വളരെ പതുക്കെ ആയതുകൊണ്ട് കാശി കൂടെ കൂടി സ്പീഡ് ആക്കി. അതുകൊണ്ട് ഭദ്രയ്ക്ക് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല.
പിങ്ക് ബ്രായ്ക്ക് മുകളിൽ ക്രീം കളർ കാമിസോൾ ഉണ്ടെങ്കിലും അവളുടെ ക്ലീവേജ് വ്യക്തമായിരുന്നു. കാശിയുടെ മുന്നിൽ തുണിയഴിക്കാൻ അവൾക്ക് മടിയില്ലെങ്കിലും അവൻ്റെ നോട്ടത്തിൽ അവൾ നാണിച്ച് പൂക്കും.
ചുരിദാർ പാൻ്റിനു മുകളിലൂടെ അവളുടെ ചന്തിയിൽ കൈ വച്ച് അവൻ അവളെ അടുപ്പിച്ചു. ഒട്ടും ആലോചിക്കാതെ ഇരുവരും ചുണ്ടുനുണഞ്ഞു. അല്പം കഴിഞ്ഞ് ടീഷർട്ടും ലൂസ്ഫിറ്റ് ജീനും ഇട്ട് അവളെ കണ്ണാടിക്ക് മുന്നിൽ തിരിച്ചു നിർത്തി.
ക്ലിപ്പ് ചെയ്തുവച്ച മുടി അഴിച്ചിട്ട് കൈ കൊണ്ടൊന്ന് ചീകി സ്റ്റൈൽ ചെയ്തു കൊടുത്തു. ആ വേഷം അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. ഒരു മിറർ സെൽഫി കൂടെ എടുത്ത് ഡ്രസ്സ് മാറി അവർ പുറത്തിറങ്ങി.
പതുങ്ങിയുള്ള ഭദ്രയുടെ വരവ് അവിടെ ഉള്ളവരിൽ ചിരി പടർത്തി. സെയിം ഫിറ്റിൽ ഒരു ജോഡി കൂടെ എടുത്ത് അവർ ഇറങ്ങി. പിന്നീട് ഒരു ജോഡി ഷൂവും ഒരു റൈഡർ ജാക്കറ്റും വാങ്ങി പോകാൻ ഒരുങ്ങി.
വിശപ്പിൻ്റെ പ്രശ്നം മാറാൻ ഒരു ഷവർമ്മ കൂടെ ഓഫർ ചെയ്തപ്പോൾ അവൾക്ക് സമാധാനം ആയി.
“അതേ ഏട്ടാ..ഇന്നെന്തിനാ ഡ്രസ്സൊക്കെ വാങ്ങിയേ?”
ഉറങ്ങാൻ കിടന്നപ്പോഴുള്ള ചോദ്യമാണിത്.
” ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. നാളെ നമ്മൾ എറണാകുളം പോകും രണ്ടുമൂന്ന് ദിവസം അവിടെ കറങ്ങിയിട്ട് തിരിച്ച് വരാം”
“ശെരിക്കും”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ തല ഉയർത്തി അവനെ നോക്കിക്കൊണ്ടവൾ ചോദിച്ചു.
” ശെരിക്കും ”
” അയ്യോ നമ്മളാരോടും പറഞ്ഞില്ലല്ലോ?”
” അത് കുഴപ്പമില്ല, രാവിലെ പറയാം
പിന്നെ ചെറിയമ്മയുടെ വീട്ടിൽ കയറിയിട്ട് അമ്മയെയും കണ്ടിട്ട് ഇറങ്ങാം നമ്മക്ക്”
” ഓക്കെ..എങ്ങനാ പോകുന്നേ?”
“ബൈക്കിൽ”
“ബൈക്കിലോ? ചിരിടരൊക്കെ ഇട്ട് അത്രേം ദൂരം ഇരിക്കാനൊക്കെ ബുദ്ധിമുട്ടാവും”
” അതിനല്ലേടി പൊട്ടികാളി ഇന്ന് ഡ്രസ്സെഡുത്തെ”
” ഈ…. ഞാൻ അത് മറന്നു”
ഇളിച്ചുകാട്ടിയവൾ മറുപടി കൊടുത്തു. ഉമ്മവെപ്പും ഇക്കിളിയിടലും എല്ലാം കഴിഞ്ഞ് രണ്ടുപേരും ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഇരുവരും റെഡി ആയി ഇറങ്ങി. തിരിച്ചുവരും എന്ന് പറഞ്ഞതുകൊണ്ട് ആരും തടസമായി നിന്നില്ല.
