“എബി… നീ ആരാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. നീ വെറുമൊരു സ്റ്റുഡന്റ് അല്ലെന്ന് എനിക്ക് അറിയാം. എന്താ നിന്റെ ലക്ഷ്യം?” വർഷ ഇടറിയ ശബ്ദത്തിൽ ചോദിച്ചു.
“സമയം വരുമ്പോൾ ഞാൻ എല്ലാം പറയാം വർഷേ. ഇപ്പോൾ നീ ഇത് മാത്രം ഓർത്താൽ മതി… നിന്റെ സുരക്ഷ എനിക്ക് പ്രധാനമാണ്.”
ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയ ശേഷം എബി വന്നതുപോലെ തന്നെ തിരിച്ചു പോകാൻ തയ്യാറായി. പോകുന്നതിനു മുൻപ് അവൻ വർഷയുടെ കയ്യിൽ ഒരു ചെറിയ ചിപ്പ് വെച്ച് കൊടുത്തു. “ഇതിൽ സണ്ണിയുടെയും വക്കീലിന്റെയും ചില സംഭാഷണങ്ങളുണ്ട്.ഇത് സുരക്ഷിതമായി വെക്കുക. കോളേജ് ഡേയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇത് നമുക്ക് തുണയാകും.”
ടെറസിലൂടെ എബി അപ്രത്യക്ഷനാകുന്നത് നോക്കി നിൽക്കുമ്പോൾ വർഷയുടെ മനസ്സ് ആകെ ഉലയുകയായിരുന്നു. സണ്ണി ഇത്രയും വലിയ ചതിയനാണോ? എബിയുടെ ജീവിതത്തിലെ ആ വലിയ രഹസ്യം എന്തായിരിക്കും?
അതേസമയം, താഴെ റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനുള്ളിൽ ഇരുന്ന് ഒരാൾ വർഷയുടെ മുറിയിലെ ലൈറ്റ് അണയുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തുടരും…
Willie Beamen
edited version curious case 5
