സന്ദീപിന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി വിരിഞ്ഞു. “എബി…നിന്റെ ചാണക്യതന്ത്രം നിന്റെ കൂട്ടുകാർ വഴി തന്നെ ഞാൻ തകർക്കും. ഈ പ്രണയക്കെണിയിൽ നീയും നിന്റെ പിള്ളേരും വീഴും.”
⏩⏩
കോളേജ് ഗ്രൗണ്ടിലെ തണലിൽ എബിയും ഉണ്ണിയും ടിറ്റോയും ഇരിക്കുമ്പോഴാണ് ഷാഹിറും അലക്സ് അങ്ങോട്ട് വരുന്നത്. ഇവർ ഇപ്പോൾ എബിയുടെ നിഴൽ പോലെ കൂടെയുണ്ട്.
“എബി ചേട്ടാ… ഷാഹിർ പുതിയൊരു കാര്യം കണ്ടുപിടിച്ചിട്ടുണ്ട്,” ടിറ്റോ പറഞ്ഞു.
ഷാഹിർ തന്റെ മൊബൈൽ എബിക്ക് നേരെ തിരിച്ചു വെച്ചു. “ചേട്ടാ… ശരണയുടെയും ബബിതയുടെയും ഫേസ്ബുക്ക് മെസ്സേജുകൾ ഞാൻ ഒന്ന് ‘ചെക്ക്’ ചെയ്തു. സംഗതി ഉണ്ണിയും ടിറ്റോയും വിചാരിക്കുന്ന പോലെയല്ല. അവർ രണ്ടുപേരും സന്ദീപും ഇഷാനും ഉണ്ടാക്കിയ ഒരു കോൺഫറൻസ് ഗ്രൂപ്പിൽ മെമ്പർമാരാണ്. ഉണ്ണിയോട് എന്ത് സംസാരിക്കണം എന്ന് സന്ദീപ് അവിടെ നിർദ്ദേശം കൊടുക്കുന്നുണ്ട്.”
ഷാഹിറിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഉണ്ണിയുടെ മുഖം വാടി.താൻ പ്രണയിക്കുന്നത് ഒരു ചാരയെയാണെന്ന് അവൻ അപ്പോഴാണ് ഉറപ്പിച്ചത്.
“സാരമില്ലടാ ഉണ്ണീ…” എബി അവന്റെ തോളിൽ തട്ടി. “അവർ കളി തുടങ്ങിയ സ്ഥിതിക്ക് നമുക്കും ഒന്ന് കളിക്കാം. അവർക്ക് നമ്മളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നീ കൊടുത്തു തുടങ്ങിക്കോ. നമ്മൾ ഇപ്പോൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ നീ ശരണയോട് പറ… പക്ഷേ അത് നമ്മൾ ചെയ്യാത്ത കാര്യങ്ങളായിരിക്കണം.”.
അലക്സ് ഇടയിൽ കയറി പറഞ്ഞു. “എബി ചേട്ടാ… സണ്ണിയും വക്കീലും ഇന്ന് രാത്രി നീണ്ടകര ഭാഗത്ത് ഒരു മീറ്റിംഗിന് പോകുന്നുണ്ടെന്ന് അറിഞ്ഞു. എന്റെ ചില പിള്ളേർ അവിടെയുണ്ട്. എന്തെങ്കിലും അനക്കമുണ്ടായാൽ അവർ വിളിക്കും.”
എബി പതുക്കെ എഴുന്നേറ്റു.പുതിയ ടീം സെറ്റായിക്കഴിഞ്ഞു.തന്റെ കൂടെയുള്ളവർ വെറും തല്ലുകാരിയല്ല, മറിച്ച് തലച്ചോറുള്ളവരാണെന്ന് എബിക്ക് ഉറപ്പായി..