” എന്താ നോക്കുന്നേ?”
” അല്ല ഇത്രേം ദിവസം ഇവിടുത്തെ ഹെൽമെറ്റ് യൂസ് ചെയ്തു, ഇന്നത് എടുത്ത പിന്നെ ഇവിടെ ആവശ്യം വരില്ലേ?”
പഴയ ഹെൽമെറ്റ് പിടിച്ചുകൊണ്ടവൾ ചോദിച്ചു.
” അതവിടെ വെക്ക് പുതിയത് വാങ്ങിയിട്ടുണ്ട് ദാ”
കയ്യിലുണ്ടായിരുന്ന പുതിയ ഹെൽമെറ്റ് അവൾക്ക് നീട്ടിക്കൊണ്ടവൻ പറഞ്ഞു.
” ഇത്രേം വെയ്റ്റ് ഉള്ളതും ഇട്ടാണോ പോകണ്ടേ?”
” എൻ്റെ പൊന്ന് ചേച്ചി അതൊക്കെ ഈ റൈഡേഴ്സ് ഇടുന്നതാ. നല്ല ക്വാളിറ്റി സാധനത്തിനൊക്കെ വെയ്റ്റ് ഉണ്ടാവും”
അവളുടെ ചോദ്യം കേട്ട വിഷ്ണു മറുപടി കൊടുത്തു.
ബൈക്കിൽ എല്ലാം സെറ്റ് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞ് നേരെ മാലതിയുടെ വീട്ടിലേക്ക് വിട്ടു. ഫ്ലിപ്പപ് ആയതുകൊണ്ട് ഹാഫ് ഫേസ് ആയാണ് ഇട്ടുകൊടുത്തത്.
മാലതിയെയും ദേവുവിനെയും കണ്ട് സുഭദ്രയുടെ അടുത്തേക്ക് വിട്ടു. അവിടെ നിന്നും നേരെ എറണാകുളത്തെ ഫ്ലാറ്റ് ലക്ഷ്യമാക്കി വണ്ടി പായിച്ചു. പതിവിലും വേഗത കുറച്ചുകൊണ്ടാണ് കാശി ഓടിക്കുന്നത്.
ജീൻസും ടീഷർട്ടും ജാക്കറ്റും ഒക്കെ ഇട്ടതുകൊണ്ട് വളരെ കംഫർട്ടായി തന്നെ അവൾക്കും ഇരിക്കാൻ പറ്റി. ആദ്യമായാണ് അവൾ ബൈക്കിൽ
ഇത്രയും ദൂരം പോകുന്നത്.
അതുകൊണ്ടുതന്നെ മുക്കിനു മുക്കിനു സംശയങ്ങൾ ആയിരുന്നു. കാശി എല്ലാത്തിനും മറുപടി നൽകികൊണ്ടുതന്നെ വണ്ടിയോടിച്ചു. ഓരോമണിക്കൂർ കഴിയുമ്പോഴും അവൾക്ക് വേണ്ടി അവൻ വണ്ടി സൈഡ് ആക്കി റെസ്റ്റ് എടുത്തിട്ടാണ് പോകുന്നത്.
വഴിയോരത്തെ ഇതുവരെ കാണാതെ പോയ കാഴ്ചകൾ അവൾ ഒരു കുഞ്ഞിനെ പോലെ നോക്കി കണ്ടു. പോകുന്നവഴിയിലെ പല വ്യൂ പോയിൻ്റുകളും എക്സ്ട്രാ സ്റ്റോപ്പുകൾ ആയിമാറി.
ഉച്ചഭക്ഷണവും ആസ്വാദനവും ട്രാഫിക്കും എല്ലാം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആദ്യമായുള്ള ദൂരയാത്ര ആയതുകൊണ്ടുതന്നെ ഭദ്ര ക്ഷീണിച്ചിരുന്നു. സാധനങ്ങൾ എല്ലാം എടുത്ത് മുറിയിലെത്തിച്ച് ഭദ്ര നേരെ ചെന്ന് സോഫയിൽ കിടന്നു.
