കിവച്ച കളിമൺ പാവയിലേക്ക് അവളെ ആവാഹിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആറുപേരുടെയും വസ്ത്രം കേവലം കറുത്ത മുണ്ടുമാത്രമായിരുന്നു.
നെറ്റിയിലും കഴുത്തിലും തോളിലുമായി കറുത്ത കുറികൾ വരച്ചിരുന്നു. കൂട്ടത്തിലെ മൂന്നുസ്ത്രീകൾ അടക്കം എല്ലാവരും തന്നെ അരയ്ക്ക് മുകളിൽ നഗ്നരായിരുന്നു. അഗ്നികുണ്ടത്തിലേക്ക് പുഷ്പവൃഷ്ടി നടത്തുമ്പോൾ ഉരുണ്ട മുലകൾ തൂങ്ങിയാടി.
തൃച്ചംബരം തറവാടിൻ്റെ അകത്തെ ഇരുണ്ടമുറിയിൽ തങ്ങളുടെ വിജയത്തിനുവേണ്ടിയുള്ള താന്ത്രിക പൂജകൾ തകൃതിയായി നടന്നുകൊണ്ടിരുന്നു. മറുഭാഗത്ത് റിസോർട്ടിൽ ഉറങ്ങാൻ കിടന്ന സുഭദ്രയുടെ ശരീരത്തിന് പൂർണമായും ആത്മാവിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അവൾ മരിക്കാതെ മരിച്ചിരിക്കുന്നെന്ന് ആരും അറിഞ്ഞില്ല.
###
ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ഭദ്ര എഴുന്നേൽക്കുന്നത്. കുളിച്ചിട്ട് കഴിക്കാമെന്നും പറഞ്ഞവൾ ബാത്രൂമിൽ കയറി. യാത്രയിലെ ബാക്കിവന്ന സംശയങ്ങളും തീർത്തുകൊണ്ടവൾ കഴിച്ചു. പിറ്റേന്ന് എവിടൊക്കെ പോകുമെന്ന് എഴുതിവാങ്ങി അവൾ അവനോട് ചേർന്ന് ഉറങ്ങി.
യാത്രാ ക്ഷീണം വിട്ടുമാറാത്ത ഭദ്ര പതിവിലും വൈകിയാണ് എഴുന്നേറ്റത് അപ്പോഴേക്കും കാശിയുടെ വക ചായ തയ്യാറായിരുന്നു. സ്പെഷ്യൽ ബാച്ചിലർ ചായ ഭദ്രയ്ക്ക് നന്നായി ബോധിച്ചു.
ബ്രേക്ക്ഫാസ്റ്റ് അവൾ ഉണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും കാശി അവളെ സ്ലാബിനു മുകളിൽ കയറ്റി ഇരുത്തി മുറിച്ചതിൽ ബാക്കി കഷണം കാരറ്റും കൊടുത്ത് പണി തുടർന്നു.
ഈ രംഗം പണ്ടേ കാശി ആഗ്രഹിച്ചതാണ്. സ്ലാബിൻ്റെ മുകളിൽ ഇരുന്ന് കാലാട്ടി കൊണ്ട് അവനോട് ഓരോന്ന് ചോദിക്കുന്നുണ്ട് ഭദ്ര,കൂടെ കാരറ്റ് തീറ്റയും.
കയ്യിലെ പീസ് തീർത്ത് മുറിച്ചുവച്ചതിൽ കയ്യിടാൻ നോക്കിയപ്പോഴേക്കും അടി വീണിരുന്നു.
” ചെറിയ കഷണം മതി. പ്ലീസ്”
അവളുടെ കൊഞ്ചിയുള്ള പറച്ചിലിൽ വീഴാതിരിക്കാൻ കാശിക്ക് കഴിഞ്ഞില്ല. ചോദ്യോത്തരവും കഴിപ്പും കഴിഞ്ഞ് ഓഫീസ് ടൈം കഴിഞ്ഞപ്പോൾ അവൻ്റെ കൂടെ അവളും പുറത്തേക്കിറങ്ങി.
ബൈക്കിൽ ടൗണിലൂടെ ഒന്ന് ചുറ്റി നേരെ ഓഫീസിലേക്ക് കയറി. അവരെയും കാത്ത് രണ്ടുപേരും അവിടെ ഉണ്ടായിരുന്നു.
” എന്തിനാ ഇവിടെ നിർത്തിയേ?”
” ഇതാണ് നമ്മുടെ ഓഫീസ്, രണ്ടാളെ പരിചയപ്പെടുത്തി തരാം വാ”
” കഴുവേറിടെ മോനെ കല്യാണത്തിന് ഒന്ന് വിളിക്ക, പോട്ടെ വിവരം അറിയിക്കാനുള്ള ഒരു മനസ്സിലും ഇല്ലാതായിപ്പോയല്ലോ”
” എല്ലാം പെട്ടെന്നായിരുന്നു മകനെ പിന്നെ പുറത്തുള്ള ആർക്കും ക്ഷണണം ഇല്ലായിരുന്നു ക്ഷമിക്ക്. “
