“എന്നിട്ടെനിക്ക് അതൊന്നും തന്നില്ലല്ലോ….?”
മൗര്യക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.
” ഹേയ്, ഭസ്മം ഞാൻ കഴിക്കേണ്ടതാണ്. ഏലസ്സാണ് നിനക്കുള്ളത്. ”
” പക്ഷേ എനിക്ക് ഏലസും കിട്ടിയില്ലല്ലോ? ”
” നീയതിന് ഏലസ് ഒന്നും ഇടില്ലല്ലോ…. അതുകൊണ്ട് മുത്തശ്ശൻ ഏലസ്സിലുള്ള തകിടെടുത്തു കാപ്പു വളയിലാക്കി. അതാണ് നിന്റെ കയ്യിൽ കിടക്കുന്നത് ”
അരവിന്ദ് വ്യഥയോടെ അവളുടെ കയ്യിൽ പിടിച്ചു.
” ഓ അപ്പോ അത് ആ തകിടായിരുന്നോ?”
മൗര്യ കണ്ണുകൾ വിടർത്തി ചോദിച്ചു.
“യേത് തകിട്? നീയെന്താ ഈ പറയുന്നേ?”
അരവിന്ദിനൊന്നും മനസ്സിലായില്ല.
” അതില്ലേ അരവിന്ദേട്ടാ… പണ്ട് ഞാനീ വള ഒന്ന് കഴുകി എടുത്തപ്പോ അതിന്റെ ഉള്ളീന്ന് ഒരു തകിട് കിട്ടിയിരുന്നു…. ”
അരവിന്ദിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.
“എന്റെ ദൈവമേ… എന്നിട്ട് അതെവിടെ? നീയെന്താ എന്നോട് പറയാതിരുന്നേ? ”
“അത്… ഞാനത് മുത്തശ്ശനു കൊടുത്തു. മുത്തശ്ശനാകുമ്പോ ഇതിനെ പറ്റിയൊക്കെ നല്ല അറിവല്ലേ എന്നോർത്തു 🥲🥲…”
“ഏഹ്ഹ്..അപ്പോ ഇതൊക്കെ നടക്കുമ്പോ മുത്തശ്ശൻ ഉണ്ടോ? എന്നിട്ട്?
മുത്തശ്ശൻ എന്തു പറഞ്ഞു?”
മൗര്യയുടെ മുഖത്ത് പരിഭ്രമം തെളിഞ്ഞു…
“മുത്തശ്ശൻ അപ്പോ കിടപ്പായിരുന്നു…. ഒന്നും പറഞ്ഞില്ലാ…. But, ആള് panic ആയി ഇത് കണ്ടപ്പോ… എന്നെ കൊറേ നേരം തുറിച്ചു നോക്കി നിന്നു… ”
“എന്നിട്ട്? നീ പിന്നെ ചോദിച്ചില്ലേ?”
“ഇല്ലാ… അതിന് മുന്നേ മുത്തശ്ശൻ മരിച്ചു 😞”
“ഏഹ്ഹ്… തകിട് കണ്ടപ്പഴോ??”
“യ്യോ അങ്ങനല്ല… അത് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞ്… അപ്പോ എനിക്കും പേടിയായി… അതോണ്ട് ഞാനാരോടും പറഞ്ഞില്ല….”
അരവിന്ദ് കുറച്ചു നേരം അന്തംവിട്ടിരുന്നു….
“അതായത്, നീ പറയണ സംഭവം നടക്കുന്നത് നമ്മുടെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ. ല്ലേ?”
“മ്മ് അതെ…”
ശരിയാണ്… ആ സമയത്താണ് മുത്തശ്ശൻ മരിച്ചത്. മരിക്കുന്നതിന് ഏതാണ്ട് ഒരു മാസം മുന്നേ പുള്ളി കിടപ്പിലായിരുന്നു… അപ്പോഴാകും ഇവൾ തകിടുമായി ചെന്നത്…
“അല്ല, എന്നിട്ട് ആ തകിട് എവിടെ?”
