മൗര്യക്ക് ചിരിയും വരുന്നുണ്ടായിരുന്നു.
“എന്തോന്ന്???”
അരവിന്ദിന് ഞെട്ടലിന് മേലെ ഞെട്ടലായിരുന്നു… അവനാദ്യമായാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്… മൗര്യ വശീകരണത്തിൽ വീണതാണ് എന്നുറച്ചു വിശ്വസിച്ചിരുന്നത് കൊണ്ട് ‘നിനക്കെന്നു തൊട്ടാ എന്നെ ഇഷ്ടമായതെന്നുള്ള ‘ പൈങ്കിളി ചോദ്യമൊന്നും ഇന്ന് വരെ ചോദിക്കാൻ നിന്നിട്ടില്ല…
“ആ…. കാര്യം….എനിക്ക് അരവിന്ദേട്ടനെ പണ്ടേ ഇഷ്ടായിരുന്നു…. ഭയങ്കര ബുദ്ധിയും പിന്നെ ഭയങ്കര പൊക്കവും. അന്നത്തെ എനിക്ക് പ്രേമം തോന്നാൻ ഈ quality ഒക്കെ മതിയാരുന്നു… ”
ശരിയാണ് പത്താം ക്ലാസ്സെന്നൊക്കെ പറയുമ്പോ കൊച്ച് പ്രായമല്ലേ…. അരവിന്ദ് ഓർത്തു. അവനെല്ലാം ഒന്ന് rewind
ചെയ്ത് നോക്കി. ഇത്ര നാളും കണക്ഷൻ കിട്ടാതിരുന്ന പല പോയിന്റുകളും ഇപ്പോൾ കണക്റ്റഡ് ആകുന്നതായി തോന്നി അവന്… അവന്റെ മുഖത്ത് ചിരി നിറഞ്ഞു.
“ഓഹോ…..അപ്പോ…അതായിരുന്നല്ലേ അന്ന് അടുക്കളയിട്ട് ഉമ്മ വെച്ചപ്പോ അത്ര സഹകരണം 😌😌😌.”
അവൻ അവളുടെ കവിളിൽ തോണ്ടി.
“അയ്യടാ… അതതൊന്നും അല്ല… പാവല്ലേ… ഇത്രേം വയസ്സനായിട്ടും ഒരാളേം ഉമ്മ വെക്കാൻ കിട്ടാതെ നടക്കുവല്ലേ എന്നോർത്തപ്പോ സമ്മതിച്ചതാ…”
മൗര്യ അവന്റെ കയ്യിൽ നുള്ളി….
“ഉവ്വാ….. എന്നിട്ട് പ്രേമിക്കാനും കെട്ടിമറിയാനും ഒക്കെ ഈ വയസ്സനെ തന്നെ വേണമായിരുന്നു കുഞ്ഞുവാവക്ക്… ”
അവൻ അവളെ എടുത്തു മടിയിലേക്കിട്ടു കൊണ്ട് പറഞ്ഞു.
“ഈ കാര്യത്തിനാണോ എന്റെ അരവിന്ദേട്ടൻ ഇത്ര പേടിച്ചത്?”
അവൾ അവന്റെ മൂക്കിൽ തോണ്ടി.
“നിനക്കറിയില്ല മൗര്യേ… ബോധം ഇല്ലാത്തൊരു സമയത്ത് അങ്ങനൊരു അബദ്ധത്തിനു തലവെച്ച് കൊടുക്കുകേം ചെയ്തു, എന്നും വെച്ച് നിന്റെ ജീവിതം എന്റെ ചുറ്റും ഇങ്ങനെ കറങ്ങി കറങ്ങി തീരുന്നത് കണ്ട് നിൽക്കാൻ പറ്റണ്ടേ?”
മൗര്യ കുറച്ചു നേരം ആലോചനയിലാണ്ടു…. പെട്ടന്ന് എന്തോ ഓർത്തു പേടിച്ചെന്ന പോലെ എണീറ്റിരുന്നു….
