ചന്ദ്ര വേദം – 8 10അടിപൊളി  

” പക്ഷേ ആരും തന്നെ ഭരണി നക്ഷത്രം അല്ല. പിന്നെങ്ങനെ….”

” അമ്മേ… ഒരാളുണ്ട്”

ഭവാനിയുടെ നിസ്സഹായമായ മറുപടി തടഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു.

” എന്താ മാധവാ ഇത്രേം വർഷമായിട്ടും ഞാൻ അറിയാതെ അങ്ങനൊരാളോ?”

” അതെ അമ്മേ പക്ഷേ തീർത്തുപറയാൻ ആയിട്ടില്ല. ഒരു മിനിറ്റ്”

മാധവൻ പുറത്തേക്ക് പോയി കോൾ ചെയ്തു. അല്പം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഫോണിൽ ഓപ്പൺ ചെയ്തുവച്ച ജാതകം പണിക്കരെ കാണിച്ചു.

” കണക്കുപ്രകാരം ഈ ജാതകക്കാരൻ്റെ നക്ഷത്രം ഭരണിയാണ്. അന്നെനിക്ക് തെറ്റിയതാണ്.

ഭരണിയുടെ അത്യന്തം നേരത്തേയുള്ള സമയം , ഭൈരവനോട് നൂലിഡ വ്യത്യാസമില്ലാത്ത സമയം.

രണ്ടുകണങ്ങളും ചേർന്നുള്ള അപൂർവ ജന്മം. എങ്കിലും ദൈവകണമാണ് ആധിപത്യം. ഇയാളെ എത്രയും വേഗം കര്യങ്ങൾ മനസ്സിലാക്കിപ്പിച്ച് ഇവിടെ എത്തിക്യ.”

” മാധവാ ആരുടെ ജാതകമാ ഇത്?”

ആകാംഷയുടെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ശബ്ദത്തിൽ ഭവാനി ചോദിച്ചു.

” കാശിദേവ് ”

********

കഴിഞ്ഞ ഭാഗത്തിൽ മിസ്സായ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. വരുമെന്ന് പ്രതീക്ഷിക്കാം

*********

പലരുടെയും ആഗ്രഹത്തിലേക്ക് ഒരു പാലം ഇട്ടിട്ടുണ്ട് . ശ്രമിക്കാം.

മന്ത്രവാദിയെ കാത്തിരിക്കുന്ന വായനക്കാർക്ക് നന്ദി. 🪄

Leave a Reply

Your email address will not be published. Required fields are marked *