ഒരു അടിപിടിയുടെ പേരിൽ പ്രതികാരം ചെയ്യാൻ തുടങ്ങിയാ പ്ലാൻ എബി അതിന്റെ ഇടയിൽ ഡബിൾ ഗെയിം കളിച്ചു തുടങ്ങി..
⏩⏩
അന്ന് വൈകുന്നേരം കൊല്ലം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ ചായ കുടിക്കുമ്പോഴാണ് മീര അങ്ങോട്ട് വരുന്നത്.അവൾ ഇഷാന്റെ കോളേജ് ഗ്യാങ്ങിലുള്ള കുട്ടിയാണ്.
“എബി… സൂക്ഷിക്കണം. സന്ദീപും ഇഷാനും ഇന്ന് രാത്രി നിങ്ങളെ ട്രാപ്പ് ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ശരണ വഴി നിങ്ങളെ ഒരു ഗോഡൗണിലേക്ക് എത്തിക്കാനാണ് അവരുടെ നീക്കം.” മീര പതുക്കെ പറഞ്ഞു വേഗം നടന്നുപോയി.
എബി വർഷയെ വിളിച്ചു. “വർഷ… ഇന്ന് വൈകുന്നേരം കാണാൻ പറ്റില്ല. എനിക്ക് ചെറിയൊരു പണിയുണ്ട്.”
വർഷയ്ക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവൾ സമ്മതിച്ചു. എബിക്ക് അറിയാമായിരുന്നു, ഇന്ന് രാത്രി കൊല്ലത്തെ ആ ഗോഡൗണിൽ വെച്ച് ചില കണക്കുകൾ തീർക്കാനുണ്ടെന്ന്.മാത്യു വക്കിൽ ഒരുക്കിയ കെണിയിലേക്ക് എബി നടന്നു കയറുന്നത് അവർക്ക് വേണ്ടി കാത്തുവെച്ച വലിയൊരു സർപ്രൈസുമായാണ്.
ആ ഗോഡൗണിലെ ഇരുട്ടിൽ സന്ദീപും ഇഷാനും തങ്ങളുടെ ആൾക്കാരുമായി എബിയെ കാത്തുനിൽക്കുകയായിരുന്നു. ഉണ്ണി നൽകിയ ‘തെറ്റായ’ വിവരമനുസരിച്ച് എബി അവിടെ വരുമെന്നും അവനെ തീർക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, എബി വരുന്നത് ഇത്രയും തയ്യാറെടുപ്പോടെ ആയിരിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
⏩⏩
തകർന്നുവീണ ഷട്ടറിനിടയിലൂടെ എബി അകത്തേക്ക് നടന്നു കയറി. കൈയിൽ ഒരു ഇരുമ്പ് പൈപ്പോ വടിയോ ഒന്നുമില്ല, വെറും കൈയോടെയാണ് അവൻ വരുന്നത്. എബിയുടെ കണ്ണുകളിൽ ആ പഴയ ‘വലിയവീട്ടിൽ’ രക്തത്തിന്റെ തിളക്കമുണ്ടായിരുന്നു.
“നീ വരുമെന്ന് എനിക്കറിയാമായിരുന്നു എബി…” സന്ദീപ് പരിഹാസത്തോടെ മുന്നോട്ട് വന്നു. അവന്റെ കൂടെ ഇഷാനും പത്തോളം ഗുണ്ടകളുമുണ്ട്.
“എന്റെ ചങ്ങായിമാരെയും കൂട്ടി വന്ന് നിങ്ങളെ അടിക്കാൻ എനിക്ക് താല്പര്യമില്ലടാ. നിങ്ങളുടെ ഈ കെണി എനിക്ക് നേരത്തെ അറിയാമായിരുന്നു. ശരണയും ബബിതയും പറഞ്ഞു തന്ന ആ വിവരങ്ങൾ വെച്ച് എന്നെ പൂട്ടാമെന്ന് നീ കരുതിയോ?” എബി പതുക്കെ ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ചു.