“അപ്പൊ, മുത്തശ്ശന്റെ മന്ത്രം ഫലിച്ചിരുന്നെങ്കിലോ…. 🥺🥺🥺🥺🥺???? ഞാനെന്തായിപ്പോയേനെ?”
അവൾ ഭയത്തോടെ അരവിന്ദനെ നോക്കി….
അരവിന്ദ് അവളുടെ കണ്ണുകളിലേക്ക് വേദനയോടെ നോക്കി….
“ഫലിച്ചിരുന്നെങ്കിൽ നീ എന്റടുത്തു ഭയങ്കര obsessed ആയേനെ……. ആ തകിട് കളഞ്ഞ് പോയ സമയത്ത് നിനക്ക് വല്ലതും പറ്റിപ്പോയേനെ…..”
“ദുഷ്ടാ….. 😤😤😤😤”
അവൾ അവന്റെ ചുമലിലൊന്നടിച്ചു….
“ഞാൻ പറഞ്ഞില്ലേ ചിന്നൂ…. ഈ പൂജ കഴിയുന്ന വരെ മുത്തശ്ശൻ എന്നോടിതൊന്നും പറഞ്ഞില്ല…. എല്ലാം കഴിഞ്ഞാണ് ഓരോന്ന് വെച്ചു പറഞ്ഞു തരുന്നത്…. ഇതെല്ലാം നേരത്തേ അറിഞ്ഞെങ്കിൽ ഞാൻ
സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക് 🥺🥺🥺”
അവന്റെ മുഖത്തെ കുറ്റബോധം കണ്ട് അവൾക്ക് സങ്കടം തോന്നിയെങ്കിലും വെല്ല്യ ഭാവമാറ്റമൊന്നും കാണിക്കാതെ അവന്റെ മടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നടന്നു….
“ചിന്നൂ….”
അരവിന്ദ് ഉറക്കെ വിളിച്ചു.
“പോടാ മന്ത്രവാദി… 😤😤😤😤”
അതു കേട്ട് അരവിന്ദിന് ചിരിയാണ് വന്നത്…. അവളുടെ സംസാരരീതി കേട്ടാലറിയാം കള്ളപ്പിണക്കമാണെന്ന്.
“ആടി… മന്ത്രവാദം ചെയ്തു മയക്കാനുള്ള മുതലുണ്ട് നീ… അതോണ്ട് ചെയ്ത് പോയതല്ലേ…. 😌😌”
അരവിന്ദ് അവളുടെ പിറകെ നടന്നു ചെന്നു കൊണ്ട് പറഞ്ഞു…. അവന്റെ ഡയലോഗ് കേട്ടതും മൗര്യ മുറ്റത്ത് കിടന്ന ചുള്ളിക്കമ്പെടുത്ത് അവനെയെറിഞ്ഞു.
“പൊക്കോണം……. കുരുട്ടു ബുദ്ധി കാണിച്ചതും പോരാ… എന്നിട്ടിപ്പോ ന്യായീകരിക്കുന്നോ 😤😤😤..”
“സോറി…. I can explain…😬😬😬.”
അവൻ ഏറു കൊള്ളാതിരിക്കാൻ ഓടുന്നതിനിടക്ക് പറഞ്ഞു….
“എനിക്ക് സമയല്ലാണ്ടായിപ്പോയി… ഇല്ലെങ്കിൽ തന്നെ കൊന്നേനെ ഞാൻ….”
അവൾ തൂണിന്റെ മറവിൽ മറഞ്ഞിരിക്കുന്ന അരവിന്ദിനെ കനപ്പിച്ചൊന്നു നോക്കിയിട്ട് പത്തായപ്പുരയിലേക്ക് നടന്നു…….
എന്തായാലും അവൾ അകത്തേക്ക് കയറുന്നതിനും മുന്നേ ആള് ഉമ്മറത്തു ഹാജരായിരുന്നു….