“ആവോ? മുത്തശ്ശൻ എന്നെ തുറിച്ചു നോക്കണത് കണ്ട് പേടിച്ചിട്ട് ഞാനതവിടെയിട്ട് പോന്നു. രണ്ടു ദിവസം കഴിഞ്ഞപ്പഴേക്ക് മുത്തശ്ശൻ മരിച്ചു. പിന്നെ ആരോടും ചോദിക്കാൻ പറ്റിയില്ല…”
“ആ വളയൊന്നു കാണിച്ചേ…”
അരവിന്ദ് വിറയോടെ ചോദിച്ചു. മൗര്യ അവന്റെ നേരെ കൈകൾ നീട്ടി. അവൻ ലോക്ക് തുറന്ന് വളയൂരി. ശരിയാണ്. അതിന്റെയുള്ളിൽ തകിടൊന്നുമില്ല….
അരവിന്ദ് അമ്പരന്ന് പോയി…. കണക്കു കൂട്ടലുകളൊന്നും ശരിയാകുന്നില്ലല്ലോ…..
മുത്തശ്ശൻ പറഞ്ഞതനുസരിച്ച് പ്രാപിച്ചു കഴിഞ്ഞാൽ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും ഊർജം നഷ്ടമായിക്കൊണ്ടേയിരിക്കും… പുരുഷനോട് വിരക്തി വരെ തോന്നിയേക്കാം… അതൊഴിവാക്കാനാണ് ഏലസ്സ് കെട്ടുന്നത്. അത് നഷ്ടപ്പെട്ടാൽ പെൺകുട്ടിക്ക് ജീവഹാനി വരെ വന്നേക്കാം….
പക്ഷേ, കല്യാണം കഴിഞ്ഞൊരു കൊല്ലം കഴിഞ്ഞപ്പോഴേക്കും മൗര്യ
ആ തകിട് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതു കഴിഞ്ഞിന്നു വരെ എത്ര കളി കളിച്ചെന്ന് തനിക്കുമറിയില്ല അവൾക്കുമറിയില്ല. എന്നിട്ടും ഇവൾ പയറു പോലെ ഓടി നടന്നല്ലോ…!
ഭസ്മത്തിന്റെ കാര്യവും ഏതാണ്ട് ഇതു പോലെയാണ്. അന്ന് വിഷുവിന്റെ പിറ്റേന്ന് ആദ്യമായി ഉപയോഗിച്ചതല്ലാതെ ആ ചെപ്പ് പോലും താൻ തൊട്ടിട്ടില്ല. എന്നിട്ടും മൗര്യക്ക് ഒരു വട്ടം പോലും തന്നോട് മടുപ്പ് വന്നിട്ടില്ല…..
എന്തോ….. ഒരു പന്തികേടുണ്ട്….
“എല്ലാം വെറുതെയാ അരവിന്ദേട്ടാ…. മുത്തശ്ശൻ നിങ്ങളെ പറ്റിച്ചതാ…”
മൗര്യ അരവിന്ദിന്റെ മനസ്സിൽ വന്നത് നിസ്സാരമായി പറഞ്ഞു.
“ഹേയ്യ് മരിച്ചു തലേന്റെ മേലെ നിൽക്കണ ആളെ പറ്റി ദോഷം പറയാതെ…”
മൗര്യ പറഞ്ഞത് കാര്യമാണെന്ന് തോന്നിയെങ്കിലും അരവിന്ദ് അവളെ വിലക്കി.
“പിന്നില്ലാതെ….. പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എങ്ങാണ്ട് തുടങ്ങിയതാ എനിക്ക് നിങ്ങളോടുള്ള ഇഷ്ടം. ഇത്രേം കഴിവുള്ള മുത്തശ്ശൻ അതും ഗണിച്ചു കണ്ട് പിടിക്കേണ്ടതല്ലേ? ഒരാളോട് Already attracted ആയിരിക്കുന്ന ഒരു പെണ്ണിനെ വശീകരിക്കാൻ പിന്നെയും ഇമ്മാതിരി പൂജ നടത്തണത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല….”
